നെഹ്റു സയൻസ് സെന്റർ
ഇന്ത്യയിലെ ഏറ്റവും വലിയ സംവേദനാത്മക ശാസ്ത്ര കേന്ദ്രമാണ് നെഹ്രു സയൻസ് സെന്റർ (എൻ.എസ്. സി). മുംബൈയിലെ വർളിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആദരാർത്ഥമാണ് ഈ കേന്ദ്രത്തിന് പേര് നൽകിയിരിക്കുന്നത്. 1977 ൽ 'ലൈറ്റ് ആൻഡ് സൈറ്റ്' എന്ന പ്രദർശനത്തോടെയാണ് സെൻറർ ആരംഭിച്ചത്. പിന്നീട് 1979 ൽ സയൻസ് പാർക്ക് നിർമ്മിക്കപ്പെട്ടു. 1985 നവംബർ 11 ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ജനങ്ങൾക്ക് തുറന്നുകൊടുത്തു[1][2].ശാസ്ത്രവിദ്യാഭ്യാസ മേഖലയിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കുവാൻ ഒരു സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം [3].
സ്ഥാപിതം | 1985 |
---|---|
സ്ഥാനം | മുംബൈ, ഇന്ത്യ |
നിർദ്ദേശാങ്കം | 18°59′26″N 72°49′07″E / 18.990633°N 72.818669°E |
Type | ശാസ്ത്ര കേന്ദ്രം, |
Director | എസ്. എം. ഖെനേദ് |
വെബ്‌വിലാസം | nehrusciencecentre.gov.in |
ആകർഷണങ്ങൾ
തിരുത്തുകഊർജ്ജം, സൗണ്ട്, കൈനമാറ്റിക്സ്, മെക്കാനിക്സ്, ഗതാഗതം എന്നിവയിൽ 50-ലധികം ചെയ്തു നോക്കാവുന്ന രീതിയിലുള്ള സാമഗ്രികൾ പ്രദർശനത്തിനുണ്ട്. ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ മാതൃകകൾ അവയുടെ യഥാർത്ഥ വലിപ്പത്തിൽ ഒരുക്കിയിരിക്കുന്നു. 25000-ൽ പരം പുസ്തകങ്ങളുള്ള ഒരു ഗ്രന്ധശാലയും ശാസ്ത്രസംബന്ധിയായ കളിക്കോപ്പുകളുടെ ഒരു വിൽപ്പനശാലയും ഇവിടെയുണ്ട്[4].മോൺസ്റ്റേഴ്സ് ഓഫ് ദ ഡീപ്, ഹ്യൂമൻ അനാട്ടമി, സയൻസ് ഒഡീസ്സി, താരാമണ്ഡൽ തുടങ്ങിയ ത്രിമാന ചലച്ചിത്രപ്രദർശനങ്ങളും ഈ കേന്ദ്രത്തിലെ പ്രധാന ആകർഷണമാണ്[5].
സ്ഥാനം
തിരുത്തുകവർളി നാക്കയ്ക്കും മഹാലക്ഷ്മി റെയിൽവേ സ്റ്റേഷനും ഇടയിലായി ഡോ. ഇ. മോസെസ് റോഡിൽ 14 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ച് കിടക്കുകയാണ് ഈ ശാസ്ത്രകേന്ദ്രം. ജീജാമാതാ നഗർ ആണ് ഏറ്റവുമടുത്ത ബസ് സ്റ്റോപ്പ്. സെന്റ്രൽ ലൈനിൽ ബൈക്കുള, വെസ്റ്റേൺ ലൈനിൽ മഹാലക്ഷ്മി എന്നിവയാണ് ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനുകൾ.
അവലംബം
തിരുത്തുക- ↑ Mihika Basu (Jul 16, 2015). "IIT-B, Nehru Science Centre to bring internet to rural schools across state". Indian Express.
- ↑ "Six amazing things you can see at Mumbai's Nehru Science Centre". DNA India. January 15, 2014.
- ↑ https://nehrusciencecentre.gov.in/InternalPage.aspx[പ്രവർത്തിക്കാത്ത കണ്ണി]
- ↑ മിഡ്-ഡേ.കോം
- ↑ യാത്രാ.കോം
ചിത്രശാല
തിരുത്തുക-
പ്രദർശനഹാൾ
-
പ്രദർശനഹാൾ
-
പ്രധാന കെട്ടിടം
-
ദിനോസർ മാതൃകകൾ