ന്യൂ ഡെൽഹി തീവണ്ടിനിലയം

ഇന്ത്യയിലെ തീവണ്ടി നിലയം
(ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°38′35″N 77°13′09″E / 28.64306°N 77.21917°E / 28.64306; 77.21917

ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ - ഒരു ആകാശദൃശ്യം
ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ
ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ
ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനിൽ മുംബൈ രാ‍ജധാനി

ഇന്ത്യയുടെ തലസ്ഥാന നഗരമാനയ ഡെൽഹിയിലെ ഒരു പ്രധാന റെയിൽ‌‌വേ സ്റ്റേഷനാണ് ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ (കോഡ്: NDLS). ഇത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും വലിയതുമായ റെയിൽ‌വേ സ്റ്റേഷനുകളിൽ ഒന്നാണ്. ഓരോ ദിവസവും 300 ലധികം തീവണ്ടികളുടെ നിയന്ത്രണം ഇവിടെ സംഭവിക്കുന്നു. ആകെ ഉള്ള പ്ലാറ്റ്‌ഫോമുകൾ 12 ആണ്.

ന്യൂ ഡെൽഹിയിൽ നിന്ന് കിഴക്കോട്ടും, വടക്കോട്ടുമുള്ള ഒട്ടുമിക്ക ട്രെയിനുകളും ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനിൽ നിന്നാണ് തുടങ്ങുന്നത്.

ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനിൽ നിന്നും തുടങ്ങുന ചില പ്രധാന തീവണ്ടികൾ താഴെ പറയുന്നവയാണ്

മോഡേണൈസേഷൻ

തിരുത്തുക

ജൂലൈ 3, 2007 റെയിൽ മന്ത്രാലയത്തിന്റെ പ്രഖ്യാപനപ്രകാരം യു. കെ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ടെറി ഫാരേൽ എന്ന കമ്പനി ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷന്റെ മോടി പിടിപ്പിക്കൽ പണി നടത്തുകയും 2010 ലെ കോമൺ വെൽത്ത് ഗെയിംസിനെ ലക്ഷ്യമാക്കി സ്റ്റേഷനെ തയ്യാറാക്കുകയും ചെയ്യുന്നു. ഇതിന്റെ ആസൂത്രണ പദ്ധതികൾ ഇനിയും അറിയുവാനുണ്ട്.

ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ ഇപ്പോൾ ഓരോ ദിവസവും 3.5 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് കണക്ക്. ഓരോ ദിവസവും 256 തീവണ്ടികൾ, ഇതിൽ 78 അന്തർ നഗര തീവണ്ടികളും ആകെ ഉള്ള 12 പ്ലാറ്റ്‌ഫോമിലൂടെ വന്നു പോക്കുന്നു എന്നാണ് കണക്ക്.

ഇപ്പോൾ 12 പ്ലാറ്റ്‌ഫോമുകൾ കൂടാതെ നാലു പ്ലാറ്റ്‌ഫോമുകൾ കൂടി പണിയുന്നുണ്ട്. ഇത് 2008 അവസാനത്തോടെ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക