നെർവിലിയ ക്രോസിഫോർമിസ്
ചെടിയുടെ ഇനം
ഓർക്കിഡ് കുടുംബത്തിൽ(ഓർക്കിഡേസീ) പെട്ട ഒരു സപുഷ്പി സസ്യമാണ് നെർവീലിയ ക്രോസിഫോമിസ്. (ശാസ്ത്രീയനാമം: Nervilia crociformis) ഓരിലത്താമര എന്നും ഇതിനു പേരുണ്ട്. നിലത്തു വളരുന്ന ഓർക്കിഡുകളിൽ ഒന്നാണിത്. ഇന്തോ-മലീഷ്യ, ചൈന, ന്യൂഗിനിയ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിൽ ഇത് വളരുന്നു. ഹിമാലയം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലെ വയനാട്, പാലക്കാട്, കണ്ണൂർ, കാസർഗോട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിലും ഇത് കണ്ടെത്തിയിട്ടുണ്ട്. 6-7 സെന്റിമീറ്റർ വിസ്താരത്തിൽ വൃത്താകൃതിയിലുള്ള ഇലകൾ പച്ചനിറമുള്ളവയും മുകളിലെ പ്രതലത്തിൽ പച്ചകലർന്ന വെളുപ്പുനിറത്തിലുള്ള നേരിയ രോമങ്ങളാൽ ആവൃതമായതുമാണ്. 10 സെ.മീ നീളമുള്ള തണ്ടിൽ വിരിയുന്ന പിങ്ക് നിറത്തിലുള്ള ഒറ്റപ്പൂക്കളുടെ ദലങ്ങളും വിദളങ്ങളും സമാനമായവയാണ്.[1][2]
നെർവിലിയ ക്രോസിഫോർമിസ് | |
---|---|
ഓരിലത്താമര | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | N. crociformis
|
Binomial name | |
Nervilia crociformis |
.
-
ഇലകൾ
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Nervilia crociformis at Wikimedia Commons
- Nervilia crociformis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.