നോ പ്ലേസ് ലൈക്ക് ഹോം
നോ പ്ലേസ് ലൈക്ക് ഹോം, മേരി ഹിഗ്ഗിൻസ് ക്ലാർക്ക് എഴുതിയതും 2005 ൽ പ്രസിദ്ധീകരിച്ചതുമായ ഒരു ത്രില്ലർ നോവലാണ്.
പ്രമാണം:No Place Like Home (novel).jpg | |
കർത്താവ് | Mary Higgins Clark |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Thriller, mystery |
പ്രസാധകർ | Simon & Schuster |
പ്രസിദ്ധീകരിച്ച തിയതി | April 2005 |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 368 pp |
ISBN | 0-7434-9728-7 |
OCLC | 65190581 |
കഥാഗതി
തിരുത്തുകഈ നോവലിലെ കഥ ആരംഭിക്കുന്നത് 10 വയസു പ്രായമുള്ള ലിസ ബാർട്ടൻ എന്ന ബാലിക അബദ്ധത്തിൽ തൻറെ മാതാവിനെ വെടിവച്ചു കൊല്ലുകയും രണ്ടാനച്ഛനായ ടെഡിനെ വെടിവച്ചു പരിക്കേൽപ്പിക്കുകയും ചെയ്യുന്നു. അവൾ കുറ്റവിമുക്തയാക്കപ്പെടുകയും അകന്ന ബന്ധക്കൾ അവളെ പിന്നീട് ദത്തെടുക്കുകയും ചെയ്യുന്നു.
ഇരുപത്തിരണ്ടു വർഷങ്ങൾക്കുശേഷം ലിസ അവളുടെ ഭൂതകാലത്തെ കുഴിച്ചുമൂടാൻ തീരുമാനിക്കുകയും പേര് സെലിയ ഫോസ്റ്റർ എന്നാക്കി മാറ്റുകയും ആദ്യഭർത്താവായ ലാറിയുടെ മരണശേഷം അലക്സ് നൊളാൻ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. സെലിയയുടെ കഴിഞ്ഞ കാലത്തെക്കുറിച്ച് അറിവില്ലാതെയിരുന്ന അലക്സ് അവളുടെ ജന്മദിനത്തിന് അത്ഭുതപ്പെടുത്തുന്ന ഒരു സമ്മാനം നല്കുവാൻ തീരുമാനിക്കുന്നു. ഈ സമ്മാനം അയൽപട്ടണമായ മെൻധാമിൽ സ്ഥിതി ചെയ്തിരുന്ന അവളുടെതന്നെ മാതാപിതാക്കളുടെ വീടിൻറെ താക്കോലായിരുന്നു. അലക്സ്, സെലിയ, നാലുവയസുകാരനായ പുത്രൻ ജാക്ക് എന്നിവർ ഈ വീട്ടിലേയ്ക്കു താമസം മാറ്റുന്നു. അലക്സ് എങ്ങനെ പ്രതികരിക്കുമെന്നു തീർച്ചയില്ലാതിരുന്ന സെലിയ, ഈ രഹസ്യം അയാളിൽനിന്നു മറച്ചുവയ്ക്കുവാൻ തീരുമാനിക്കുന്നു. അവളുടെ അമ്മ മരണമടഞ്ഞ ആ രാത്രിയിലെ പഴയകാര്യങ്ങൾ ഒരു ഫ്ലാഷ്ബാക്കിലെന്നവണ്ണം അവളുടെ മനസ്സിലൂടെ കടന്നു പോയി. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് അവൾക്കു കൂടുതൽ മനസ്സിലാക്കണമെന്നു തോന്നുകയും അവളുടെ അമ്മ മരണമടയുന്നതിന് ഏകദേശം ഒരു വർഷം മുമ്പ് തൻറെ പിതാവ് അപകടത്തിൽ മരണമടഞ്ഞ സാഹചര്യത്തെക്കുറിച്ച് അവൾ വിവേകത്തോടെ അന്വേഷണം നടത്തി. അതിനിടെ പട്ടണത്തിലെ പഴയ ആളുകളിൽ കുറച്ചുപേർ ഒന്നൊന്നായി കൊല്ലപ്പെടുകയും തെളിവുകൾ സെലിയയ്ക്ക് എതിരാവുകയും ചെയ്യുന്നു. കൊലപാതകിയുടെ വ്യക്തിത്വം പിന്തുടരാൻ ശ്രമിക്കുന്ന വേളയിൽ സെലിയക്ക് അപകടഭീഷണി നേരിടേണ്ടി വരുന്നതാണ് കഥാസന്ദർഭം.