നെൽസൺ മണ്ടേലയുടെ മരണം
2013 ഡിസംബർ 5 ന് നെൽസൺ മണ്ടേല അന്തരിച്ചു. നീണ്ടുനിന്ന ശ്വാസകോശ സംബന്ധമായ അണുബാധമൂലമാണ് അന്ത്യംസംഭവിച്ചത്. ദക്ഷിണാഫ്രിക്കയുടെ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡന്റായിരുന്നു മണ്ടേല. രാജ്യത്തിന്റെ കറുത്ത വർഗ്ഗക്കാരനായ ആദ്യതലവനും അദ്ദേഹമായിരുന്നു. പ്രാദേശികസമയം 20:50 (യുടിസി+2) ന് ജോഹനാസ്ബെർഗ്ഗിലെ ഹോഗ്ടണ്ണിലുള്ള അദ്ദേഹത്തിന്റെ വസതിയിൽവച്ച് കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു അന്ത്യം[1]. അപ്പോഴത്തെ പ്രസിഡന്റായിരുന്ന ജേക്കബ് സുമയാണ് അന്ത്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്[2]. ലോകത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർക്കാരുകളുടെയും സംഘടനകളുടെയും വ്യക്തികളുടെയും പ്രതികരണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി.
Date | 5–15 December 2013 |
---|---|
Location | Johannesburg, Gauteng (Memorial service) Pretoria, Gauteng (Public viewing) Qunu, Eastern Cape (State funeral and burial) |
Website | www |
ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി പത്തുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുശോചനച്ചടങ്ങുകൾ നടന്നു. ഔദ്യോഗിക അനുശോചനച്ചടങ്ങ് ജോഹനാസ്ബെർഗ്ഗിലെ എഫ്എൻബി സ്റ്റേഡിയത്തിൽവ ച്ചാണ് നടന്നത്. അതിശക്തമായ തണുപ്പും മഴയും ഗതാഗത തടസ്സങ്ങളും കാരണം സ്റ്റേഡിയത്തിന്റെ മുക്കാൽഭാഗമേ നിറഞ്ഞിരുന്നുള്ളു[3]. അദ്ദേഹത്തിന്റെ ഭൌതികശരീരം പ്രിറ്റോറിയയിലെ യൂണിയൻകെട്ടിടത്തിലാണ് ഡിസംബർ 11 മുതൽ 13 വരെ സൂക്ഷിച്ചത്. ഔദ്യോഗിക ശവസംസ്കാരം 15 ഡിസംബർ 2013 ന് ഈസ്റ്റേൺ കേപ് പ്രവിശ്യയിലുള്ള ക്വുന്നുവിൽ നടത്തി.
6 ഡിസംബർ 2013 ന് പ്രാദേശികസമയം 23:45 ന് അപ്പോഴത്തെ പ്രസിഡന്റായ ജേക്കബ് സുമ ഔദ്യോഗികമായി ദേശീയ ടെലിവിഷനിൽ മണ്ടേലയുടെ അന്ത്യം സ്ഥിരീകരിച്ച് പ്രഖ്യാപനം നടത്തി.[4][5]
ഔദ്യോഗിക ശവസംസ്കാര ചടങ്ങുകൾ
തിരുത്തുകReferences
തിരുത്തുക- ↑ "South Africa's Nelson Mandela dies in Johannesburg". BBC News. 5 December 2013. Archived from the original on 2014-04-11. Retrieved 5 December 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ Polgreen, Lydia (5 December 2013). "Mandela's Death Leaves South Africa Without Its Moral Center". The New York Times. Archived from the original on 2014-04-11. Retrieved 5 December 2013.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Nelson Mandela Memorial Draws Mourners And Leaders From Around The World". The Huffington Post. Retrieved 29 January 2016.
- ↑ "President Jacob Zuma on death of former President Nelson Mandela". The Presidency. 5 December 2013. Archived from the original on 2014-04-11. Retrieved 8 December 2013.
- ↑ "President Jacob Zuma announces the passing of Madiba". SABC. 5 December 2013. Archived from the original on 2014-04-11. Retrieved 8 December 2013.