നോർത്ത് ഈസ്റ്റ്

2016-ൽ പുറത്തിറങ്ങിയ നൈജീരിയൻ റൊമാന്റിക് ഡ്രാമ ചിത്രം

2016-ൽ പുറത്തിറങ്ങിയ നൈജീരിയൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് നോർത്ത് ഈസ്റ്റ്. ഇനി ദിമ-ഒക്കോജി, ഒസി ഉകെജെ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്. ഇത് 2016 ജൂൺ 23-ന് നൈജീരിയയിലെ ജെനസിസ് ഡീലക്സ് സിനിമാസിൽ റിലീസ് ചെയ്തു.[1] ചിത്രത്തിലെ "ഹഡിസ" എന്ന കഥാപാത്രത്തിന്, 2017-ലെ നൈജീരിയ എന്റർടൈൻമെന്റ് അവാർഡിൽ ദിമ-ഒക്കോജി മികച്ച സഹനടിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[2]

North East
Release Poster
സംവിധാനംMuyiwa Aluko
നിർമ്മാണംMary Njoku
അഭിനേതാക്കൾ
സംഗീതംCapital FEMI
വിതരണംIroko Partners Limited
റിലീസിങ് തീയതി
  • ജൂൺ 23, 2016 (2016-06-23)
രാജ്യംNigeria
ഭാഷEnglish
Hausa
സമയദൈർഘ്യം113 minutes

സാംസ്കാരികമായി വ്യത്യസ്തരായ രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധവും ആധുനിക നൈജീരിയൻ സമൂഹത്തിൽ പരസ്പര ഗോത്രപരവും ബഹുമതപരവുമായ വിവാഹത്തിൽ മാതാപിതാക്കളുടെ അംഗീകാരം നേടുന്നതിൽ അവർ നേരിടുന്ന വെല്ലുവിളികളെ ചുറ്റിപ്പറ്റിയാണ് കഥ.

  1. Adiele, Chiedu (June 24, 2016). "OC Ukeje, Gbenro Ajibade, Lala Akindoju, others attend "North East" movie premiere". Pulse. Archived from the original on 2017-12-25. Retrieved 2017-12-25.
  2. admin (July 2017). "NEA 2017 full nomination list". tooxclusive.com.ng. Archived from the original on 2017-12-25. Retrieved 2017-12-24.
"https://ml.wikipedia.org/w/index.php?title=നോർത്ത്_ഈസ്റ്റ്&oldid=4141380" എന്ന താളിൽനിന്ന് ശേഖരിച്ചത്