നൻപകൽ നേരത്ത് മയക്കം

മലയാളം ഭാഷാ ചലച്ചിത്രം

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. എഴുത്തുകാരൻ എസ്.ഹരീഷാണ് ഈ സിനിമയുടെ തിരക്കഥ എഴുതിയത്.മമ്മൂട്ടിയും പെല്ലിശ്ശേരിയും ചേർന്നാണ് ഇത് നിർമ്മിച്ചത്. മമ്മൂട്ടി, രമ്യാ പാണ്ഡ്യൻ, അശോകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇരുപത്തി ഏഴാം കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച പ്രേക്ഷക ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ടത് നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ്.[1][2]

നൻപകൽ നേരത്ത് മയക്കം
സംവിധാനംലിജോ ജോസ് പെല്ലിശ്ശേരി
നിർമ്മാണംമമ്മൂട്ടി
ലിജോ ജോസ് പെല്ലിശ്ശേരി
കഥലിജോ ജോസ് പെല്ലിശ്ശേരി
തിരക്കഥഎസ്. ഹരീഷ്
അഭിനേതാക്കൾമമ്മൂട്ടി
രമ്യ പാണ്ഡ്യൻ
അശോകൻ
ഛായാഗ്രഹണംതേനി ഈശ്വർ
ചിത്രസംയോജനംദീപു എസ് ജോസഫ്
സ്റ്റുഡിയോമമ്മൂട്ടി കമ്പനി
ആമേൻ മൂവി മൊണാസ്ട്രി
വിതരണംവേഫെറർ ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസംഗ്രഹം

തിരുത്തുക

വേളാങ്കണ്ണി തീർഥാടനം നടത്തി വരുന്ന ഒരു പ്രൊഫഷണൽ നാടക സംഘത്തിൻറെ ദൃശ്യങ്ങളിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വഴിയിൽ വെച്ച് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെടുന്ന ജെയിംസ് ഒരു സമീപഗ്രാമത്തിലേക്ക് അവിടം അത്യന്തം പരിചയമുള്ള ഒരാളെപ്പോലെ കയറിച്ചെല്ലുകയാണ്. ആ തമിഴ് ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് അപരിചിതത്വങ്ങളൊന്നുമില്ലാതെ ചെന്നുകയറുന്ന ജെയിംസ് രണ്ട് വർഷം മുൻപ് അവിടെനിന്ന് കാണാതായ സുന്ദരത്തെപ്പോലെ പെരുമാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രം 2022 ഡിസംബർ 12-ന് 27-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള(IIFK) യിൽ പ്രദർശിപ്പിച്ചു. ലോക പ്രീമിയറിൽ ചിത്രത്തിന് നല്ല പ്രതികരണങ്ങളും വൻ ഡിമാൻഡും ലഭിച്ചു.

അഭിനേതാക്കൾ

തിരുത്തുക

അംഗീകാരങ്ങൾ

തിരുത്തുക
വർഷം അവാർഡ്/ഫെസ്റ്റിവൽ വിഭാഗം സ്വീകർത്താവ് നോട്ട്സ്
2022 അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) സിൽവർ ക്രോ ഫെസന്റ് അവാർഡ് (രജത ചകോരം)[4][5] നൻപകൽ നേരത്ത് മയക്കം - ലിജോ ജോസ് പെല്ലിശ്ശേരി
  1. "Mammootty-Lijo film titled 'Nanpakal Nerathu Mayakkam'". New Indian Express. Retrieved 29 നവംബർ 2021.
  2. "Malayalam Star Mammootty Starts Shooting for Lijo Jose Pellissery's Film in Palani". News18. Retrieved 29 നവംബർ 2021.
  3. "It's official: Ramya Pandian in Mammootty-Lijo Jose Pellisery film". Times Of India. Retrieved 6 ഡിസംബർ 2021.
  4. "27th IFFK winners list: Utama, Ariyippu win big; Mammootty's Nanpakal Nerathu Mayakkam tops audience poll". The Indian Express (in ഇംഗ്ലീഷ്). 16 ഡിസംബർ 2022. Retrieved 19 ജനുവരി 2023.
  5. "'Nanpakal Nerathu Mayakkam' screening row: Ranjith booed at IFFK closing ceremony". OnManorama. Retrieved 19 ജനുവരി 2023.

പുറത്തേക്കുള്ള കണ്ണി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നൻപകൽ_നേരത്ത്_മയക്കം&oldid=3843261" എന്ന താളിൽനിന്ന് ശേഖരിച്ചത്