ന്യൂക് ഗ്രീൻ‌ലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. സർക്കാർ ആസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക, സാമ്പത്തിക കേന്ദ്രവുംകൂടിയാണിത്. തലസ്ഥാനത്തോട് ഏറ്റവും സമീപസ്ഥമായ പ്രധാന നഗരങ്ങൾ കാനഡയിലെ ഇക്കാല്യൂട്ട്, സെന്റ് ജോൺസ് എന്നിവയും ഐസ്‌ലാൻഡിലെ റെയ്ജാവിക്കുമാണ്. ഗ്രീൻ‌ലാൻ‌ഡിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും അതോടൊപ്പം ഏറ്റവും ഉയരമുള്ള കെട്ടിടവും ന്യൂക് നഗരത്തിൽ ഉൾപ്പെട്ടിരിക്കുന്നു. സെർമെർസുക് മുനിസിപ്പാലിറ്റിയുടെ സർക്കാർ ആസ്ഥാനം കൂടിയാണ് ന്യൂക്. 2020 ജനുവരിയിലെ കണക്കുകൾ പ്രകാരം ഈ നഗരത്തിൽ 18,326 ജനസംഖ്യയുണ്ടായിരുന്നു.

ന്യൂക്

Godthåb
Capital city
(left to right, top to bottom:) Downtown Nuuk, with Katuaq in the foreground; the Teletårnet ("Teletower") office tower; Nuussuaq district; Qernertunnguit, neighborhood in the Quassussuup Tungaa district; Sermitsiaq mountain overlooking Nuussuaq
പതാക ന്യൂക്
Flag
ഔദ്യോഗിക ചിഹ്നം ന്യൂക്
Coat of arms
ന്യൂക് is located in Greenland
ന്യൂക്
ന്യൂക്
Location within Greenland
Coordinates: 64°10′53″N 51°41′39″W / 64.18139°N 51.69417°W / 64.18139; -51.69417
State Kingdom of Denmark
Constituent country Greenland
Municipalitytrue Sermersooq
Founded29 August 1728
Incorporated1728
വിസ്തീർണ്ണം
 • Capital city690 ച.കി.മീ.(265 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 • Capital city18,326[1] (Largest in Greenland)
 • മെട്രോപ്രദേശം
18,168 (including Qeqertarsuatsiaat and Kapisillit)
 City and metropolitan population is co-extensive, the entire Metro area belongs to Nuuk City
Demonym(s)Nuummioq
സമയമേഖലUTC−03:00 (Western Greenland Standard)
 • Summer (DST)UTC−02:00 (Western Greenland Daylight)
Postal code

1728-ൽ ഡാനോ-നോർവീജിയൻ ഗവർണറായിരുന്ന ക്ലോസ് പാർസ് സ്ഥാപിച്ച ഈ നഗരം ഹാൻസ് എഗീഡിന്റെ മുൻകാല ഹോപ് കോളനി (Haabets Koloni) പ്രധാന ഭൂപ്രദേശത്തേക്ക് മാറ്റിസ്ഥാപിച്ചപ്പോൾ ഗോഡ്താബ് ("ഗുഡ് ഹോപ്പ്") എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നു. ഡാനിഷ് ഭാഷയിൽ "ഗോഡ്താബ്" എന്ന പേര് നിലവിലുണ്ടെങ്കിലും 1979 ൽ നഗരം അതിന്റെ നിലവിലെ പേര് ഔദ്യോഗികമായി സ്വീകരിച്ചു. "കേപ്പ്" (ഡാനിഷ്: næs) എന്നതിന്റെ കലാല്ലിസത് പദമാണ് "ന്യൂക്". ലാബ്രഡോർ കടലിന്റെ കിഴക്കൻ തീരത്തുള്ള ന്യൂപ് കാംഗെർലുവ ഫ്യോർഡിന്റെ അവസാനഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് ഈ പേര് ലഭിച്ചത്. ഇത് സ്ഥിതിചെയ്യുന്ന അക്ഷാംശമായ 64 ° 11 'N, ഇതിനെ ലോകത്തെ ഏറ്റവും വടക്കുള്ള തലസ്ഥാനമാക്കി മാറ്റുന്നു. ഐസ്‌ലാൻഡിക് തലസ്ഥാനമായ റെയ്ജാവാക്കിനേക്കാൾ ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഗ്രീൻ‌ലാൻ‌ഡ് സർവകലാശാലാ കാമ്പസ്, സ്റ്റാറ്റിസ്റ്റിക്സ് ഗ്രീൻ‌ലാൻ‌ഡ്, ഗ്രീൻലാൻഡ് പബ്ലിക് ആൻഡ് നാഷണൽ ലൈബ്രറിയുടെ[2] പ്രധാന കെട്ടിടങ്ങൾ എന്നിവ ജില്ലയുടെ വടക്കേ അറ്റത്ത്, ന്യൂക് എയർപോർട്ടിലേക്കുള്ള റോഡിന് സമീപമാണ് സ്ഥിതിചെയ്യുന്നത്.[3]

ഭൂമിശാസ്ത്രം

തിരുത്തുക

ഗ്രീൻലാൻഡിന്റെ തെക്കുപടിഞ്ഞാറൻ തീരത്ത്, ലാബ്രഡോർ കടൽത്തീരത്ത് നിന്ന് ഏകദേശം 10 കിലോമീറ്റർ (6.2 മൈൽ) ദൂരത്തിലായും ന്യൂപ് കാംഗെർലുവ നദീമുഖത്തുനിന്ന് (മുമ്പ് ബാൽ നദി)[4] ഏകദേശം 64°10′N 51°44′W / 64.167°N 51.733°W / 64.167; -51.733[5] അക്ഷാംശരേഖാംശങ്ങളിലും സ്ഥിതിചെയ്യുന്ന ന്യൂക് നഗരം ആർട്ടിക് വൃത്തത്തിന് ഏകദേശം 240 കിലോമീറ്റർ (150 മൈൽ) തെക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്.

  1. Population in Greenland. CITYPOPULATION. Retrieved 13 December 2018.
  2. "Velkommen til Ilimmarfik". University of Greenland, Ilimmarfik. Archived from the original on 11 July 2010. Retrieved 11 July 2010.
  3. "Kontakt". University of Greenland. Archived from the original on 12 July 2010. Retrieved 11 July 2010.
  4. Nicoll, James. An Historical and Descriptive Account of Iceland, Greenland and the Faroe Islands. Oliver & Boyd, 1840.
  5. Municipality information. Archived 16 June 2007 at the Wayback Machine. De grønlandske kommuners Landsforening, KANUKOKA
"https://ml.wikipedia.org/w/index.php?title=ന്യൂക്&oldid=3603324" എന്ന താളിൽനിന്ന് ശേഖരിച്ചത്