ജപ്പാൻകാരനായ ചരിത്രകാരനും എഴുത്തുകാരനുമാണ് നോബുറു കരഷിമ (ജനനം : 24 ഏപ്രിൽ 1933). ടോക്യോ യൂണിവേഴ്‌സിറ്റിയിലെ എമെരിറ്റസ് പ്രൊഫസറാണ്. മദ്രാസ് സർവകലാശാലയിൽ ദക്ഷിണേന്ത്യൻ ചരിത്രത്തിലും ശിലാലേഖാ ശാസ്ത്രത്തിലും ഗവേഷണം നടത്തിയിട്ടുണ്ട്. മധ്യകാല ദക്ഷിണേന്ത്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പഠനങ്ങൾ നടത്തി.[1] തമിഴ് സാഹിത്യത്തിലും വിദ്യാഭ്യാസമേഖലയിലും നൽകിയ സേവനത്തിന് പത്മശ്രീ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ എപ്പിഗ്രാഫിക്കൽ സൊസൈറ്റി പ്രസിഡന്റായിരുന്നു. തമിഴ് പഠനത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. (ഐ.എ.ടി.ആർ)[2] തഞ്ചാവൂരിൽ നടന്ന എട്ടാം lലോക തമിഴ് കോൺഫറൻസിന്റെ മുഖ്യ സംഘാടകനായിരുന്നു.[3] 2009 ലെ ഒൻപതാമത് തമിഴ് കോൺഫറൻസിൽ രാഷ്ട്രീയ ഇടപെടലുകളിൽ പ്രതിഷേധിച്ച് അദ്ദേഹം വിട്ടു നിന്നു. അതേ കാരണത്താൽ ഐ.എ.ടി.ആർ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുകയും ചെയ്തു.[4]

Noboru Karashima
മുഴുവൻ പേര്Noboru Karashima
മറ്റു പേരുകൾ辛島 昇
ജനനം(1933-04-24)ഏപ്രിൽ 24, 1933
 ജപ്പാൻ
മരണംനവംബർ 26, 2015(2015-11-26) (പ്രായം 82)
Tokyo
Main interestsSouth Indian History
South Asian History
  • കിങ്ഷിപ്പ് ഇൻ ഇന്ത്യൻ ഹിസ്റ്ററി[5]
  • ടുവേർഡ്സ് എ ന്യൂ ഫോർമേഷൻ: സൗത്ത് ഇന്ത്യൻ സൊസൈറ്റി അണ്ടർ വിജയനഗര റൂൾ"("Towards a New Formation: South Indian Society under Vijayanagar Rule)[6]
  • എ കൺകോർഡൻസ് ഓഫ് ദ നേമ്സ് ഇൻ ചോള ഇൻസ്ക്രിപ്ഷൻസ് "("A concordance of the names in Cōl̲a inscriptions)[7]
  • ഹിസ്റ്ററി ആൻഡ് സൊസൈറ്റി ഇൻ സൗത്ത് ഇന്ത്യ"("History and society in South India)[8]
  • ഏൻഷ്യന്റ് ടു മിഡീവൽ : സൗത്ത് ഇന്ത്യൻ സൊസൈറ്റി ഇൻ ട്രാൻസിഷൻ"("Ancient to Medieval: South Indian Society in Transition)

പുരസ്കാരങ്ങൾ

തിരുത്തുക
  1. "KARASHIMA Noboru - Fukuoka Asian Culture Prizes - Archive Library - Fu:a SENSE ASIA IN FUKUOKA". City.fukuoka.lg.jp. Archived from the original on 2015-12-08. Retrieved 2013-05-29.
  2. Noboru Karashima (2010-07-23). "Opinion / Op-Ed : IATR and the World Classical Tamil Conference". The Hindu. Retrieved 2013-01-23.
  3. PTI Sep 25, 2009, 03.23pm IST (2009-09-25). "DMK govt has no locus standi to host global Tamil meet: Jayalalitha - Times Of India". Articles.timesofindia.indiatimes.com. Archived from the original on 2013-02-16. Retrieved 2013-01-23.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  4. "Opinion / News Analysis : Requiem for the IATR and my resignation as its President". The Hindu. Archived from the original on 2010-08-26. Retrieved 2013-05-29.
  5. Karashima, Noboru (1999). Kingship in Indian history - Google Books. Manohar Publishers & Distributors. p. 271. ISBN 9788173045448. Retrieved 2013-01-23.
  6. Karashima, Noboru (1992). Towards a new formation: South Indian society under Vijayanagar rule - Noboru Karashima - Google Books. Oxford University Press. p. 294. ISBN 0195628616. Retrieved 2013-01-23.
  7. Karashima, Noboru (1978). A concordance of the names in Cōl̲a inscriptions - Noboru Karashima, Y. Subbarayalu, Tōru Matsui - Google Books. Sarvodaya Ilakkiya Pannai. Retrieved 2013-01-23.
  8. Karashima, Noboru (2001). History and society in South India: the Cholas to Vijayanagar : comprising ... - Noboru Karashima - Google Books. Oxford University Press India. p. 307. ISBN 0195651049. Retrieved 2013-01-23.
  9. "List of Padma Awardees" (PDF) (pdf). Ministry of Home Affairs, India. Archived from the original (PDF) on 2013-04-24. Retrieved 2013-01-26.
"https://ml.wikipedia.org/w/index.php?title=നോബുറു_കരഷിമ&oldid=4092612" എന്ന താളിൽനിന്ന് ശേഖരിച്ചത്