നൈറ്റ് ആൻറ് ഡേ പ്രശസ്ത സാഹിത്യകാരിയായിരുന്ന വിർജീനിയ വൂൾഫ് എഴുതിയ ഒരു നോവലാണ്. ഇത് ആദ്യമായി പ്രസിദ്ധികരിക്കപ്പട്ടത് 1919 ഒക്ടോബർ 20 ന് ആയിരുന്നു. നോവലിലെ കാലഘട്ടം എഡ്വേർഡിയൻ ലണ്ടനാണ്. നൈറ്റ് ആൻറ് ഡേ രണ്ടു ചിരപരിചിതരായ കാതറീൻ ഹിൽബറി, മേരി ഡാഷെറ്റ് എന്നിവരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. നോവൽ, സ്നേഹം, വിവാഹം, സന്തോഷം, വിജയം, വ്യക്തിബന്ധങ്ങൾ എന്നീ വിഷയങ്ങളെയെല്ലാം വിവിധ അർത്ഥതലങ്ങളിൽ പരിശോധനാവിധേയമാക്കുന്നു.

Night and Day
First edition
കർത്താവ്Virginia Woolf
രാജ്യംUnited Kingdom
ഭാഷEnglish
പ്രസാധകർDuckworth
പ്രസിദ്ധീകരിച്ച തിയതി
20 October 1919
മാധ്യമംPrint
ഏടുകൾ442 pp

കാതറീൻ ഹിൽബെറി, മേരി ഡാഷെറ്റ്, റാൾഫ് ഡെൻഹാ, വില്ല്യം റോഡ്‍നി എന്നിങ്ങനെ പ്രധാനമായി നാലു കഥാപാത്രങ്ങളാണ് നോവലിലുള്ളത്. സ്ത്രീ വോട്ടവകാശം, പ്രേമം, വിവാഹം എന്നീ വിഷയങ്ങളെല്ലാം ഈ നോവലിൽ ചേരുംപടി ചേർത്തിരിക്കുന്നു.

കഥാപാത്രങ്ങൾ തിരുത്തുക

പ്രധാകഥാപാത്രങ്ങളായ കാതറീൻ, റാൾഫ്, മേരി, വില്ല്യം എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെങ്കിലും അപ്രധാന കഥാപാത്രങ്ങളും നോവലിൻറെ കഥാഗതിയെ നിയന്ത്രിക്കുന്നുണ്ട്.

  • കസ്സാന്ദ്ര ഒട്ട്‍വേ (കതാറീനിൻറെ കസിൻ, വില്ല്യമുമായി വിവാഹം ഉറപ്പിച്ചിരിക്കുന്നു)
  • ഹെൻട്രി, (കാതറീനിൻറെ കസിനും കസ്സാന്ദ്രയുടെ സഹോദരനുമായ വ്യക്തി)
  • ട്രെവോർ, മാർഗരറ്റ് ഹിൽബറി (കാതറീനിൻറെ മാതാപിതാക്കൾ)
  • മി. ഡാഷെറ്റ്
  • മിസിസ് കൊഷാം
  • ആൻറി സെലിയ
  • സിറിൾ (കാതറീനിൻറെ കസിൻ)
  • മി. ക്ലാക്റ്റൺ, മിസിസ് സീൽ എന്നിവർ (മേരിയുടെ സഹപ്രവർത്തകർ)
  • മി. ബാസ്‍നെറ്റ്
  • ജോവാൻ (റാൾഫിൻറെ സഹോദരി)
  • ഹാരി സാൻഡിസ് (റാൾഫിൻറെ പഴയ കോളജ് സുഹൃത്ത്)
  • മിസിസ് ഡെൻഹാം (റാൾഫിൻറെ അമ്മ)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നൈറ്റ്_ആൻറ്_ഡേ_(നോവൽ)&oldid=2523483" എന്ന താളിൽനിന്ന് ശേഖരിച്ചത്