ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ്

ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ (ഡോസ്) നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ‌.എസ്‌.ഐ‌.എൽ). [1] 2019 മാർച്ച് 6 നാണ് ഇത് സ്ഥാപിതമായത്. ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര ധനമന്ത്രിയായ നിർമ്മല സീതാരാമൻ 2019 ജൂലൈ 5 ന് നടത്തിയ ബജറ്റ് പ്രസംഗത്തിൽ ഇതിന്റെ രൂപവൽക്കരണം പ്രഖ്യാപിച്ചു. [2]

ലക്ഷ്യങ്ങൾ തിരുത്തുക

ഇനിപ്പറയുന്ന ലക്ഷ്യങ്ങളോടെയാണ് എൻ‌എസ്‌ഐ‌എൽ സജ്ജീകരിച്ചത്. [3]

  • ചെറുകിട സാറ്റലൈറ്റ് സാങ്കേതികവിദ്യ വ്യവസായത്തിലേക്ക് മാറ്റുക: എൻ‌.എസ്‌.ഐ‌.എൽ ന് ഡോസ് / ഐ.എസ്.ആർ.ഒയിൽ നിന്ന് ലൈസൻസും വ്യവസായത്തിന് സബ് ലൈസൻസും ലഭിക്കും.
  • സ്വകാര്യ മേഖലയുമായി സഹകരിച്ച് ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ (എസ്.എസ്.എൽ.വി) നിർമ്മാണം നടത്തുക.
  • ഇന്ത്യൻ വിപണിയിലൂടെ പി‌.എസ്‌.എൽ‌.വി യുടെ ഉത്പാദനം നടത്തുക.
  • ബഹിരാകാശ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിക്ഷേപണവും വിതരണവും ഏറ്റെടുക്കക.
  • ഐ.എസ്.ആർ.ഒ സെന്ററുകളും ബഹിരാകാശ വകുപ്പും വികസിപ്പിച്ച സാങ്കേതികവിദ്യയുടെ കൈമാറ്റം.
  • ഇന്ത്യയിലും വിദേശത്തും സ്പിൻ-ഓഫ് സാങ്കേതികവിദ്യകളുടെയും ഉൽ‌പ്പന്നങ്ങളുടെയും വിപണനം.

അവലംബം തിരുത്തുക

  1. "Isro's new commercial arm NewSpace India officially inaugurated - The Smart Investor". business-standard.com. 2019-08-27. മൂലതാളിൽ നിന്നും 2019-08-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-27.
  2. Narasimhan, T. E. (2019-07-05). "Budget 2019: FM hikes Dept of Space outlay, pushes for commercialisation". Business Standard India. മൂലതാളിൽ നിന്നും 27 Aug 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-27.
  3. "New Space India Limited". Press Information Bureau, Government of India. 24 Jul 2019. ശേഖരിച്ചത് 26 Aug 2019.