നുസ കമ്പൻഗാൻ

ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്

നുസ കമ്പൻഗാൻ ദ്വീപ് (നുസകമ്പൻഗാൻ, കമ്പൻഗാൻ ദ്വീപ്, അല്ലെങ്കിൽ പുലാവു നുസ കമ്പൻഗാൻ) ഇന്ത്യൻ മഹാസമുദ്രത്തിൽ, ജാവയുടെ തെക്കൻ തീരത്തുള്ള ഇടുങ്ങിയ കടലിടുക്കിനാൽ വേർതിരിക്കപ്പടുന്ന ഒരു ദ്വീപാണ്. മദ്ധ്യ ജാവ പ്രവിശ്യയിലെ സിലകാപ്പ് ആണ് ഇതിനോട് ഏറ്റവും അടുത്ത തുറമുഖം. ഒരു അന്തർദേശീയ പത്രപ്രവർത്തകൻ "ആൾക്കാട്രാസ് ഓഫ് ഇൻഡോനേഷ്യ"[1] എന്നു വിശേഷിപ്പിച്ച ഈ ദ്വീപ്, ശിക്ഷിക്കപ്പെട്ട കൊലയാളികൾ, ഭീകരപ്രവർത്തകർ, മയക്കുമരുന്ന് കടത്തുകാർ, വൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടവർ തുടങ്ങിയവരെ പാർപ്പിച്ചിരിക്കുന്ന അതിലെ അതീവ സുരക്ഷയുള്ള ജയിലുകളുടെ പേരിൽ കുപ്രസിദ്ധമാണ്. ഇത് ജാവായ്ക്കു ചുറ്റുപാടുമുള്ള വധശിക്ഷ നടപ്പാക്കാനുള്ള ഒരു പ്രധാന സ്ഥലമായതിനാൽ ഇതിനെ ചിലപ്പോഴൊക്കെ 'എക്സിക്യൂഷൻ ഐലന്റ്' എന്നും വിളിക്കാറുണ്ട്.[2]

നുസ കമ്പൻഗാൻ
നുസ കമ്പൻഗാൻ is located in Java
നുസ കമ്പൻഗാൻ
നുസ കമ്പൻഗാൻ
നുസ കമ്പൻഗാൻ is located in Indonesia
നുസ കമ്പൻഗാൻ
നുസ കമ്പൻഗാൻ
Geography
LocationSouth East Asia
Coordinates7°45′S 108°55′E / 7.750°S 108.917°E / -7.750; 108.917
Area121 കി.m2 (47 ച മൈ)
Administration
Indonesia
ProvinceCentral Java
RegencyCilacap
Demographics
PopulationAround 3000 natives, and several hundred inmates
Ethnic groupsJavanese

ചരിത്രം

തിരുത്തുക
 
നുസ കമ്പൻഗാൻ ദ്വീപിന്റെ തെക്കൻ തീരം, c. 1920–40.

ഡച്ച് ഭരണ കാലഘട്ടത്തിൽ ഈ ദ്വീപ് ഒരു തടവറ ദ്വീപായിട്ടാണ് ഉപയോഗിച്ചിരുന്നത്. കുറ്റവാളികളെയും രാഷ്ട്രീയ വിമതരെയും പാർപ്പിക്കുവാനായി വിദൂരത്തിലുള്ളതും ഒറ്റപ്പെട്ടതുമായി ഈ ദ്വീപിൽ കൊളോണിയൽ സർക്കാർ ഒരു ഉയർന്ന സുരക്ഷയുള്ള ഒരു ജയിൽ നിർമ്മിച്ചു. 1920-കളുടെ മദ്ധ്യത്തിൽ ഇന്തോനേഷ്യയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ഡച്ച് കൊളോണിയൽ ഭരണാധികാരികൾ ആരംഭിച്ച നുസ കമ്പൻഗാനിലെ തടവറ തെക്കുകിഴക്കൻ ഏഷ്യയിലെ അക്കാലത്തെ ഏറ്റവും നിഷ്‌ഠൂരമായ ശിക്ഷാ സ്ഥാപനമായി കണക്കാക്കപ്പെട്ടിരുന്നു. 1905-ൽ ഡച്ചുകാർ ഈ ദ്വീപ് ഒരു നിരോധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യത്തിനു ശേഷവും ഈ ജയിൽ ദ്വീപ് ഉപയോഗിക്കുന്നതു തുടർന്നിരുന്നു. ഇന്തോനേഷ്യയുടെ മുൻ പ്രസിഡന്റായിരുന്ന സുഹാർത്തോയുടെ ഭരണകാലഘട്ടത്തിൽ നൂറുകണക്കിന് രാഷ്ട്രീയ എതിരാളികൾ ഈ ദ്വീപിലെ തടവറയിലടക്കപ്പെട്ടിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും രാഷ്ട്രീയ തടവുകാരോ, നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡോനേഷ്യയുടെ അനുഭാവികളോ അനുകൂലികളോ ആയിരുന്നു. ഈ രാഷ്ട്രീയ തടവുകാർ ഒരിക്കലും വിചാരണക്ക് വിധേയരായിരുന്നില്ല, എന്നതു മാത്രമല്ല അവരിൽ പലരും വിശപ്പ് അസുഖങ്ങൽ എന്നിവയാൽ മരണംവരിക്കുകയും ചെയ്തിരുന്നു. 1996 ൽ ഈ ദ്വീപ് ഒരു ടൂറിസ്റ്റ് വിനോദകേന്ദ്രമായി പൊതുജനങ്ങൾക്കു തുറന്നുകൊടുത്തു.

ഈ ദ്വീപ് അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നതിലും പങ്കുവഹിച്ചിരുന്നു. 2001 ഓഗസ്റ്റ് 17 ന് ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിനെ ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ ഒരു ബോട്ട് പ്രക്ഷുബ്ധമായ കടലിൽ മുങ്ങിപ്പോകുകയും ബോട്ടിൽ നിന്നു രക്ഷപെട്ടവരെ ഈ ദ്വീപിൽ തടവിലാക്കുകയും ചെയ്തിരുന്നു.[3] എന്നാൽ, ഇവിരിലെ 90 ലധികം അഭയാർഥികൾ പിന്നീട് 2001 സെപ്റ്റംബർ 19 ന് ചെറിയ മത്സ്യബന്ധന ബോട്ടുകളിൽ കയറി അവിടെനിന്നു രക്ഷപെടുകയും ഓസ്ട്രേലിയൻ തീരത്തണയുകയം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്നു.[4]

2006 ൽ, പടിഞ്ഞാറൻ ജാവയുടെ തീരത്തുനിന്നകലെ കടൽത്തട്ടിൽനിന്നുണ്ടായ 7.7 തീവ്രതയുള്ള പാൻഗന്റാരൻ ഭൂകമ്പവും തത്ഫലമായുണ്ടായ സുനാമിയും ഈ ദ്വീപിനേയും ബാധിക്കുകയുണ്ടായി. ഭൂകമ്പത്തേത്തുടർന്നുണ്ടായ സുനാമിയിൽ 11 ഗ്രാമീണർ അപ്രത്യക്ഷരുകയും 8 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇവരിൽ രണ്ട് പേർ പെർമിസാൻ ജയിലുകളിലൊന്നിലെ തടവുപുള്ളികളായിരുന്നു.[5] അതുപോലെതന്നെ പൻഗൻഡാരനു സമീപമുള്ള നുസകമ്പൻഗാൻ തടവറയിൽനിന്ന് ഏറ്റവും കുറഞ്ഞത് പതിനഞ്ച് അന്തേവാസികളെയെങ്കിലും കാണാതായിട്ടുമുണ്ട്.[6]

ഭൂമിശാസ്ത്രം, സസ്യ ജന്തുജാലങ്ങൾ

തിരുത്തുക

നുസ കമ്പൻഗാൻ ദ്വീപിനെ ജാവയിൽ നിന്നും വേർതിരിക്കുന്നത് സെഗാര അനകാൻ എന്നറിയപ്പെടുന്ന ഇടുങ്ങിയ ഒരു കടലിടുക്കാണ്. ജാവയുടെ പ്രധാന ഭൂപ്രദേശത്തുനിന്നകലെ ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ ദ്വീപ് താരതമ്യേന അവികസിതവും, കുറവ് നിവാസികളുള്ളതും വന്യ ജീവികൾ കൂടുതൽ മെച്ചമായി സംരക്ഷിക്കപ്പെടുന്നതുമാണ്.[7] ദ്വീപിനു കിഴക്കുവശത്തുള്ള ഒരു ഉൾക്കടൽ പ്രകൃതിദത്ത പരിരക്ഷിത പ്രദേശമാണ്. ഇവിടെയുള്ള കരങ്ബാൻഡുങ് ബീച്ചിൽ ഒരു പഴയ ഡച്ച് കോട്ട സ്ഥിതി ചെയ്യുന്നു. താഴ്ന്ന ഉഷ്ണമേഖലാ മഴക്കാടുകളുള്ള നുസ കമ്പൻഗാൻ ജൈവശാസ്ത്രപരമായി വൈവിദ്ധ്യമാർന്നതാണ്.

  1. Gelling, Peter (June 3, 2008), Traveling to Indonesia's Alcatraz to meet the Bali bombers, The New York Times
  2. McCoy, Terrence (March 4, 2015), Welcome to ‘Execution Island,’ the surreal death site for Bali 9 drug smugglers, The Washington Post, retrieved 29 April 2015
  3. "Seeking Asylum". Time. September 1, 2001. Archived from the original on 2010-09-03. Retrieved May 7, 2010.
  4. "Afghan refugees escape Indonesian Alcatraz". BBC News. September 18, 2001. Retrieved May 7, 2010.
  5. "At least 105 dead as Indonesia's tsunami nightmare returns". Antara News Agency. Archived from the original on 2006-09-25. Retrieved 2018-11-27.
  6. "At least 105 dead as Indonesia's tsunami nightmare returns". Antara News Agency. Archived from the original on 2006-09-25. Retrieved 2018-11-27.
  7. "Nusakambangan: Relief for Prison Island Animals". IFAW Canada.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=നുസ_കമ്പൻഗാൻ&oldid=3805688" എന്ന താളിൽനിന്ന് ശേഖരിച്ചത്