വംശനാശം നേരിടുന്ന ജീവികളെ സംരക്ഷിക്കുവാൻ വേണ്ടി കേരള ഫോറസ്റ്റ് വകുപ്പുമായി യോജിച്ചു പ്രവർത്തിക്കുന്ന പ്രകൃതിസ്നേഹികളുടെ സം‍രംഭമാണ് ഇത് [1]. കേരളത്തിന്റെ വടക്കേ അറ്റത്തുളള കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്ന ചെറുപട്ടണത്തിനടുത്താണ് പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ നെയ്തൽ തൈക്കടപ്പുറം സ്ഥിതിചെയ്യുന്നത്. ഈ ക്ലബ്ബിന് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കടലാമ സംരക്ഷണം ഏറ്റെടുത്തതോടെയാണ് ഈ സ്ഥാപനം ജനശ്രദ്ധ ആകർഷിച്ചത്. തൈക്കടപ്പുറം കടൽ തീരത്ത് ഒക്ടോബർ മാസത്തിൽ കടലാമകൾ കൂട്ടത്തോടെ മുട്ടയിടാൻ വരുന്നു. ആമകൾ മുട്ടകൾ ഇട്ട് അവ മണ്ണ്കൊണ്ട് മൂടി കടലിലേക്ക് തിരിച്ചുപോവുകയാണ് പതിവ്.ക്ലബ്ബ് വളണ്ടിയർമാർ എല്ലാ മുട്ടകളും ശ്രദ്ധാപൂർവ്വം പെറുക്കി എടുത്ത് പ്രത്യേകം തയ്യാറാക്കിയ വളരെ സുരക്ഷിതമായ സ്ഥലത്ത് വിരിയാൻ സൂക്ഷിക്കുന്നു. മനുഷ്യരിൽ നിന്നും കുറുനിരി, നായ്ക്കൾ തുടങ്ങിയ മൃഗങ്ങളിൽ നിന്നും കടലാമ മുട്ടകൾ സംരക്ഷിച്ചു അവ വിരിയുന്നതുവരെ രാപ്പകൽ കാവൽ നിന്ന് സംരക്ഷിക്കുന്ന ചുമതല ക്ലബ്ബ് വളണ്ടയർമാർ ഏറ്റെടുക്കുന്നു. മുട്ടകൾ വിരിഞ്ഞാൽ കൂട്ടത്തോടെ കടലിലേക്ക് കുഞ്ഞങ്ങളെ തുറന്ന് വിടുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2009-06-19.

കുറിപ്പുകൾ

തിരുത്തുക