തൊഴിലാളി - കർഷക വിഭാഗങ്ങളിൽ പെടുന്ന യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് രാജിനെതിരായി വിപ്ലവം സംഘടിപ്പിക്കണം എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇന്ത്യയിലെ ഒരു ഇടതുപക്ഷ യുവജന പ്രസ്ഥാനമായിരുന്നു നൗജവാൻ ഭാരത് സഭ (എൻ.ബി.എസ് എന്നും ചിലപ്പോൾ നൗ ജവാൻ ഭാരത് സഭ എന്നറിയിപ്പെട്ടിരുന്നതിനാൽ എൻ.ജെ.ബി.എസ് എന്നും ചുരുക്കപ്പേരിൽ ഇതറിയപ്പെട്ടിരുന്നു) (വിവർത്തനം: ഇന്ത്യയിലെ യുവജന സമൂഹം) 1926 മാർച്ചിൽ ഭഗത് സിംഗിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഈ സംഘടന ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന വിപ്ല സംഘടനയുടെ ജനകീയ മുഖമായിരുന്നുവെന്നും പറയാം. 1959ൽ ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ രൂപികരിച്ചപ്പോൾ നൗ ജവാൻ ഭാരത് സഭ അതിൽ ലയിച്ചു.[1]

  1. ഇർഫാൻ ഹബീബ്, മിട്ടാൽ എസ്.കെ., നൗജവാൻ ഭാരത് സഭ ഉശിരൻ യുവജനപ്രസ്ഥാനം, ചിന്ത പബ്ലിഷേഴ്സ്
"https://ml.wikipedia.org/w/index.php?title=നൗ_ജവാൻ_ഭാരത്_സഭ&oldid=4118861" എന്ന താളിൽനിന്ന് ശേഖരിച്ചത്