Economics

General categories

Microeconomics · Macroeconomics
History of economic thought
Methodology · Mainstream & heterodox

Mathematical & quantitative methods

Mathematical economics  · Game theory
Optimization · Computational
Econometrics  · Experimental
Statistics · National accounting

Fields and subfields

Behavioral · Cultural · Evolutionary
Growth · Development · History
International · Economic systems
Monetary and Financial economics
Public and Welfare economics
Health · Education · Welfare
Population · Labour · Managerial
Business · Information
Industrial organization · Law
Agricultural · Natural resource
Environmental · Ecological
Urban · Rural · Regional · Geography

Lists

Journals · Publications
Categories · Topics · Economists

Business and Economics Portal

ഒരു ധനതത്ത്വസിദ്ധാന്തമാണ് നർക്സ് സിദ്ധാന്തം. വിയന്ന സർവകലാശാലയിൽ കാർണേജി ഫെല്ലോഷിപ്പ് നേടിയ റഗ്നാർ നർക്സ് (Ragnar Nurkse)[1] പ്രസിദ്ധീകരിച്ച കോസ് ആൻഡ് ഇഫക്റ്റ് ഒഫ് ക്യാപിറ്റൽ മൂവ്മെന്റ്സ് എന്ന ലേഖനത്തിൽ നിന്നാണ് നർക്സ് സിദ്ധാന്തം എന്ന പേരിൽ അറിയപ്പെടുന്ന ആശയങ്ങളുടെ ഉദ്ഭവം.

മൂലധനനിക്ഷേപം സാദ്ധ്യമാക്കുക

തിരുത്തുക

സാമ്പത്തിക വികസനത്തിന് ആവശ്യമായ ഘടകമാണ് മൂലധനം. അതിന്റെ ഉറവിടം മിച്ചസമ്പാദ്യമാണ്. വികസ്വര രാജ്യങ്ങളിൽ വികസനത്തിന് തടസ്സമായി നിൽക്കുന്ന ഒരു പ്രതിഭാസമാണ് ദാരിദ്ര്യത്തിന്റെ ദൂഷിതവലയം (Vicious Circle of Poverty)[2] കുറഞ്ഞ വരുമാനം മിച്ചസമ്പാദ്യം കുറയുന്നതിനിടയാക്കുന്നു. കുറഞ്ഞ മിച്ചസമ്പാദ്യംമൂലം മൂലധനസ്റ്റോക്കും ഉത്പാദനവും കുറയുന്നു. അത് വീണ്ടും വരുമാനം കുറയുന്നതിന് കാരണമാകുന്നു. ഇതാണ് ദാരിദ്ര്യത്തിന്റെ ദൂഷിതവലയം. ഈ വലയം ഭേദിക്കണമെങ്കിൽ വൻതോതിൽ മൂലധനനിക്ഷേപം ഉണ്ടാകണം. ഇതിനുവേണ്ട മിച്ചസമ്പാദ്യം സ്വരൂപിക്കുന്നതിന് നർക്സ് നിർദ്ദേശിച്ചവഴി ഇതാണ്: വികസ്വര രാജ്യങ്ങളിൽ വൻതോതിലുള്ള തൊഴിലില്ലാപ്പടയുണ്ട്. തൊഴിലില്ലാത്തവർ കൂടുതലും കാർഷികമേഖലയിലാണ്. അവിടെ നിന്നും അധികപ്പറ്റുള്ളവരെ വ്യവസായ മേഖലയിലേക്ക് മാറ്റിയാലും കാർഷികമേഖലയിലെ ഉത്പാദനത്തിൽ കുറവ് വരില്ല. അധികപ്പറ്റുള്ളവരുടെ ഉത്പാദനക്ഷമത പൂജ്യമായതാണ് അതിനു കാരണം. എന്നാൽ അതേസമയത്ത് കാർഷികമേഖലയിൽ അധികപ്പറ്റുള്ളവർ വ്യവസായ മേഖലയിൽ എത്തിയാൽ അവർക്ക് ഉത്പാദനപ്രവർത്തനത്തിൽ ഏർപ്പെട്ട് വരുമാനം വർധിപ്പിക്കാൻ കഴിയും. കാർഷികമേഖലയും വ്യവസായ മേഖലയും സമന്വയിപ്പിച്ച് വികസനം നടത്തുന്ന രീതിയാണ് വികസ്വരരാജ്യങ്ങൾക്ക് യോജിക്കുക. ഇതിനെയാണ് സന്തുലിത വികസന സിദ്ധാന്തം (Balanced Growth Theory)[3] എന്ന് വിശേഷിപ്പിച്ചത്. ദാരിദ്ര്യത്തിന്റെ ദൂഷിതവലയം ഭേദിക്കാൻവേണ്ട വൻതോതിലുള്ള നിക്ഷേപം ഉപയോഗിക്കുന്ന പ്രക്രിയയെ ബിഗ് പുഷ് (Big Push) എന്ന് വിശേഷിപ്പിച്ചു. ഈ ആശയങ്ങളാണ് നർക്സ് സിദ്ധാന്തം എന്നറിയപ്പെടുന്നത്. ഈ ആശയം തന്നെയാണ് നർക്സിനോടൊപ്പം ആർതർലൂയിസ് റോസൻസ്റ്റീൻ റോഡാനും, സാമ്പത്തിക വളർച്ചാസിദ്ധാന്തം വികസിപ്പിച്ചെടുത്ത മറ്റ് വിദഗ്ദ്ധരും മുന്നോട്ടു വച്ചത്.

നർക്സിന്റെ രചനകൾ

തിരുത്തുക
  • ഇന്റർനാഷണൽ കറൻസി എക്സ്പീരിയൻസ്
  • ലെസൺസ് ഒഫ് ദ് ഇന്റർ വാർ പീരിയഡ്
  • കൺഡീഷൻസ് ഒഫ് ഇന്റർനാഷണൽ മോണിറ്ററി ഇക്വലിബ്രിയം (1945)
  • പ്രോബ്ലംസ് ഒഫ് ക്യാപിറ്റൽ ഫോർമേഷൻ ഇൻ അണ്ടർ ഡെവലപ്മെന്റ് (1955)

എന്നീ കൃതികൾ ശ്രദ്ധേയങ്ങളാണ്. നർക്സ് തയ്യാറാക്കിയ ദ് ട്രാൻസിഷൻ ഫ്രം വാർ റ്റു പീസ് ഇക്കോണമി എന്ന റിപ്പോർട്ടിലും സാമ്പത്തിക വികസനത്തിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. 1946-ൽ ഐ.എം.എഫിൽ ചേരാൻ ക്ഷണം കിട്ടിയിട്ടും അത് നിരസിച്ച് കൊളംബിയൻ സർവകലാശാലയിൽ അധ്യാപന-ഗവേഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. 1959-ൽ അന്തരിക്കുമ്പോൾ 52 വയസ്സുമാത്രമേയായിരുന്നുള്ളു. അവസാനനാളുകളിൽ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് എന്ന ഗ്രന്ഥത്തിന്റെ രചനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നർക്സ് സിദ്ധാന്തം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നർക്സ്_സിദ്ധാന്തം&oldid=3660870" എന്ന താളിൽനിന്ന് ശേഖരിച്ചത്