ഗോവ സംസ്ഥാനത്തിലെ രണ്ട് ജില്ലകളിൽ ഒന്നാണ് നോർത്ത് ഗോവ(North Goa ) അല്ലെങ്കിൽ വടക്കൻ ഗോവ. 1736ച.കി.മീ യാണ് ഈ ജില്ലയുടെ ആകെ വിസ്തീർണം. നോർത്ത്ഗോവയുടെ വടക്ക് മഹാരാഷ്ട്രയിലെ സിന്ദുദുർഗ്, കൊൽഹാപുർ ജില്ലകളും കിഴക്ക് കർണാടകത്തിലെ ബെൽഗാം ജില്ലയും തെക്ക് സൗത്ത് ഗോവയും സ്ഥിതിചെയ്യുന്നു. നോർത്ത് ഗോവയുടെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലാണ്.

നോർത്ത് ഗോവയുടെ ഭൂപടം

ചരിത്ര പശ്ചാത്തലം

തിരുത്തുക

ഇന്നത്തെ നോർത്ത് ഗോവയിലെ ഭൂരിഭാഗം പ്രദേശങ്ങളും, (ഉദാ: പെർണേം, സത്തരീ, ബിച്ചോളിം) സാവന്തവാഡി രാജവംശത്തിന്റെ കീഴിലായിരുന്നു. പോണ്ഡ എന്ന പ്രദേശം മറാത്താരാജാക്കന്മാരും സാവന്തവാഡി രാജാക്കന്മാരും ഭരിച്ചിരുന്നു. 18ആം നൂറ്റാണ്ടിൽ പറങ്കികൾ ഈ പ്രദേശം കീഴടക്കി. 1961ൽ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതുവരെ പോർച്ചുഗീസുകാരാണ് ഇവിടം ഭരിച്ചിരുന്നത്.

ഗോവയും ദാമൻ ദിയുവും അക്കാലത്ത് കേന്ദ്രഭരണ പ്രദേശങ്ങളായിരുന്നു. ഗോവ എന്ന ഒരൊറ്റ ജില്ലയും ദാമൻ ദിയും കൂടിച്ചേർന്ന് ഗോവ കേന്ദ്രഭരണപ്രദേശം എന്നാണ് അറിയപ്പെട്ടിരുന്നത്. 1987 മേയ് 30-ന് ഗോവയ്ക്ക് സംസ്ഥനപദവി ലഭിക്കുകയും ദാമൻ ദിയു ഒരു കേന്രഭരനപ്രദേശമായി തുടരുകയും ചെയ്തു. നോർത്ത് ഗോവ സൗത്ത് ഗോവാ എന്നിങ്ങനെ രണ്ട് ജില്ലകളായ് ഗോവൻ സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തു.

ഭൂമിശാസ്ത്രം

തിരുത്തുക

അക്ഷാംശം 15o 48’ 00” N നും 14o 53’ 54” Nനും രേഖാംശം 73o E നും 75o നും ഇടയിലാണ് നോർത്ത് ഗോവയുടെ സ്ഥാനം. ഏകദേശം കേരളത്തിന്റ്റേതിനു സമാനമായ ഭൂപ്രകൃതിയാണ് ഗോവയിലും കാണപ്പെടുന്നത്.

കാലാവസ്ഥ

തിരുത്തുക
Panaji പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 31.6
(88.9)
31.5
(88.7)
32.0
(89.6)
33.0
(91.4)
33.0
(91.4)
30.3
(86.5)
28.9
(84)
28.8
(83.8)
29.5
(85.1)
31.6
(88.9)
32.8
(91)
32.4
(90.3)
31.28
(88.3)
ശരാശരി താഴ്ന്ന °C (°F) 19.6
(67.3)
20.5
(68.9)
23.2
(73.8)
25.6
(78.1)
26.3
(79.3)
24.7
(76.5)
24.1
(75.4)
24.0
(75.2)
23.8
(74.8)
23.8
(74.8)
22.3
(72.1)
20.6
(69.1)
23.21
(73.78)
മഴ/മഞ്ഞ് mm (inches) 0.2
(0.008)
0.1
(0.004)
1.2
(0.047)
11.8
(0.465)
112.7
(4.437)
868.2
(34.181)
994.8
(39.165)
518.7
(20.421)
251.9
(9.917)
124.8
(4.913)
30.9
(1.217)
16.7
(0.657)
2,932
(115.432)
ഉറവിടം: wunderground.com[1]

നോർത്ത് ഗോവയുടെ ഭരണതലസ്ഥാനം പനാജി ജില്ലയാണ്. ഗോവ സംസ്ഥാനത്തിന്റെ തലസ്ഥാനവും പനാജിതന്നെ.

നോർത്ത് ഗോവയെ പനാജി, മാപുസ, ബിചോളിം, പോണ്ട എന്നിങ്ങനെ ഉപവിഭാഗങ്ങളായും വിഭജിച്ചിട്ടുണ്ട്. തിസ്വാഡി (പനാജി), ബർദേസ് (മാപുസ), പെർനേം, ബിചോളിം, സത്തരീ (വാൽപോയ്) പോണ്ട എന്നിങ്ങനെ 6 താലൂക്കുകളാണ് നോർത്ത് ഗോവയിലുള്ളത്.

2011ലെ കാനേഷുമാരി പ്രകാരം 817,761ആണ് നോർത്ത് ഗോവയിലെ ജനസംഖ്യ.[2] കൊമോറസ് രാജ്യത്തിലെ ആകെ ജനസംഖ്യയ്ക്ക് ഏകദേശം തുല്യമാണിത്.[3]ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ ആകെ 640 ജില്ലകളിൽ 480-ആമതാണ് നോർത്ത് ഗോവയുടെ സ്ഥാനം. 471 inhabitants per square kilometre (1,220/sq mi)യാണ് നോർത്ത് ഗോവയിലെ ജനസാന്ദ്രത. 2001-2011 ദശകത്തിൽ ഇവിടുത്തെ ജനസംഖ്യാവർദ്ധനവ് 7.8% ആയിരുന്നു. 959 ആണ് നോർത്ത് ഗോവയിലെ ലിംഗാനുപാതം. മൊത്തം ജനങ്ങളിൽ 88.85% പേരും സാക്ഷരരാണ്.[2]

നോർത്ത് ഗോവയിലെ ഭൂരിഭാഗം സ്വദേശിയരും കൊങ്കണിയാണ് സംസാരിക്കുന്നത്. മറാത്തിയും ഇവിടെ സംസാരിക്കാറുണ്ട്. ഭൂരിഭാഗം ജനങ്ങൾക്കും ഇംഗ്ലീഷും ഹിന്ദിയും മനസ്സിലാക്കാൻ സാധിക്കും.

  1. "Historical Weather for Panaji, India". Weather Underground. Archived from the original on 2019-01-06. Retrieved November 27, 2008.
  2. 2.0 2.1 "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
  3. US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01. Comoros 794,683 July 2011 est.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=നോർത്ത്_ഗോവ&oldid=3787476" എന്ന താളിൽനിന്ന് ശേഖരിച്ചത്