നൂർവിക്, വടക്കുപടിഞ്ഞാറെ ആർട്ടിക് ബറോയിലുൾപ്പെട്ട അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ്. പ്രാഥമികമായി ഒരു ഇനുപ്യാറ്റ് (Inupiat) കളുടെ അധിവാസമേഖലയാകുന്നു. 2010 ലെ യു.എസ് സെൻസസ് അനുസരിച്ച് ജനസംഖ്യ 668 ആണ്. ഈ പട്ടണം നാന (NANA) നഗരസഭാമണ്ഡലത്തിലുൾപ്പെട്ടിരിക്കുന്നു. തദ്ദേശവാസികൾ ഇനുപ്യാഖ് ഭാക്ഷയുടെ ഒരു വകഭേദമായ നൂർവിക് ഇനുപ്യാഖ് എന്ന ഭാക്ഷയാണ് സംസാരിക്കുന്നത്.

Noorvik

Nuurvik
Location in Northwest Arctic Borough and the state of Alaska.
Location in Northwest Arctic Borough and the state of Alaska.
CountryUnited States
StateAlaska
BoroughNorthwest Arctic
IncorporatedMarch 11, 1964[1]
ഭരണസമ്പ്രദായം
 • MayorRobert "Bobby" Welles
 • State senatorDonny Olson (D)
 • State rep.Benjamin Nageak (D)
വിസ്തീർണ്ണം
 • ആകെ1.3 ച മൈ (3.5 ച.കി.മീ.)
 • ഭൂമി1.0 ച മൈ (2.5 ച.കി.മീ.)
 • ജലം0.4 ച മൈ (1.0 ച.കി.മീ.)
ഉയരം
0 അടി (0 മീ)
ജനസംഖ്യ
 (2010)[2]
 • ആകെ668
 • ജനസാന്ദ്രത510/ച മൈ (190/ച.കി.മീ.)
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP code
99763
Area code907
FIPS code02-55140
Noorvik, AK

ഭൂമിശ്സ്ത്രം

തിരുത്തുക

കോബുക് നദിയുടെ കൈവഴിയായ നസ്രുക് തോടിന്റെ വലത്തെ കരയിൽ നിലകൊള്ളുന്ന നൂർവിക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 66°50′14″N 161°2′12″W (66.837130, -161.036641) ആണ്. കോട്സിബ്യൂ നഗരത്തിന് 76 കിലോമീറ്റർ കിഴക്കായിട്ടാണ് നൂർവിക്കിന്റെ സ്ഥാനം. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണം 1.3 സ്ക്വയർ മൈലിൽ പരന്നു കിടക്കുന്നു.

കാലാവസ്ഥ

തിരുത്തുക

സമുദ്രനിരപ്പിന് 15 അടി മുകളിലാണ് നൂർവിക് സ്ഥിതി ചെയ്യുന്നത്. ശീതകാലം വളരെ തണുപ്പുള്ളതും ദൈർഘ്യമേറിയതുമാണ്. ശരാശരി താപനില പൂജ്യത്തിന് 9 ഡിഗ്രി താഴെ വരെയെത്തുന്നു. -45 ഡിഗ്രിയാണ് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ തണുപ്പ്. വേനൽക്കാലത്തെ ശരാശരി ചൂട് 59 ഡിഗ്രി ഫാറൻഹീറ്റാണ്. വർഷത്തിൽ 10 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നു.

ജനവിഭാഗങ്ങൾ

തിരുത്തുക

ഈ ചെറുപട്ടണത്തിലെ ജനസംഖ്യ 2010 ലെ കണക്കനുസരിച്ച് 668 ആണ്. ഇവടുത്തെ ഭൂരിഭാഗം പേരും (88.2 ശതമാനം) നേറ്റീവ് ഇന്ത്യൻ വർഗ്ഗതിൽപ്പെട്ടവരാണ്. തരം തിരിച്ചുള്ള പട്ടിക താഴെക്കാണിച്ചിരിരിക്കുന്നു.

Races in Noorvik, AK (2010)
ആകെ ജനസംഖ്യ: 668
നേറ്റീവ് ഇന്ത്യൻസ് മാത്രം 589 88.2%
വെളുത്ത വർഗ്ഗം മാത്രം 25 3.7%
രണ്ടോ കൂടുതലോ വർഗ്ഗക്കാർ 49 7.3%
ഹിസ്പാനിക് 1 0.1%
കറുത്ത വർഗ്ഗം മാത്രം 3 0.4%
നേറ്റീവ് ഹവായ്ക്കാരും മറ്റുള്ളവരും 1 0.1%
  1. 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 108.
  2. "2010 City Population and Housing Occupancy Status". U.S. Census Bureau. Retrieved May 14, 2012.
"https://ml.wikipedia.org/w/index.php?title=നൂർവിക്,_അലാസ്ക&oldid=2696196" എന്ന താളിൽനിന്ന് ശേഖരിച്ചത്