നെഫർടേം
പുരാതന ഈജിപ്റ്റിൽ ആരാധിച്ചിരുന്ന ഒരു ദേവനാണ് നെഫർടേം (ഇംഗ്ലീഷ്: Nefertem (/ˈnɛfərˌtɛm/;) നെഫർടം, നെഫർ-ടെമു എന്നീ പേരുകളിലും ഈ ദേവൻ അറിയപ്പെട്ടിരുന്നു. ഈജിപ്ഷ്യൻ താമരയുമായി ബന്ധപെട്ടിരിക്കുന്ന ഒരു ദേവനാണ് നെഫർടേം. സൃഷ്ടിയുടെ സമയത്ത് ആദി-ജലത്തിൽനിന്നും ഉദ്ഭവിച്ച താമരയാണ് നെഫർടേം എന്നാണ് വിശ്വാസം.[1]
നെഫർടേം | |
---|---|
രോഗശമനത്തിന്റേയും സൗന്ദര്യത്തിന്റേയും ദേവൻ | |
മെംഫിസ് | |
പ്രതീകം | അമ്പൽ |
മാതാപിതാക്കൾ | പ്തഃ സെഖ്മെത്ത് അല്ലെങ്കിൽ ബാസ്ത് |
സഹോദരങ്ങൾ | മാഹീസ് (in some accounts) |
നെഫർടേമുമായി ബന്ധപെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനിന്നിരുന്നു. ബാലകന്റെ രൂപത്തിൽ നെഫർടേമിന്റെ പിതാവ് ഭൂമിദേവനായ നണ്ണും മാതാവ് ഗഗനദേവിയായ നട്ടുമാണ്. നെഫർടേമിന്റെ പ്രായപൂരത്തിയായ രൂപമായി റായെ കരുതിയിരുന്നു. ചില വിശ്വാസപ്രകാരം സൃഷ്ടിദേവനായ പിതഃ, സെഖ്മെത്ത് ദേവി എന്നിവരുടെ പുത്രനാണ് നെഫർടേം.
സാധാരണയായി നെഫർട്ടേമിനെ ഒരു സുന്ദരനായ യുവാവിന്റെ രൂപത്തിലാണ് ചിത്രീകരിക്കാറുള്ളത്. അദ്ദേഹത്തിന്റെ ശീരസ്സോട് ചേർന്ന് ആമ്പൽ പുഷ്പവും ചിത്രീകരിച്ചുകാണുന്നു.ബാസ്തെറ്റ് ദേവിയുടെ പുത്രൻ എന്ന വിശ്വാസപ്രകാരം ചിലപ്പോഴൊക്കെ സിംഹത്തിന്റെ ശിരസ്സോട്കൂടിയും നെഫർടേമിനെ ചിത്രികരിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ Nefertem page at Ancient Egypt: the Mythology retrieved June 21, 2008.