നോനി മക്ഡൊണാൾഡ്
നോനി ഇ. മക്ഡൊണാൾഡ് OC ONS FRCP ഒരു കനേഡിയൻ ഭിഷഗ്വരയാണ്. അവർ ഡൽഹൌസി സർവ്വകലാശാലയിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ പ്രൊഫസറും മെഡിസിൻ ഫാക്കൽറ്റി മുൻ ഡീനുമാണ്. 2019 ൽ, മക്ഡൊണാൾഡിന് ഓർഡർ ഓഫ് നോവ സ്കോട്ടിയ, ഓർഡർ ഓഫ് കാനഡ ബഹുമതികൾ അവരെ തേടിയെത്തി.
നോനി ഇ. മക്ഡൊണാൾഡ് | |
---|---|
കലാലയം | ഓട്ടവ യൂണിവേഴ്സിറ്റി ക്വീൻസ് യൂണിവേഴ്സിറ്റി <br മക്ഗിൽ യൂണിവേഴ്സിറ്റി റോചെസ്റ്റർ സർവ്വകലാശാല |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഒട്ടാവ യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒന്റാറിയോ ഡൽഹൗസി യൂണിവേഴ്സിറ്റി |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകമക്ഡൊണാൾഡ് 1970-ൽ ക്വീൻസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി.[1] ഉന്നത ബിരുദ പഠനത്തിനായി ഓട്ടവ സർവ്വകലാശാലയിലേയ്ക്ക് മാറുകയും, അവിടെ സുക്ഷ്മജീവിശാസ്ത്രത്തിൽ വൈദഗ്ദ്ധ്യം നേടുകയും ചെയ്തു.[2] 1975-ൽ മാഗ്ന കം ലൗഡ് പൂർത്തിയാക്കി വൈദ്യശാസ്ത്ര ബിരുദത്തിനായി അവൾ അവിടെത്തന്നെ തുടർന്നു.[3] മക്‌ഡൊണാൾഡിന് ഉയർന്ന അക്കാദമിക് നേട്ടത്തിനുള്ള സർവ്വകലാശാലാ മെഡൽ ലഭിച്ചു.[4] റസിഡൻസി പരിശീലനത്തിനായി ഓട്ടവയിൽ തുടർന്ന അവരെ 1978-ൽ ബോർഡ് സർട്ടിഫൈ ചെയ്തു. മക്‌ഡൊണാൾഡ് മക്‌ഗിൽ സർവ്വകലാശാലയിലും റോച്ചസ്റ്റർ സർവ്വകലാശാലയിലും പീഡിയാട്രിക് പകർച്ചവ്യാധികളിൽ തന്റെ സവിശേഷ പരിശീലനം പൂർത്തിയാക്കി.[5] 1983-ൽ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് പീഡിയാട്രിക്സിൽനിന്ന് സാംക്രമിക രോഗവിജ്ഞാനീയത്തിൽ സർട്ടിഫിക്കേഷൻ പൂർത്തിയാക്കിയ കാനഡയിലെ ആദ്യത്തെ ശിശുരോഗ വിദഗ്ധയായിരുന്നു മക്ഡൊണാൾഡ്.[6]
കരിയർ
തിരുത്തുക1981-ൽ, ഓട്ടവ സർവകലാശാലയിലെ ഫാക്കൽറ്റിയിൽ ചേർന്ന മക്ഡൊണാൾഡ്, അവിടെ പകർച്ചവ്യാധികളുടെ പുതിയ വിഭാഗം സ്ഥാപിച്ചു. കിഴക്കൻ ഒന്റാറിയോയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് സർവീസിന് അവർ നേതൃത്വം നൽകി. 1996-ൽ മക്‌ഡൊണാൾഡ് സ്ഥാപിച്ച പീഡിയാട്രിക്‌സ് & ചൈൽഡ് ഹെൽത്ത് എന്ന ജേർണൽ പീഡിയാട്രിക് മെഡിസിനിലെ ആദ്യത്തെ കനേഡിയൻ ജേണലായിരുന്നു.[7] അവളുടെ ഗവേഷണം സിസ്റ്റിക് ഫൈബ്രോസിസിന്റെ മൈക്രോബയോളജി, കൗമാരക്കാരിൽ ലൈംഗികമായി പകരുന്ന അണുബാധകൾ, പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ വികസനം എന്നിവയാണ് പരിഗണിച്ചത്.[8]
1999-ൽ മക്ഡൊണാൾഡ് ഓട്ടവ വിട്ട് നോവ സ്കോട്ടിയയിലെ ഹാലിഫാക്സിലേക്ക് താമസം മാറി.[9] ഡൽഹൗസി സർവ്വകലാശാലയിൽ വൈദ്യശാസ്ത്ര ഫാക്കൽറ്റിയുടെ ഡീനായി തിരഞ്ഞെടുക്കപ്പെടുന്ന കാനഡയിലെ പ്രഥമ വനിതയായി അവർ മാറുകയും, 2004 വരെ ഈ സ്ഥാനം വഹിക്കുകയും ചെയ്തു.[10][11] ആ വർഷം വാക്സിൻ സുരക്ഷ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ ആഗോള ഉപദേശക സമിതിയുടെ സ്ഥാപകാംഗമായിരുന്ന അവർ അതിനുശേഷം സാങ്കേതിക സമിതികളിലും പരിശീലന വികസനത്തിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വാക്സിനുകളുടെ ആവശ്യകത പരിഗണിക്കുന്ന പ്രതിരോധ കുത്തിവയ്പ്പിനായുള്ള സ്ട്രാറ്റജിക് അഡ്വൈസറി കമ്മിറ്റിയിൽ തുടർന്ന അവർ അതുപോലെ തന്നെ വാക്സിൻ സുരക്ഷയുടെ കൺസൾട്ടന്റായും പ്രവർത്തിക്കുന്നു.[12]
അവലംബം
തിരുത്തുക- ↑ Martin, Cynthia (2002-03-15). "Dr. Noni MacDonald, Dean of Medicine, Dalhousie University". Healthcare Quarterly (in ഇംഗ്ലീഷ്). 5 (3): 80–84. doi:10.12927/hcq..16679. Retrieved 2019-12-31.
- ↑ Martin, Cynthia (2002-03-15). "Dr. Noni MacDonald, Dean of Medicine, Dalhousie University". Healthcare Quarterly (in ഇംഗ്ലീഷ്). 5 (3): 80–84. doi:10.12927/hcq..16679. Retrieved 2019-12-31.

- ↑ "Dr. Noni MacDonald to be invested into Order of Nova Scotia". Dalhousie News. Retrieved 2019-12-31.

- ↑ Miller, Simon. "Doctor who broke glass ceiling for women in medicine inducted to Order of Nova Scotia". The Signal (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-12-31.
- ↑ "WHO | Professor Noni E MacDONALD". WHO. Archived from the original on March 12, 2017. Retrieved 2019-12-31.