കുത്തിവയ്ക്കൽ ഒഴിവാക്കി മൂക്കിലൂടെ (നേസലി) നൽകുന്ന വാക്സിനാണ് നേസൽ വാക്സിൻ. വായുവിലൂടെ പകരുന്ന രോഗാണുക്കളുമായി സമ്പർക്കം പുലർത്തുന്ന ഇടമായ മൂക്കിന്റെ ആന്തരിക ഉപരിതലം വഴി മരുന്ന് ആഗീരണം ചെയ്യപ്പെട്ട് പ്രതിരോധശേഷി ഉണ്ടാക്കുന്നു.[1]

നേസൽ വാക്സിൻ
GI receives an intranasal mist of the flu vaccine at Guantanamo
SpecialtyVaccine delivery

മരുന്ന് നൽകൽ തിരുത്തുക

മൂക്ക് വഴി ഒരു വാക്സിൻ നൽകുന്നത് വേദനയില്ലാത്തതും നോൺ-ഇൻവേസീവും സൂചി ഉപയോഗിക്കുന്നതിനേക്കാൾ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമാണ്, അതിനാൽ അതിൽ സൂചി കൊണ്ടുള്ള പരിക്കുകളും, സൂചിയും സിറിഞ്ചും ഉൾപ്പടെയുള്ള ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒഴിവാകുന്നു.[2]

നേസൽ വാക്സിൻ സാങ്കേതികവിദ്യ തിരുത്തുക

വാക്സിനുകൾ മൂക്കിലൂടെ നൽകാൻ ഏതാനും വ്യത്യസ്ത ഉപകരണങ്ങൾ ലഭ്യമാണ്.[3][4]

ലൈവ് അറ്റൻ‌വേറ്റഡ് ഇൻഫ്ലുവൻസ വാക്സിൻ തിരുത്തുക

 
ഫ്ലൂമിസ്റ്റ് ക്വാഡ്രിവാലന്റ്
 
ഫ്ലുവൻസ് ടെട്ര

അമേരിക്കൻ ഐക്യനാടുകളിൽ ഫ്ലൂമിസ്റ്റ് ക്വാഡ്രിവാലന്റ് എന്ന ബ്രാൻഡ് നാമത്തിലും യൂറോപ്പിൽ ഫ്ലുവൻസ് ടെട്ര എന്ന ബ്രാൻഡ് നാമത്തിലും വിൽക്കുന്ന നേസൽ ലൈവ് അറ്റൻ‌വേറ്റഡ് ഇൻഫ്ലുവൻസ വാക്സിൻ (LAIV) നേസൽ വാക്സിന് ഉദാഹരണമാണ്.[5][6] സജീവ ഘടകമായ ആന്റിജനുകൾക്ക് പുറമേ, നേസൽ ഫ്ലൂ വാക്സിനിൽ ജെലാറ്റിനും,[7] ചെറിയ അളവിൽ അമിനോ ആസിഡുകളും സുക്രോസും അടങ്ങിയിരിക്കുന്നു, അവ സ്റ്റെബിലൈസറുകളായി പ്രവർത്തിക്കുന്നു.[8]

മൃഗചികിത്സ തിരുത്തുക

വെറ്റിനറി മെഡിസിനിൽ, കെന്നൽ ചുമയുടെ കാരണമായ ബോർഡെറ്റെല്ല ബ്രോങ്കിസെപ്റ്റിക്കയ്‌ക്കെതിരായ വാക്സിൻ നായ്ക്കളിൽ നേസൽ ആയി നൽകാം.[9]

ചരിത്രം തിരുത്തുക

പതിനേഴാം നൂറ്റാണ്ടിൽ കാങ്‌സി ചക്രവർത്തി തന്റെ കുടുംബത്തെയും സൈന്യത്തെയും വസൂരിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി തങ്ങളെല്ലാം കുത്തിവയ്പ് നടത്തിയെന്ന് അവകാശപ്പെട്ടു, അക്കാലത്തെ മാനുവലുകളിൽ വിവരിച്ച ഈ നടപടിക്രമത്തിൽ "വസൂരി വസ്തുക്കൾ മൂക്കിലേക്ക് ഊതുക" അല്ലെങ്കിൽ ഇൻസ്ഫ്ലേഷൻ ചെയ്യുക എന്നിവ വിവരിച്ചിട്ടുണ്ട്. ഇതിനായി ഉപയോഗിക്കുന്ന വസ്തുക്കളിൽ ഗ്രൌണ്ട്-അപ്പ് ഡ്രൈ സ്കാബുകൾ‌ മുതൽ ഒരു പസ്‌റ്റൂളിൽ‌ നിന്നും ശേഖരിക്കുന്ന ദ്രാവകം വരെ വിവിധ തരത്തിലുള്ളവയുണ്ട്.[10]

ഗവേഷണം തിരുത്തുക

2001 സെപ്റ്റംബർ 11 ആക്രമണത്തിനും തുടർന്നുള്ള ആന്ത്രാക്സ് പകർച്ചക്കും ശേഷം, ആന്ത്രാക്സിനുള്ള നേസൽ വാക്സിനുള്ള ഗവേഷണം ഉൾപ്പെടെ സംഭരിക്കാൻ കഴിയുന്ന വാക്സിനുകൾക്കായി സജീവമായ തിരയൽ നടന്നിട്ടുണ്ട്.[3]

SARS-CoV- നുള്ള വാക്സിൻ കണ്ടെത്തുന്നതിനായുള്ള 2004 ലെ ഒരു പരീക്ഷണത്തിൽ നാല് ആഫ്രിക്കൻ ക്ലോറോസെബസ് കുരങ്ങുകൾക്ക് നേസൽ വാക്സിൻ നൽകി.[11] [12]

2020 ഓഗസ്റ്റിൽ, കോവിഡ്-19 പാൻഡെമിക് സമയത്ത്, എലികളിലെയും കുരങ്ങുകളിലെയും പഠനങ്ങൾ കൊറോണ വൈറസിൽ നിന്ന് സംരക്ഷണം നേസൽ റൂട്ടിലൂടെ ലഭിക്കുമെന്ന് തെളിയിച്ചു. മൂക്കിൽ ഒരു സ്പ്രേയിലൂടെ ഒരു കോവിഡ്-19 വാക്സിൻ നൽകാൻ കഴിയുമെങ്കിൽ, ആളുകൾക്ക് സ്വയം പ്രതിരോധ കുത്തിവയ്പ് എടുക്കാനാകുമെന്ന് മറ്റൊരു പഠനം അഭിപ്രായപ്പെട്ടു.[13]

അവലംബം തിരുത്തുക

  1. Scherließ, Regina (2014). "15. Nasal administration of vaccines". In Foged, Camilla; Rades, Thomas; Perrie, Yvonne; Hook, Sarah (eds.). Subunit Vaccine Delivery. Springer. p. 287-306. ISBN 978-1-4939-1417-3.
  2. Yusuf, Helmy; Kett, Vicky (9 December 2016). "Current prospects and future challenges for nasal vaccine delivery". Human Vaccines & Immunotherapeutics. 13 (1): 34–45. doi:10.1080/21645515.2016.1239668. ISSN 2164-5515. PMC 5287317. PMID 27936348.
  3. 3.0 3.1 Hickey, Anthon J.; Staats, Herman; Roy, Chad J.; Powell, Kenneth; Sullivan, Vince; Rothrock, Ginger; Sayes, Christie M. (2013). "44. Nasal dry powder vaccine delivery technology". In Matthias Giese (ed.). Molecular Vaccines: From Prophylaxis to Therapy. Vol. 2. Springer. p. 719. ISBN 978-3-319-00977-3.
  4. Lobaina Mato, Yadira (15 December 2019). "Nasal route for vaccine and drug delivery: Features and current opportunities". International Journal of Pharmaceutics. 572: 118813. doi:10.1016/j.ijpharm.2019.118813. ISSN 1873-3476. PMID 31678521.
  5. "Live Attenuated Influenza Vaccine [LAIV] (The Nasal Spray Flu Vaccine) | CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). 2 September 2020. Retrieved 20 September 2020.
  6. "Fluenz Tetra nasal spray suspension Influenza vaccine (live attenuated, nasal) - Summary of Product Characteristics (SmPC) - (emc)". www.medicines.org.uk. Retrieved 20 September 2020.
  7. "Gelatine in vaccines | Vaccine Knowledge". vk.ovg.ox.ac.uk. Retrieved 29 September 2020.
  8. "Nasal Flu Vaccine : Vaccine Knowledge". vk.ovg.ox.ac.uk (in ഇംഗ്ലീഷ്). Archived from the original on 2021-11-22. Retrieved 27 September 2020.
  9. Ford, Richard B. (2009). "197. Companion animal vaccines and vaccination". In Stephen J. Ettinger (ed.). Textbook of Veterinary Internal Medicine. Vol. 1. Edward C. Feldman (7 ed.). Saunders Elsevier. p. 857. ISBN 978-1-4160-6593-7.
  10. Boylston, Arthur (July 2012). "The origins of inoculation". Journal of the Royal Society of Medicine. 105 (7): 309–313. doi:10.1258/jrsm.2012.12k044. ISSN 0141-0768. PMC 3407399. PMID 22843649.
  11. Tong, Tomy R. (2006). "Severe Acute Respiratory Syndrome Coronavirus (SARS-CoV)". In Edward Tabor (ed.). Emerging Viruses in Human Populations. Amsterdam: Elsevier. p. 68. ISBN 978-0-444-52074-6.
  12. Nelson, Laura (2004-06-28). "Nasal solution joins SARS race". Nature. doi:10.1038/news040621-10. ISSN 0028-0836. PMC 7094978.
  13. "COVID research updates: Immune responses to coronavirus persist beyond 6 months". Nature (in ഇംഗ്ലീഷ്). 20 November 2020. doi:10.1038/d41586-020-00502-w. PMID 32221507.
"https://ml.wikipedia.org/w/index.php?title=നേസൽ_വാക്സിൻ&oldid=3983372" എന്ന താളിൽനിന്ന് ശേഖരിച്ചത്