നോർത്ത് റോഡ് സെമിട്രി
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിന് ഏകദേശം 5 കിലോമീറ്റർ വടക്കായി അഡ്‌ലെയ്ഡ് നഗരപ്രാന്തമായ നെയ്‌ൽസ്‌വർത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സെമിത്തേരിയാണ് നോർത്ത് റോഡ് സെമിട്രി. 18 ഏക്കറാണ് ഈ സെമിത്തേരിയുടെ വിസ്തീർണ്ണം. 1853-ൽ സ്ഥാപിതമായതിനുശേഷം ഇവിടെ 24,000 സംസ്കാരങ്ങൾ നടന്നിട്ടുണ്ട്. ശ്മശാനത്തിന്റെ യഥാർത്ഥ വലിപ്പം 2 ഏക്കർ ആയിരുന്നു. ഇത് സ്ഥാപിച്ചത് സൗത്ത് ഓസ്‌ട്രേലിയയിലെ ആദ്യത്തെ ആംഗ്ലിക്കൻ ബിഷപ്പ് അഗസ്റ്റസ് ഷോർട്ട് ആണ്. അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലായിരുന്നു സെമിത്തേരി. അഡ്‌ലെയ്ഡിലെ ആംഗ്ലിക്കൻ രൂപതയാണ് സെമിത്തേരി ഇപ്പോഴും പരിപാലിക്കുന്നത്.
വിവരണം | |
---|---|
സ്ഥാപിതം | 1853 |
സ്ഥലം | നെയ്ൽസ്വർത്ത്, സൗത്ത് ഓസ്ട്രേലിയ |
രാജ്യം | ഓസ്ട്രേലിയ |
ഉടമസ്ഥൻ | ആംഗ്ലിക്കൻ രൂപത, അഡ്‌ലെയ്ഡ് |
വലുപ്പം | 18 ഏക്കർ (73,000 m2) |
കല്ലറകളുടെ എണ്ണം | 24,000-ലധികം |
വെബ്സൈറ്റ് | http://www.anglicancemeteries.com |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Historical graves at North Road Cemetery Archived 2020-02-23 at the Wayback Machine.