നൃത്തം ചെയ്യുന്ന പെൺകുട്ടി (മോഹൻജൊദാരോ)
2500 ബി.സി.യിൽ നിർമ്മിക്കപ്പെട്ടതെന്നു കരുതുന്ന വെങ്കലപ്രതിമയാണ് നൃത്തം ചെയ്യുന്ന പെൺകുട്ടി. 1926-ൽ സിന്ധു നദീ തട സംസ്കാരത്തിന്റെ ഭാഗമായ (ഇന്നു പാകിസ്‌താന്റെ ഭാഗം) മോഹൻജെദാരോയിൽനിന്നാണ് ഇത് കണ്ടെത്തിയത്. ഇപ്പോൾ ഈ പ്രതിമ, ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
നൃത്തം ചെയ്യുന്ന പെൺകുട്ടി (മോഹൻജൊദാരോ) | |
---|---|
കലാകാരൻ | unknown, pre-historic |
വർഷം | c. 2500 BC |
തരം | bronze |
അളവുകൾ | 10.5 cm × 5 cm (4 1/8 in × 2 in ) |
സ്ഥാനം | നാഷണൽ മ്യൂസിയം, ഡൽഹി |
ചരിത്രം
തിരുത്തുക1926-ൽ മോഹൻജൊദാരൊയിൽ നിന്ന്ഏണസ്റ്റ് മക്കെയുടെ നേതൃത്വത്തിലുള്ള പര്യവേക്ഷകസംഘമാണ് ഇത് കണ്ടെത്തിയത്.ഇത് ലാഹോർ മ്യൂസിയത്തിന്റെ ഭാഗമായിരുന്നു.[1] [1] 1946 ൽ സംഘടിപ്പിച്ച പ്രദർശനത്തിനായി ബ്രിട്ടീഷുകാരനായ പുരാവസ്തു ശാസ്ത്രജ്ഞൻ മോട്ടിമർ വീലറാണ് ഓടിൽ നിർമിച്ച 10.8 സെൻറി മീറ്ററുള്ള ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’യെ ഇന്ത്യയിലെത്തിച്ചത്. ‘പ്രീസ്റ്റ് കിംഗ്’ എന്ന പ്രതിമയും അദ്ദേഹം ഇന്ത്യയിലേക്കു കൊണ്ടുവന്നിരുന്നു. 1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ പാകിസ്താൻ ഈ പ്രതിമകൾ തിരികെചോദിച്ചെങ്കിലും നൽകിയില്ല. നിരന്തരമായി പാക് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തി ശ്രമിച്ചതിന്റെ ഫലമായാണ് ‘പ്രീസ്റ്റ് കിംഗ്’, ‘ഉപവസിക്കുന്ന ബുദ്ധൻ’ എന്നീ പ്രതിമകൾ മടക്കി നൽകിയത്.
വിവരണം
തിരുത്തുക25,00 വർഷത്തോളം പഴക്കമുള്ള ഈ വെങ്കലപ്രതിമക്ക് 10.5 സെന്റീമീറ്റർ (4.1 in) ഉയരമുണ്ട്. [1]ഒരു കൈ ഇടുപ്പിനു വെച്ചു നർത്തകർ നിൽക്കുന്ന രൂപത്തിലാണ് നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ശില്പം. നഗ്നയായ പെൺകുട്ടിയുടെ കഴുത്തിൽ മാലയും ഇടതുകൈയിൽ 25-ഉം വലതുകൈയിൽ നാലും വളകളും അണിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ കൈകൾക്ക്.അസാധാരണവലിപ്പമുണ്ട്. ഇടതുകൈയിലെ താളമിടാനുപയോഗിക്കുന്ന ഉപകരണം തുടയിൽ അമർത്തിപ്പിടിച്ച നിലയിലാണ്.[2] [3]
പാകിസ്താന്റെ ആവശ്യം
തിരുത്തുക'നൃത്തം ചെയ്യുന്ന പെൺകുട്ടി'യുടെ വെങ്കലശില്പം ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് തിരികെകൊണ്ടുവരണമെന്ന് ലഹോർ ഹൈക്കോടതിയിൽ, പാക് അഭിഭാഷകൻ ജാവേദ് ഇക്ബാൽ ജഫ്രി ഹർജി നൽകിയിരുന്നു.[4] [5] 2014 ൽ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’യെ തിരിച്ചുതരണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടാൻ പാകിസ്താനിലെ സിന്ധ് പ്രവിശ്യാസർക്കാർ തീരുമാനിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Collections:Pre-History & Archaeology" Archived 2019-01-06 at the Wayback Machine..
- ↑ McIntosh, Jane R. (2008).
- ↑ Singh, Upinder (2008).
- ↑ ‘Pakistan needs to do homework for Dancing Girl's return’ HASAN MANSOOR, Dawn, October 11th, 2016
- ↑ A Muslim majority Indus Valley Civilization?