ഉത്തര റെയിൽവേ

(നോർത്തേൺ റയിൽവേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്തേൺ റെയിൽ‌വേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്. ഫിറോസ്‌പൂർ, അമ്പാ‍ല, ലക്നൌ, മൊറാദാബാദ്‌ എന്നീ ഡിവിഷനുകളുണ്ട്. [1]

വടക്കൻ റെയിൽവേ‎
1-നോർത്തേൺ റെയിൽവേ‎
ഉത്തര റെയിൽവേ ആസ്ഥാനം - ന്യൂഡൽഹി തിവണ്ടിനിലയം
Overview
Headquartersന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ
Localeജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ്
Dates of operation1952–
Other
WebsiteNorthern Railways official website

ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽ‌വേ മേഖലകളിൽ ഒന്നും, ഏറ്റവും കൂടുതൽ റെയിൽ‌വേ പാതകൾ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയിൽ‌വേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.

1952 ഏപ്രിൽ 14-നാണ് നോർത്തേൺ റെയിൽ‌വേ സ്ഥാപിതമായത്. ജോധ്പൂർ റെയിൽ‌വേ, ബികാനേർ റെയിൽ‌വേ എന്നീ ഡിവിഷനുകളിൽ നിന്നാണ് ഇത് രുപപ്പെട്ടത്. നോർത്തേൻ റെയിൽ‌വേ ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.


  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-03-19. Retrieved 2009-12-14.
"https://ml.wikipedia.org/w/index.php?title=ഉത്തര_റെയിൽവേ&oldid=3932195" എന്ന താളിൽനിന്ന് ശേഖരിച്ചത്