ഉണക്കലരി

(പച്ചരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുഴുങ്ങാതെ ഉണങ്ങിയ നെല്ല് കുത്തിയെടുത്ത അരിയാണ് ഉണക്കലരി അഥവാ ഉണങ്ങലരി. കഞ്ഞി, പാൽക്കഞ്ഞി, പായസം പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉത്തമമാണ് ഈ വിധത്തിൽ കുത്തിയെടുത്ത അരി. കേരളത്തിലെ അമ്പലങ്ങളിൽ നൈവേദ്യച്ചോറും(പടച്ചോറ്)പാൽപ്പായസവുമുണ്ടാക്കാനും വ്രതം പോലുള്ള ഹൈന്ദവമായ ചില ചടങ്ങുകളിൽ ഭക്ഷണത്തിനായിട്ടും ഇത്തരം അരി നിർബന്ധമാണു്. കൂടാതെ, ക്ഷേത്രത്തിലേയും ശ്രാദ്ധം തുടങ്ങിയ മതപരമായ ചടങ്ങുകളിലേയും പൂജാദ്രവ്യങ്ങളിൽ ഒന്നായും ഉണങ്ങലരി ഉപയോഗിച്ചുവരുന്നു.

ഉണക്കലരി
Chinese name
Chinese糙米
Literal meaningrough rice
Vietnamese name
Vietnamese alphabetgạo lứt
Thai name
Thaiข้าวกล้อง
Korean name
Hangul
현미
Hanja
玄米
Revised Romanizationhyeonmi
Japanese name
Kanji玄米
Filipino name
Tagalogpináwa
Nepali name
Nepaliमार्सी चामल
ഉണക്കലരി
വീട്ടുമുറ്റത്തെ നെല്ലുണക്കൽ , തൃശ്ശൂരിൽ നിന്നും

കൊയ്തുകൊണ്ടുവന്ന നെല്ല് ഈർപ്പം പോകുന്നതുവരെ ഏകദേശം രണ്ട് ദിവസത്തോളം ഉണക്കുന്നു. നന്നായി ഉണങ്ങിയ നെല്ലിലെ പതിരും മറ്റും നീക്കിയ ശേഷം ദീർഘകാലം സൂക്ഷിക്കാനായി പത്തായത്തിലേയ്ക്കോ നെല്ലറയിലേയ്ക്കോ മാറ്റാം. ഈ നെല്ല് ആവശ്യത്തിനനുസരിച്ച് എടുത്ത് ഉരലിൽ മര ഉലക്കകൊണ്ടു് കുത്തി അരിയാക്കിയാണ് ഉപയോഗിക്കുന്നത്. നല്ല രീതിയിൽ സൂക്ഷിച്ചാൽ 6 മാസം വരെ ഈ നെല്ല് കേടുകൂടാതെയിരിയ്ക്കും.

ഇതുകൂടി കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉണക്കലരി&oldid=3225778" എന്ന താളിൽനിന്ന് ശേഖരിച്ചത്