തമിഴ് നാട്ടിൽ നിന്നുള്ള ഒരു ഭരതനാട്യം നർത്തകിയാണ് ഡോ. നർത്തകി നടരാജ്. 2019 ൽ, ഇന്ത്യ ഗവൺമെന്റ് അതിന്റെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചിട്ടുള്ള നർത്തകി നടരാജ്, പദ്മ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ട്രാൻസ്‌ജെൻഡറാണ്.[1]

നർത്തകി നടരാജ്
Pranab Mukherjee presenting the Sangeet Natak Akademi Award-2011 to Smt. Narthaki Natraj for Bharatnatyam, at the investiture ceremony of the Sangeet Natak Akademi Fellowships and Sangeet Natak Akademi Awards-2011.jpg
നർത്തകി നടരാജിന്, പ്രസിഡന്റ് പ്രണബ് മുഖർജി സംഗീത നാടക അക്കാദമി പുരസ്കാരം 2011 സമ്മാനിക്കുന്നു
ജനനം(1964-07-06)6 ജൂലൈ 1964
ദേശീയതഇന്ത്യ
തൊഴിൽഭരതനാട്യം നർത്തകി

ട്രാൻസ്‌ജെൻഡർ സമൂഹത്തെക്കുറിച്ചുള്ള സമൂഹ മനോഭാവം മെച്ചപ്പെടുത്തുക എന്നുള്ള ഉദ്ദേശത്തിൽ, തമിഴ്‍നാട് വിദ്യാഭ്യാസവകുപ്പ് പ്ലസ് വൺ വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ നർത്തകി നടരാജിന്റെ നേട്ടത്തെക്കുറിച്ചുള്ള ഒരു പാഠം ഉൾപ്പെടുത്തിയിട്ടുണ്ട്.[2]

ജീവിത രേഖതിരുത്തുക

1964 ജൂലൈ 6 ന് തമിഴ് നാട്ടിലെ മധുരയിൽ ജനിച്ചു വളർന്ന നർത്തകി നടരാജ്, ഗുരു കെ.പി. കിട്ടപ്പ പിള്ളക്ക് കീഴിലാണ് നൃത്തം അഭ്യസിച്ചത്. തന്റെ ട്രാൻസ് സ്വത്വത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒരുപാട് വിവേചനങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുള്ള നർത്തകി നടരാജ് ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് ഗുരുവിനെ കണ്ടെത്തുന്നത്.[3] "നർത്തകി" എന്ന പേരും ഗുരു കിട്ടപ്പ പിള്ള നൽകിയതാണ്.[3] ഭരതനാട്യത്തിലെ നായകി ഭാവ പാരമ്പര്യമാണ് നർത്തകി നടരാജ് പിന്തുടരുന്നത്.[1]

നർത്തകി നടരാജ്, സുഹൃത്ത് ശക്തി ഭാസ്‌കറിനൊപ്പം "വെള്ളിയമ്പലം സ്കൂൾ ഓഫ് ഡാൻസ്" എന്ന നൃത്ത വിദ്യാലയം സ്ഥാപിച്ച് അവിടെ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിച്ചുവരുന്നു.[1]

പുരസ്കാരങ്ങളും അംഗീകാരങ്ങളുംതിരുത്തുക

  • 2019- പദ്മശ്രീ- ഈ പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ്ജെന്റർ[1]
  • 2016- പെരിയാർ മണിയമ്മൈ യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്[4]
  • 2011- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം- ഈ പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് ജെന്റർ[3]
  • 2009- നൃത്യചൂഢാമണി- കൃഷ്ണ ഗാന സഭ[5]
  • 2007- കലൈമാമണി- തമിഴ് നാട് ഇയൽ ഇശൈ നാടക മൻറം[5]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "നർത്തകി നടരാജ്, ട്രാൻസ് വിഭാഗത്തിൽ നിന്നും പത്മ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തി". 2019-01-26. ശേഖരിച്ചത് 2020-11-18.
  2. "Transgenders find a place in Tamil textbook for Plus One".
  3. 3.0 3.1 3.2 പ്രമോദ്, ശ്വേത. "ഞങ്ങൾ ഭൂമി പിളർന്ന് വന്നവരല്ല, അമ്മയിൽനിന്നു ജന്മം എടുത്തവരാണ്- നർത്തകി നടരാജ്" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-18.
  4. Oct 13, Saranya Chakrapani / TNN /; 2016; Ist, 06:33. "Narthaki Nataraj: Narthaki Nataraj to get honorary doctorate | Chennai News - Times of India" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-18.CS1 maint: numeric names: authors list (link)
  5. 5.0 5.1 "CUR_TITLE". ശേഖരിച്ചത് 2020-11-18.
"https://ml.wikipedia.org/w/index.php?title=നർത്തകി_നടരാജ്&oldid=3474387" എന്ന താളിൽനിന്ന് ശേഖരിച്ചത്