നൂർപൂറിലെ സൂരജ് മൽ

നൂർപൂറിലെ രാജാവ്

ഹിമാചൽ പ്രദേശിലെ നൂർപൂറിൽ ഭരണത്തിലിരുന്ന രാജാവായിരുന്നു സൂരജ് മൽ (ഭരണകാലം:1613 - 1618). [1] മുഗളരുടെ സഖ്യകക്ഷിയായിരുന്ന ഇദ്ദേഹം 1617-ൽ കാങ്ഡ കോട്ട ആക്രമിക്കുന്നതിനിടയിൽ മുഗളരുമായി തെറ്റിപ്പിരിയുകയും ഒളിവിൽ പോകുകയും ചെയ്തു. 1618-ൽ ചമ്പയിൽ വച്ച് മരിച്ചു.[2] സൂരജ് മലിന്റെ സഹോദരനായ ജഗത് സിങ്ങാണ് അദ്ദേഹത്തെ പിന്തുടർന്ന് നൂർപൂറിൽ ഭരണത്തിലേറിയത്.

  1. http://jameelcentre.ashmolean.org/collection/6980/9856/0/9900
  2. ജെറാത്ത്, അശോക് (2000). "2 - ഫോർട്ട്സ് ഓൺ ദ ലെഫ്റ്റ് സൈഡ് ഓഫ് രാവി (Forts on the left side of Ravi)". ഫോർട്ട്സ് ആൻഡ് പാലസസ് ഓഫ് ദ വെസ്റ്റേൺ ഹിമാലയ (Forts and Palaces of the Western Himalaya) (in ഇംഗ്ലീഷ്). ന്യൂ ഡെൽഹി: എം.എൽ. ഗിഡ്വാണി, ഇൻഡസ് പബ്ളിഷിങ് കമ്പനി. p. 27. Retrieved 2013 മാർച്ച് 25. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നൂർപൂറിലെ_സൂരജ്_മൽ&oldid=3695314" എന്ന താളിൽനിന്ന് ശേഖരിച്ചത്