ആലപ്പുഴയിലെ പുന്നമടക്കായലിൽ വച്ച് നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ എഴുപതാമത് വള്ളം കളിയാണ് നെഹ്രുട്രോഫി വള്ളംകളി 2024. ഈ വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി. നാലു വള്ളങ്ങൾ മത്സരിച്ച ഫൈനലിൽ 4.29.785 മിനിറ്റിൽ ഫിനിഷ് ചെയ്താണ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്‌റു ട്രോഫി നേടിയത്.

പുന്നമടക്കായലിൽ (നെഹ്‌റു ട്രോഫി 2024 )ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽ നിന്ന്

ചുണ്ടൻ വള്ളങ്ങളെക്കൂടാതെ ഇരുട്ടുകുത്തി, വെപ്പ്, ചുരുളൻ വള്ളം, തെക്കനോടി എന്നീ വിഭാഗങ്ങളിലും വള്ളംകളി മത്സരങ്ങൾ നടന്നു.

ചുണ്ടൻ വള്ളങ്ങളുടെ മത്സരം

തിരുത്തുക

പി വി മാത്യു, ബൈജു കുട്ടനാട് എന്നിവർ നേതൃത്വ നൽകിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടൻ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാർ, അനിൽകുമാർ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവർ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.

അഞ്ചു ഹീറ്റ്‌സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനൽ മത്സരത്തിലെ പങ്കാളിത്തം നിശ്ചയിച്ചത്.

വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾ

തിരുത്തുക
വിഭാഗം ജേതാക്കൾ സമയം ബോട്ട്ക്ലബ്ബ് ക്യാപ്റ്റൻ
ചുണ്ടൻ ഫൈനൽ കാരിച്ചാൽ ചുണ്ടൻ 4.29.785 പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ, മനോജ് പി.പി
ലൂസേഴ്‌സ് ഫൈനൽ തലവടി ചുണ്ടൻ 4.34.10 യു ബി സി കൈനകരി പത്മകുമാർ പുത്തൻപറമ്പിൽ, രാഹുൽ പ്രകാശ്
സെക്കൻഡ് ലൂസേഴ്‌സ് ഫൈനൽ വലിയ ദിവാൻജി 04.56.82 ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ് സണ്ണി ഇടിമണ്ണിക്കൽ, ബൈജപ്പൻ ആന്റണി ജോസഫ്
തേഡ് ലൂസേഴ്‌സ് ഫൈനൽ ആയാപറമ്പ് പാണ്ടി 5.37.24 മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്
ഇരുട്ടുകുത്തി എ ഗ്രേഡ് മൂന്നുതൈക്കൽ 4.51.24 താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട് കെ.ആർ. രതീഷ്
ഇരുട്ടുകുത്തി ബി ഗ്രേഡ് തുരുത്തിപ്പുറം 4.56.23 തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം എ.വി. വിജിത്ത്, ആന്റണി ഷെഫിൻ
ഇരുട്ടുകുത്തി സി ഗ്രേഡ് ഇളമുറത്തമ്പുരാൻ പമ്പാവാസൻ 4.59.23 ബി.ബി.സി. ഇല്ലിക്കൽ, ഇരിഞ്ഞാലക്കുട സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്
വെപ്പ് എ ഗ്രേഡ് അമ്പലക്കടവൻ 4.39.50 ന്യൂ കാവാലം ആൻഡ് എമിറേറ്റ്‌സ് ചേന്നംകരി മാസ്റ്റർ ഹൃത്വിക് അരുൺ, കെ.ജി. ജിനു
വെപ്പ് ബി ഗ്രേഡ് ചിറന്മേൽ തോട്ടുകടവൻ 5.31.44 എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം അഭിജിത്ത് വിശ്വനാഥ്, ബിനോയ്
ചുരുളൻ മൂഴി 5.19.95 ഐ.ബി. ആർ.എ. കൊച്ചിൻ പി.എം. അഭിഷേക്, ആന്റണി തോമസ്
തെക്കനോടി തറ(വനിതകൾ) ദേവസ് 5.41.44 സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്
തെക്കനോടി കെട്ട്(വനിതകൾ) പടിഞ്ഞാറേപറമ്പൻ 6.56.03 യംഗ്സ്റ്റാർ ബോട്ട് ക്ലബ്, താമല്ലാക്കൽ (നോർത്ത്) എസ്. സുകന്യ, എം. മഹേഷ്
 
പുന്നമടക്കായലിൽ ആവേശം വീശിയ ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടം

മത്സരിച്ച ചുണ്ടൻ വള്ളങ്ങളുടെ പട്ടിക

തിരുത്തുക
  • പായിപ്പാടൻ (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്)
  • ആലപ്പാടൻ (സൗത്ത് പറവൂർ ബോട്ട് ക്ലബ്)
  • ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്)
  • ചെറുതന പുത്തൻ ചുണ്ടൻ (ന്യൂ ചെറതന ബോട്ട് ക്ലബ്)
  • ജവഹർ തായങ്കരി (ജവഹർ ബോട്ട് ക്ലബ്)
  • പായിപ്പാടൻ (2) (പായിപ്പാട് ബോട്ട് ക്ലബ്)
  • വലിയ ദിവാൻജി (ചങ്ങനാശ്ശേരി ബോട്ട് ക്ലബ്)
  • കരുവാറ്റ (ടൗൺ ബോട്ട് ക്ലബ്ബ് കാരിച്ചാൽ)
  • തലവടി ചുണ്ടൻ (യു.ബി.സി. കൈനകരി)
  • നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്ബ്)
  • നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്)
  • സെന്റ് ജോർജ് (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
  • ശ്രീവിനായകൻ (എസ്.എച്ച്. ബോട്ട് ക്ലബ്)
  • മേൽപാടം (കെ.ബി.സി & എസ്.എഫ്.ബി.സി കുമരകം)
  • വീയപുരം (വി.ബി.സി. കൈനകരി)
  • സെന്റ് പയസ് ടെന്ത് (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ്)
  • ആനാരി (ജീസസ് ബോട്ട് ക്ലബ്)
  • ആയാപറമ്പ് പാണ്ടി (മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്)
  • കാരിച്ചാൽ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ആവേശകരമായ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരത്തിൽനിന്നു

മത്സരിച്ച ചുരുളൻ വള്ളങ്ങളുടെ പട്ടിക

തിരുത്തുക
  • വേലങ്ങാടൻ (യുവദർശന ബോട്ട് ക്ലബ്ബ്)
  • കോടിമത (ആറുപറ ബോട്ട് ക്ലബ്ബ്)
  • മൂഴി (ഐ.ബി.ആർ.എ. കൊച്ചിൻ)

മത്സരിച്ച ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങൾ

തിരുത്തുക
  • പി.ജി. കർണ്ണൻ (കവണാർ സിറ്റി)
  • തുരുത്തിത്തറ (ഹാപ്പി മിഡിൽ ഏജ്)
  • മാമ്മൂടൻ (സെന്റ് മേരീസ് ബോട്ട് ക്ലബ്ബ്)
  • മൂന്ന് തൈക്കൽ (തോന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ്)

മത്സരിച്ച ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങൾ

തിരുത്തുക
  • കുറുപ്പുപറമ്പൻ (കൊണ്ടാക്കൽ ബോട്ട് ക്ലബ്ബ്)
  • ശരവണൻ (കുറുമ്പതുരുത്ത് ബോട്ട് ക്ലബ്ബ്)
  • വലിയ പണ്ഡിതൻ (ശ്രീ ശബരി ബോട്ട് ക്ലബ്ബ്)
  • താണിയൻ ദി ഗ്രേറ്റ്(സൺറൈസ് ആർട്ട്‌സ് & സ്‌പോർട്ടസ്)
  • ശ്രീഗുരുവായൂരപ്പൻ(യുവജ്യോതി ബോട്ട് ക്ലബ്ബ്)
  • സെന്റ് സെബാസ്റ്റിൻ- 1 (കെ.ബി.സി. കൊറുംങ്കോട്ട)
  • പൊഞ്ഞനത്തമ്മ (പൈന്നൂർദേശം (പി.ഡി.ബി.സി, ബോട്ട് ക്ലബ്ബ്)
  • ശ്രീമുത്തപ്പൻ(ശ്രീമുരുക ബോട്ട് ക്ലബ്ബ്)
  • സെന്റ് ജോസഫ് (യുവശക്തി ബോട്ട് ക്ലബ്ബ്)
  • ഡാനിയേൽ (ഫൈവ് സ്റ്റാർ ബോട്ട് ക്ലബ്ബ്)
  • ഗോതുരുത്ത്പുത്രൻ (ജി.കെ.ബി.സി)
  • വെണ്ണക്കലമ്മ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്ബ്)
  • തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്)
  • ഹനുമാൻ-1 (യുവശക്തി ആർട്സ് & സ്‌പോർട്ട് ക്ലബ്ബ്)
  • പുത്തൻപറമ്പിൽ (വന്നേരിമാട് ബോട്ട് ക്ലബ്ബ്)
  • ജലറാണി (വൈ.എസ്.ബി.സി. പഴവീട്)

മത്സരിച്ച ഇരുട്ടുകുത്തി സി ഗ്രേഡ് വള്ളങ്ങൾ

തിരുത്തുക
  • മയിൽവാഹനൻ (മാഡ് ബോയ്സ് ബോട്ട് ക്ലബ്ബ്)
  • കാശിനാഥൻ(പട്ടണം ബോട്ട് ക്ലബ്ബ്)
  • ജിബിതട്ടകൻ (പി.ബി.സി ക്ലബ്)
  • ചെറിയപണ്ഡിതൻ(മഞ്ഞനക്കാട് ബോട്ട് ക്ലബ്ബ്)
  • സെന്റ് ജോസഫ് -2 (എവർട്ടൻ ബോട്ട് ക്ലബ്ബ്)
  • ഗോതുരുത്ത് (ജി.ബി.സി ഗോതുരുത്ത്)
  • ശ്രീമുരുകൻ (യുവശക്തി
  • ശ്രീഭദ്ര (മലപ്പുഴശ്ശേരി ബോട്ട് ക്ലബ്ബ്)
  • വടക്കുംപുറം(പുനർജനി ബോട്ട് ക്ലബ്ബ്)
  • മടപ്ലാതുരുത്ത് (വിവേകാനന്ദചന്ദ്രിക ബോട്ട് ക്ലബ്ബ്)
  • മയിൽപീലി (താന്തോണിത്തുരുത്ത് ബോട്ട് ക്ലബ്ബ്)
  • സെന്റ് സെബാസ്റ്റ്യൻ -2 (തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്)
  • ഹനുമാൻ -2 (എ.കെ.ജി ബോട്ട് ക്ലബ്ബ്)
  • ഇളമുറതമ്പുരാൻ (ബി.ബി.സി. ഇല്ലിക്കൽ)

മത്സരിച്ച വെപ്പ് എ ഗ്രേഡ് വള്ളങ്ങൾ

തിരുത്തുക
  • നവജ്യോതി (ഡ്രീം ചെയ്‌സേഴ്‌സ് ബോട്ട് ക്ലബ്)
  • അമ്പലക്കടവൻ(ന്യൂ കാവാലം & എമിറേറ്റ്‌സ്)
  • ഷോട്ട് പുളിക്കത്തറ (സുഭദ്ര ബോട്ട് ക്ലബ്ബ്)
  • പഴശ്ശിരാജ (ടൗൺ ബോട്ട് ക്ലബ്ബ്)
  • മണലി(വില്ലേജ് ബോട്ട് ക്ലബ്ബ്)
  • കടവിൽ സെന്റ് ജോർജ് (കടവിൽ സെന്റ് ജോർജ് ബോട്ട് ക്ലബ്)
  • ആശ പുളിക്കക്കളം (വൈശ്യംഭാഗം ബോട്ട് ക്ലബ്)

മത്സരിച്ച വെപ്പ് ബി ഗ്രേഡ് വള്ളങ്ങൾ

തിരുത്തുക
  • പി.ജി കരിപ്പുഴ (പള്ളിപ്പാട് ബോട്ട് ക്ലബ്)
  • ചിറമേൽ തോട്ടുകടവൻ (എസ്.എസ്.ബി.സി വിരിപ്പുകാല)
  • എബ്രഹാം മൂന്ന് തൈക്കൽ (ടി.ബി.സി തിരുവാർപ്പ്)
  • പുന്നത്ര പുരയ്ക്കൽ (വിന്നേഴ്‌സ് ബോട്ട് ക്ലബ്)

മത്സരിച്ച തെക്കനോടി തറ വള്ളങ്ങൾ

തിരുത്തുക
  • ദേവസ് (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)
  • സാരഥി (എയ്ഞ്ചൽ വനിത ബോട്ട് ക്ലബ്ബ്)
  • കാട്ടിൽ തെക്കേതിൽ (കെ.പി.ബി.സി.)

മത്സരിച്ച തെക്കനോടി കെട്ട് വള്ളങ്ങൾ

തിരുത്തുക
  • പടിഞ്ഞാറേ പറമ്പൻ (യങ്ങ് സ്റ്റാർ ബോട്ട് ക്ലബ്)
  • കാട്ടിൽ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ്)
  • ചെല്ലിക്കാടൻ (ഐ.ബി.ആർ.എ. കൊച്ചിൻ)
  • കമ്പനി

ഇതുകൂടി കാണുക

തിരുത്തുക

Nehru Trophy Boat Race Official Website