ഞാലിപ്പൂവൻ
മൂസാ സ്പീഷീസിലെ[1] പഴത്തിനുപയോഗിക്കുന്ന[1] ഇടത്തരം വലിപ്പവും തടിവണ്ണമില്ലാത്തതുമായ ഒരു വാഴയിനമാണ് ഞാലിപ്പൂവൻ. രസകദളി, നെയ്പൂവൻ എന്ന പേരിലും അറിയപ്പെടുന്ന ഈ വാഴയിനം അറിയപ്പെടുന്നു[2]. ചെറിയ കുലയും കായുമാണ് ഞാലിപ്പൂവന്റെ പ്രത്യേകത. പഴത്തിന് നല്ല മധുരവും പഴത്തൊലിക്ക് കട്ടികുറവുമായിരിക്കും. വാഴയിലക്കും ഞാലിപ്പൂവൻ നല്ലതാണ്.
കൃഷി
തിരുത്തുകമഴക്കാലത്തും[1] കൂടാതെ ജലസേചനം നടത്തിയും കൃഷി ചെയ്യാം. തെങ്ങ്, കമുങ്ങ് തുടങ്ങിയവയ്ക്കിടയിൽ ഇടവിളയായി കൃഷിചെയ്യാൻ ഞാലിപൂവൻ മികച്ചതാണ്[1].
കന്ന് തിരഞ്ഞെടുക്കൽ
തിരുത്തുക3-4 മാസം പ്രായമുള്ള അസുഖമില്ലാത്ത സൂചികന്നുകൾ നടാനുപയോഗിക്കാം, പഴയ വേരുകളും, ചതഞ്ഞ ഭാഗങ്ങളും ചെത്തി മാറ്റണം. ഇവയിൽ ചാണകവും ചാരവും പുരട്ടിവെയിലത്ത് 3-4 ദിവസം ഉണക്കിയതിനുശേഷം തണലിൽ 15 ദിവസം വരെ നടുന്നതിനു മുൻപായി സൂക്ഷിച്ചു വയ്ക്കണം.[1]
നടീൽ
തിരുത്തുകഅകലം (മീറ്റർ) 2.1 * 2.1 ഹെക്ടറിൽ ഏകദേശം 2260 കന്നുകൾ നടാം.[1] കുഴികളുടെ മധ്യത്തായി കന്നുകൾ കുത്തനെ നടണം. കന്നിന്റെ ചുറ്റുമുള്ള മണ്ണ് നന്നായി അമർത്തി വേണം നടാൻ.[1]
വളപ്രയോഗം
തിരുത്തുകകമ്പോസ്റ്റ്, ജൈവവളം അല്ലെങ്കിൽ പച്ചിലവളം എന്നിവ ഒരു കന്നിന് 10 കിലോ എന്ന തോതിൽ നടുമ്പോൾ നൽകണം.[1]
രോഗങ്ങൾ
തിരുത്തുകരോഗം വരാതെ ചെറുത്തുനിൽക്കുകയും, മണ്ടയടപ്പു രോഗം രോഗം ബാധിക്കാത്തതുമായ[1] ഇനങ്ങളാണ് ഇവ.
ചിത്രസഞ്ചയം
തിരുത്തുക-
ഞാലിപ്പുവൻ കുല
-
ഞാലിപ്പുവൻ വാഴ