നീല പത്മനാഭൻ
പ്രമുഖനായ തമിഴ്, മലയാളസാഹിത്യകാരനാണ് നീല പത്മനാഭൻ(ജനനം :26 ഏപ്രിൽ 1938). ഒരു പുസ്തകം ഹിന്ദിയിലും എഴുതിയിട്ടുണ്ട്. നോവലിനും വിവർത്തനത്തിനുമുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
നീല പത്മനാഭൻ | |
---|---|
ജനനം | തിരുവനന്തപുരം |
ഭാഷ | തമിഴ് |
ദേശീയത | ഭാരതീയൻ |
പൗരത്വം | ഭാരതീയൻ |
വിദ്യാഭ്യാസം | ഭൗതികശാസ്ത്രത്തിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും ബിരുദം |
അവാർഡുകൾ | കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് |
ജീവിതരേഖ
തിരുത്തുക1938 ഏപ്രിൽ 26-ന് തിരുവനന്തപുരത്ത് ചെന്തിട്ടയിൽ ജനിച്ചു. ഭൗതികശാസ്ത്രത്തിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും ബിരുദം നേടി. കെ.എസ്.ഇ.ബോർഡിൽ മുപ്പതുവർഷം ഡെപ്യൂട്ടി ചീഫ് എൻജിനീയറായി ജോലി ചെയ്ത് 1993-ൽ വിരമിച്ചു. മുപ്പത്തഞ്ചോളം കൃതികൾ രചിച്ചു. മിക്ക കൃതികളും വിവിധ ഭാരതീയ ഭാഷകളിലും ജർമ്മൻ, റഷ്യൻ, ഇംഗ്ലീഷ് ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തലൈമുറകൾ, പള്ളികൊണ്ടപുരം എന്നിവയാണ് പത്മനാഭന്റെ ഏറ്റവും പ്രസിദ്ധമായ നോവലുകൾ. 'തലൈമുറകൾ' ഹിന്ദു തറവാട്ടിലെ മൂന്നു തലമുറകളുടെ കഥയാണ് പറയുന്നത്. തമിഴിലേക്ക് മൊഴി മാറ്റിയ അയ്യപ്പപണിക്കരുടെ കവിതകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം വിവർത്തനത്തിനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ൽ ഇദ്ദേഹത്തിന്റെ പ്രമുഖ നോവൽ തലൈമുറൈകൾ എന്ന നോവൽ മഗിഴ്ചികൾ എന്ന പേരിൽ സിനിമയാക്കപ്പെട്ടു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.[1][2][3][4][5][6]
കൃതികൾ
തിരുത്തുകനോവലുകൾ
തിരുത്തുക- തലൈമുറൈകൾ (1968)
- പള്ളികൊണ്ടപുരം (1970)
- ഫയൽകൾ (1973)
- ഉറവുഗൾ (1975)
- മിൻ ഉലഗം (1976)
- യാത്തിരൈ (1977)
- അനുഭവങ്കൾ (1977)
- ചമർ (1977)
- നേറ്റു വന്തവൻ (1978)
- ഉദയ താരകൈ (1980)
- വട്ടത്തിൻ വെളിയേ (1980)
- ഭഗവതി ഒരു കോവിൽ തെരു (1981)
- ബോധൈയിൽ കരൈന്തവർകൾ (1985)
- തീ (1985)
- മുറിവുകൾ (1985)
- തേരോടും വീഥി (1987)
- തീ തീ (1990) (Malayalam)
- തവം ചെയ്തവർകൾ (1991)
- വെള്ളം (1994)
- കൂണ്ടിൽ പക്ഷികൾ (1995)
- ഇലൈയുതിർ കാലം (2005)
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- മോഹം മുപ്പതാണ്ട് (1969)
- സണ്ടയും സംബന്ധമും (1972)
- മൂന്റാവതു നാൾ (1974)
- ഇരണ്ടാവതു മുഖം (1978)
- നാഗമ്മാവാ (1978)
- സിറഗടികൾ (1978)
- കഥകൾ ഇരുപ്പതു (1980) (Malayalam)
- സത്യത്തിൻ സന്നിധിയിൽ (1985)
- എറുമ്പുകൾ (1987) (Malayalam)
- വാനവീഥിയിൽ (1988)
മലയാളം
തിരുത്തുക- അർക്കന്റെ കോണിൽ (1997) (Malayalam)
- കൂട്ടിലെ പക്ഷികൾ (1998)
- വേരറ്റവർ(2003) (Malayalam)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (വിവർത്തനം - അയ്യപ്പപണിക്കരുടെ കവിത 2003)
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (നോവൽ - ഇലൈയുതിർ കാലം 2007)
അവലംബം
തിരുത്തുക- ↑ Tamil Sahitya Akademi Awards 1955-2007 Sahitya Akademi Official website.
- ↑ "NEELA PADMANABHAN, A WRITER NON-PAREIL". Neela Padmanabhan. Archived from the original on 2013-10-21. Retrieved 18 June 2010.
- ↑ Indira Parthasarathy (8 December 2009). "Creative writing as a social act". തി ഹിന്ദു. Archived from the original on 2012-11-06. Retrieved 18 June 2010.
- ↑ "Gauthaman to debut in Magizchi". IndiaGlitz. Retrieved 18 June 2010.
- ↑ "Soul of Thiruvananthapuram". The Hindu. 2 March 2008. Archived from the original on 2008-03-07. Retrieved 18 June 2010.
- ↑ "Creative modern writer". The Hindu. 26 March 2002. Archived from the original on 2012-11-07. Retrieved 18 June 2010.
പുറം കണ്ണികൾ
തിരുത്തുക- Official website Archived 2013-06-14 at the Wayback Machine. (തമിഴ്)