പ്രമുഖനായ മലയാള നാടകകൃത്തും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ് നെൽസൺ ഫെർണാണ്ടസ്‌

ജീവിതരേഖ തിരുത്തുക

1935 നവംബർ 18-ന്‌ എറണാകുളം ജില്ലയിലെ ഫോർട്ട്‌കൊച്ചിയിൽ ജനിച്ചു. പിതാവ്‌ ആന്റണി ഫെർണാണ്ടസ്‌, മാതാവ്‌ റോസ്‌ലി ഫെർണാണ്ടസ്‌, എറണാകുളം സെന്റ്‌ ആൽബർട്ട്‌സിലും മഹാരാജാസിലും വിദ്യാഭ്യാസം. വോൾട്ടാസിൽനിന്നും 1993-ൽ സ്വയം വിരമിച്ചു. നാലു പതിറ്റാണ്ടിലേറെ പ്രൊഫഷണൽ നാടകരംഗത്ത്‌ ഗാനരചയിതാവ്‌, നടൻ, നാടകകൃത്ത്‌, നാടകസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.[1] നാടകരാവുകൾ എന്ന കൃതിക്ക് നാടകരചനയെ സംബന്ധിച്ച ഗ്രന്ഥത്തിനുള്ള 2011 ലെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[2]

കൃതികൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

  • നാടകരചനയെ സംബന്ധിച്ച ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് (2011)[3]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-25. Retrieved 2012-06-30.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-02. Retrieved 2012-06-30.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-02. Retrieved 2012-06-30.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നെൽസൺ_ഫെർണാണ്ടസ്‌&oldid=3635768" എന്ന താളിൽനിന്ന് ശേഖരിച്ചത്