നൈസ് ഗിതിൻജി
ഒരു കെനിയൻ നടിയും നിർമ്മാതാവും കരോക്കെ ഹോസ്റ്റസും ഗായികയും ടിവി ഷോ അവതാരകയുമാണ് നൈസ് ഗിതിൻജി. റഫീക്കി ഉൾപ്പെടെ നിരവധി ടെലിവിഷൻ പരമ്പരകളിൽ വിവിധ വേഷങ്ങൾ ചെയ്തതിലൂടെ അവർ ഏറെ ശ്രദ്ധേയയാണ്.
Nice Githinji | |
---|---|
ജനനം | Mombasa, Kenya | 25 ഓഗസ്റ്റ് 1985
ദേശീയത | Kenyan |
തൊഴിൽ |
|
സജീവ കാലം | 2002 – present |
Modeling information | |
Height | 5 അടി (1.524 മീ)*[1] |
Hair color | Black[1] |
Eye color | Brown[1] |
ഓൾ ഗേൾസ് ടുഗെദർ എന്ന ചിത്രത്തിലെ മികച്ച നായികയായി 2009 ലെ കലാശ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് ശേഷമാണ് ഗിതിൻജി ശ്രദ്ധാകേന്ദ്രമായത്.[2] 2011-ൽ, ഒരു നാടക ടെലിവിഷൻ പരമ്പരയായ ചേഞ്ചിംഗ് ടൈംസിലെ അഭിനയത്തിന് മികച്ച നായികയ്ക്കുള്ള അവാർഡ് അവർ നേടി.[3][4]
ഫിലിം പ്രൊഡക്ഷനുകളിൽ മുഖ്യമായ [5]നൈസ് ബേർഡ് പ്രൊഡക്ഷൻ കമ്പനിയുടെ സിഇഒ കൂടിയാണ് നൈസ്. ഒപ്പം നാടക പ്രകടനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. [5]
എറ്റ് സെറ്റേറ പ്രൊഡക്ഷൻസ് പോലുള്ള സിനിമാ മേഖലയിലെ മുൻനിര താരങ്ങൾക്കൊപ്പം നൈസ് പ്രവർത്തിച്ചിട്ടുണ്ട്. (2007 - 2008: അവിടെ അവർ രണ്ട് സിനിമകളിൽ അഭിനയിച്ചു; നിരൂപക പ്രശംസ നേടിയ, ബെന്റ ആൻഡ് ഓൾ ഗേൾസ് ടുഗെദർ, സിസിംക പ്രൊഡക്ഷൻസ്, ഫീനിക്സ് പ്ലെയേഴ്സ് - പ്ലാനറ്റ്സ് തിയേറ്റർ.[5]
മുൻകാലജീവിതം
തിരുത്തുക1985ൽ മൊംബാസയിലാണ് നൈസ് ജനിച്ചത്. 1999 മുതൽ 2002 വരെ സീനിയർ ചീഫ് കൊയിനാങ്ങേ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ പഠിച്ചു.[6] ഹൈസ്കൂൾ പഠനം കഴിഞ്ഞപ്പോൾ അവരുടെ അമ്മ മരിക്കുകയുണ്ടായി.[7]
കരിയർ
തിരുത്തുകപ്രാരംഭ കരിയറിന്റെ തുടക്കവും ഷോബിസ് കരിയറിന്റെ തുടക്കവും
തിരുത്തുകനൈസ് ഗിതിൻജി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് ഫീനിക്‌സ് പ്ലെയേഴ്‌സ് റിച്ചാർഡ് സ്റ്റോക്ക്‌വെല്ലിന്റെ ബാഡ് ബ്ലഡ് എന്ന സിനിമയിൽ ഒരു സ്റ്റേജ് നടിയായാണ്. ഈ വേഷം അവരുടെ കരിയറിനെ വലിയ രീതിയിൽ ഉയർത്തി. നിരവധി ടെലിവിഷൻ, ഫിലിം പ്രൊഡക്ഷനുകളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[8]
2007 - 2009
തിരുത്തുക2007 നും 2010 നും ഇടയിൽ, അവർ നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു; ബെന്റ, ഓൾ ഗേൾസ് ടുഗെദർ, ഫോർമുല എക്സ്, പീസസ് ഓഫ് പീസ്.[9] അവർ ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചു; ഗൈ സെന്റർ, ചേഞ്ചിംഗ് ടൈംസ് എന്നിവിടങ്ങളിൽ യഥാക്രമം കാൻഡിയും റോസയും ആയി അഭിനയിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Nice' body measurements". StarNow. Archived from the original on 2021-11-18. Retrieved 7 January 2016.
- ↑ "Previous winners". Kalasha Awards. Archived from the original on 17 July 2013. Retrieved 7 January 2016.
- ↑ "2011 Kalasha awards winners". Actors.co.ke. Retrieved 7 January 2016.
- ↑ Capital Lifestyle (11 September 2011). "Vote for your 3rd edition Kalasha Awards winners". Capital FM. Retrieved 7 January 2016.
- ↑ 5.0 5.1 5.2 "Nice Githinji-LinkedIn". LinkedIn. Retrieved 7 January 2016.
- ↑ "Nice Githinji-Linked In". LinkedIn. Retrieved 7 January 2016.
- ↑ David Koech (29 September 2014). "10 Things You Did Not Know About Nice Githinji". Nairobi Wire. Archived from the original on 2020-09-21. Retrieved 7 January 2016.
- ↑ "Members-Nice Githinji". Actors Guild. Retrieved 7 January 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Nice Githinji: Wasanii". Wasanii. Archived from the original on 2016-03-04. Retrieved 7 January 2016.