പങ്കജ മുണ്ടെ
പങ്കജ മുണ്ടെ (ജനനം: 26 ജൂലൈ 1979) മഹാരാഷ്ട്ര സംസ്ഥാനത്തു നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ്. വിവാഹിതയായശേഷം പങ്കജ മുണ്ടെ-പാൽവെ[1] എന്നറിയപ്പെടുന്നു. അവരുടെ പിതാവ് ഗോപിനാഥ് മുണ്ടെ 1990 കളിൽ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയിലെ ഗ്രാമവികസന, ശിശു ക്ഷേമ വികസന മന്ത്രിയായി പങ്കജ മുണ്ടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പഞ്ചസാര ഫാക്ടറി മേഖലയിലും ബാങ്ക് മേഖലയിലും 'ബിസിനസ്സ് വുമൺ' എന്ന അപരനാമത്തിലാണ് അവർ അറിയപ്പെടുന്നത്. 2017 ൽ 'ദ പവർഫുൾ പൊളിറ്റീഷ്യൻ' അവാർഡും മഹാരാഷ്ട്ര സംസ്ഥാനത്തുനിന്നുള്ള ഒരു ബഹുജന നേതാവും തീപ്പൊരി നേതാക്കളിൽ ഒരാളുമായ പങ്കജ മുണ്ടേയ്ക്ക് 2017 ൽ 'ദ പവർഫുൾ പൊളിറ്റീഷ്യൻ' എന്ന പേരിലുള്ള അവാർഡ് ലഭിച്ചിരുന്നു.
പങ്കജ മുണ്ടെ | |
---|---|
MLA, Maharashtra Legislative Assembly | |
ഓഫീസിൽ 2009–2019 | |
മുൻഗാമി | office established |
പിൻഗാമി | Dhananjay Munde |
മണ്ഡലം | Parli |
Cabinet Minister, Government of Maharashtra | |
ഓഫീസിൽ 31 October 2014 – 24 October 2019 | |
Minister of | Rural Development, Child and Women Development |
Chief Minister | Devendra Fadnavis |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Parli, Maharashtra, India | 26 ജൂലൈ 1979
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Amit Palwe |
Relations | Pritam Munde (Sister) Yashashri (Sister) |
കുട്ടികൾ | 1 |
മാതാപിതാക്കൾs | Gopinath Munde (Father) Pradnya Munde (mother) |
വസതിs | Mumbai, Maharashtra, India |
തൊഴിൽ | Politician |
വെബ്‌വിലാസം | www |
ആദ്യകാല ജീവിതം
തിരുത്തുകഗോപിനാഥ് മുണ്ടെ, പ്രദ്ന്യ മുണ്ടെ എന്നിവരുടെ പുത്രിയായി 1979 ജൂലൈ 26 നാണ് പങ്കജ മുണ്ടെ ജനിച്ചത്. അവർക്ക് പ്രീതം മുണ്ടെ, യശാശരി എന്നിങ്ങനെ രണ്ട് ഇളയ സഹോദരങ്ങളുണ്ട്. ബിരുദ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് എംബിഎ നേടി. ബി.ജെ.പി. നേതാവായിരുന്ന പ്രമോദ് മഹാജന്റെ മരുമകളും രാഹുൽ മഹാജൻ, പൂനം മഹാജൻ എന്നിവരുടെ ബന്ധുവുമാണ്.[2]
അവലംബം
തിരുത്തുക
External links
തിരുത്തുക- ↑ https://economictimes.indiatimes.com/topic/Pankaja-Munde-Palwe/news/2/2?from=mdr
- ↑ "If BJP comes to power again, we will change constitution: Pankaja Munde". Newsd www.newsd.in (in ഇംഗ്ലീഷ്). Retrieved 2019-04-16.