ന്യുയിക്സട്ട് (Noak-sit) നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2000 ലെയും 2010 ലെയും സെൻസസുകൾ അനുസരിച്ച് യഥാക്രമം 433, 402 എന്നിങ്ങനെയാണ്.

Nuiqsut
ന്യുയിക്സട്ട് (അലാസ്ക) പട്ടണത്തിനു നടുവിലുള്ള ഒരു നിര വീടുകൾ.
ന്യുയിക്സട്ട് (അലാസ്ക) പട്ടണത്തിനു നടുവിലുള്ള ഒരു നിര വീടുകൾ.
CountryUnited States
StateAlaska
BoroughNorth Slope
IncorporatedJune 24, 1975[1]
ഭരണസമ്പ്രദായം
 • MayorThomas Napageak, Jr.[2]
 • State senatorDonald Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ9.2 ച മൈ (23.9 ച.കി.മീ.)
 • ഭൂമി9.2 ച മൈ (23.9 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
23 അടി (7 മീ)
ജനസംഖ്യ
 • ആകെ402
 • ജനസാന്ദ്രത44/ച മൈ (17/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99789
Area code907
FIPS code02-56320
GNIS feature ID1416680, 2419439

ചരിത്രം

തിരുത്തുക

കോൾവില്ലെ നദീമുഖത്തിലെ തുരുത്ത് പരമ്പരാഗതമായി ഇനുപ്യാറ്റ് വർഗ്ഗക്കാർ ഒത്തുകൂടുന്ന സ്ഥലവും മീൻ പിടുത്തത്തിനും വേട്ടയ്ക്കും പറ്റിയ ഒരു പ്രദേശവുമാണ്. ബറോയിൽ നിന്നും 27 കുടുംബങ്ങൾ ഈ ഭാഗത്തേയ്ക്കു താമസിക്കുവാന് വന്ന കാലത്ത്, ആർട്ടിക് സ്ലോപ്പ് പ്രദേശിക ഭരണകൂടം 1974 ൽ ഇവിടെ വില്ലേജ് സ്ഥാപിക്കുകയും 1975 ൽ സംയോജിപ്പിച്ച് ഇതൊരു സെക്കൻറ് ക്ലാസ് പട്ടണമായി ഉയർത്തുകയും ചെയ്തു. സ്ഥിരമായ പാർപ്പിടങ്ങൾ നിർമ്മിക്കുന്നതുവരെ പട്ടണത്തിലെ പുതിയ താമസക്കാർ ഏകദേശം 18 മാസത്തോളം ടെൻറുകളിലാണ് വസിച്ചിരുന്നത്. ബറോയിൽ നിന്നുള്ള ചരക്കു വിമാനങ്ങളും യാത്രാവിമാനങ്ങളും ന്യുയിക്സട്ട് എയർപോർട്ടു വഴി സാധനങ്ങളും സേവനങ്ങളുമെത്തിക്കുന്നു. വർഷത്തിൽ നാലു മാസത്തോളം ന്യുയിക്സട്ട് നിവാസികൾക്ക് ഡാൽട്ടൺ ഹൈവേയിലേക്കുള്ള വഴി പ്രവേശിക്കുവാൻ സാധിക്കുന്നു.

ഭൂമിശാസ്ത്രം

തിരുത്തുക

ന്യുയിക്സട്ട് പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 70°12′59″N 151°0′21″W (70.216338, -151.005725). ബ്യൂഫോർട്ട് കടൽത്തീരത്തുനിന്ന് ഏകദേശം 35 മൈൽ (56 കി.മീ.) അകലെ നോർത്ത് സ്ലോപ്പ് ബറോയിലെ നെച്ചെലിക് ചാനലിലാണ് ന്യുയിക്സട്ട് പട്ടണം സ്ഥിതി ചെയ്യുന്നത്. കോൾവില്ലെ നദിയുടെ ഏകദേശം 18 മൈൽ തെക്കുഭാഗത്തായിട്ടാണ് ഈ പട്ടണം. ബറോയിലേയ്ക്ക് ഇവിടെ നിന്നുള്ള ദൂരം 136 മൈലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, പട്ടണത്തിൻറെ ആകെ വിസ്തൃതി 9.2 സ്ക്വയർ മൈലാണ് (24 km2). ശിശിരാകാലത്ത് ന്യുയിക്സട്ടിലെത്തനാൻ വഴി ഐസ് റോഡാണുപയോഗിക്കുന്നത്.

  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 110.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 116.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ന്യുയിക്സട്ട്,_അലാസ്ക&oldid=2417675" എന്ന താളിൽനിന്ന് ശേഖരിച്ചത്