നൈജീരിയയിലെ കാച്ചിൽ ഉൽപ്പാദനം
ലോകത്തിൽ ആകെയുൽപ്പാദിപ്പിക്കുന്നതിന്റെ 70-76 ശതമാനം കാച്ചിൽ കൃഷി ചെയ്യുന്നത് നൈജീരിയയിൽ ആണ്. 1985 -ലെ ഭക്ഷ്യകാർഷികസംഘടനയുടെ റിപ്പോർട്ട് പ്രകാരം, നൈജീരിയ 15 ലക്ഷം ഹെക്ടർ കാച്ചിൽ കൃഷിയിലൂടെ 183 ലക്ഷം ടൺ കാച്ചിൽ ആണ് ഉൽപ്പാദിപ്പിക്കുന്നത്. ഇത് ആഫ്രിക്കയിലെ കാച്ചിൽ ഉൽപ്പാദനത്തിന്റെ 73.8 ശതമാനമാണ്.[1] 2008 ആയപ്പോഴേക്കും 1985 -ലെ ഉൽപ്പാദനത്തിന്റെ ഇരട്ടിയായി നൈജീരിയയിലെ കാച്ചിലിന്റെ വിളവ്. US$5.654 ബില്ല്യൺ മൂല്യമുള്ള 350 ലക്ഷം ടൺ ആയിരുന്നു 2008 -ലെ നൈജീരിയയിലെ കാച്ചിൽ കൃഷിയുടെ അളവ്.[2][3] താരതമ്യത്തിനായി 2008 -ൽ കാച്ചിൽക്കൃഷിയിൽ രണ്ടാംസ്ഥാനത്തുള്ള ഐവറി കോസ്റ്റിന്റെയും മൂന്നാമതുള്ള ഘാനയുടെയും ഉൽപ്പാദനം കേവലം 69 ലക്ഷം ടണ്ണും 48 ലക്ഷം ടണ്ണുമായിരുന്നു. ലോകത്തെ കാച്ചിൽ ഉൽപ്പാദനത്തിന്റെ 70 ശതമാനവും, ഏതാണ്ട് 2837000 ഹെക്ടറുകളിലായി 170 ലക്ഷം ടൺ കാച്ചിൽ ആണ് നൈജീരിയയിൽ കൃഷി ചെയ്യുന്നത്.[4][5]
ഏതാണ്ട് 600 ഓളം സ്പീഷിസുകൾ ഉള്ള കാച്ചിലുകളിൽ, ആറെണ്ണമാണ് സാമ്പത്തികമായി പ്രാധാന്യമുള്ളത്. Dioscorea rotundata (വെള്ള ഗിനിക്കാച്ചിൽ), Dioscorea alata (മഞ്ഞക്കാച്ചിൽ), Dioscorea bulbifera (അടാതാപ്പ്), Dioscorea esculant (ചൈനക്കാച്ചിൽ), Dioscorea dumetorum (മൂവിലക്കാച്ചിൽ) എന്നിവയാണവ. ഇവയിൽ Dioscorea rotundata (വെള്ളക്കാച്ചിലും) Dioscorea alata (കാച്ചിലും) ആണ് നൈജീരിയയിലെ ഏറ്റവും സാധാരണമായ ഇനങ്ങൾ. നൈജീരിയയിലെ തീരപ്രദേശങ്ങളിലെ മഴക്കാടുകളിലും പുൽമേടുകളിലും ഇവ കൃഷി ചെയ്യുന്നു.[1][6]
ദിവസേന 200 കാലറി ഊർജ്ജം നൽകുന്നത്ര കാച്ചിൽ നൈജീരിയയിലെയും പശ്ചിമാഫ്രിക്കയിലെയും ജനങ്ങാൾ കഴിക്കുന്നുണ്ട്. നൈജീരിയയിൽ പലയിടത്തും കാച്ചിലാണു ഭക്ഷണം, ഭക്ഷണമാണു കാച്ചിൽ എന്നുപോലും പറയാറുണ്ട്. ഇപ്പോഴത്തെ നൈജീരിയയിലെ ആവശ്യത്തിനു തുല്യമായത്ര കാച്ചിൽ നൈജീരിയയിൽ ഉൽപ്പാദിപ്പിക്കുന്നില്ലത്രേ. സമൂഹത്തിലും മതപരമായ കാര്യങ്ങളിലും ഒരാളുടെ കഴിവ് അളക്കുവാൻ അയാളുടെ കൈവശമുള്ള കാച്ചിലിന്റെ അളവ് ഉപയോഗിക്കാറുണ്ടത്രേ.[6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Determinants of Yam Production and Economic Efficiency Among Small-Holder Farmers in Southeastern Nigeria" Archived 2011-07-23 at the Wayback Machine. (PDF).
- ↑ "Food and Agricultural Organization".
- ↑ "Top production Nigeria 2008" Archived 2011-07-13 at the Wayback Machine.. faostat.fao.org.
- ↑ "Yams (Dioscorea)" Archived 2008-05-30 at the Wayback Machine.. cigar.org.
- ↑ "A Breakthrough in Yam Breeding".
- ↑ 6.0 6.1 "Production Efficiency in Yam Based Enterprises in Ekiti State, Nigeria" Archived 2011-07-23 at the Wayback Machine. (pdf). 7.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Yam at Wikimedia Commons
- Yam എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.