നീല അമൽപ്പൊരി

ചെടിയുടെ ഇനം

റൂബിയേസീ കുടുംബത്തിൽപ്പെട്ട ഒരിടത്തരം കുറ്റിച്ചെടിയാണ് നീല അമൽപ്പൊരി, (ശാസ്ത്രീയനാമം: Chassalia curviflora). ഇന്ത്യ, ചൈന, ഇന്തോനേഷ്യ, തുടങ്ങി തെക്ക്, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.[1] നീല അമൽപ്പൊരിക്ക് അമൽപ്പൊരി (സർപ്പഗന്ധി) യുമായി നല്ല സാദൃശ്യമുണ്ട്. അതുകൊണ്ടാവണം 'നീല' അമൽപ്പൊരി എന്നു പേരു വന്നതും. വനങ്ങളിലും പൊന്തക്കാടുകളിലും വന്മരങ്ങളുടെ കീഴെയുമാണിവ മിക്കവാറും കാണപ്പെടുന്നത്.

നീല അമൽപ്പൊരി
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Rubiaceae (Coffee family)
Genus:
Species:
Chassalia curviflora
Binomial name
C.curviflora
Synonyms

Curved Flower Woody Chassalia

സവിശേഷതകൾ

തിരുത്തുക

അഞ്ചടി വരെ പൊക്കം വയ്ക്കാറുണ്ട്. ഇളം തണ്ടിനു ഇളം പർപ്പിൾ നിറം. ഇലകൾക്ക് മുക്കാലടിയോളം നീളവും രണ്ടിഞ്ച് വീതിയുമുണ്ട്. ഇലഞെട്ട് ചെറുതാണ്. ഞരമ്പുകൾ ഇലയുടെ ഇരു വശത്തും വ്യക്തമായി കാണാം.

പൂക്കൾക്ക് പിങ്ക് നിറമാണ്. ഒറ്റയ്ക്കല്ലാതെ കുലകളായി കാണപ്പെടുന്നു. ഒരു കുലയിൽ അനേകം പൂക്കൾ ഉണ്ടാകും. വിദളങ്ങൾ അഞ്ച്, ദളങ്ങളും അഞ്ച്. അവ യോജിച്ച് കുഴലായി തീർന്നിരിക്കുന്നു. കുഴലിനു ഒരിഞ്ച് നീളം വരും. അതു വളഞ്ഞിരിക്കുന്നു. അതു കൊണ്ടാണ് കർവിഫ്ലോറ എന്ന സ്പീഷിസ് നാമം നൽകിയത്.

ഔഷധഗുണങ്ങൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക
  1. http://www.efloras.org/florataxon.aspx?flora_id=2&taxon_id=200022073

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീല_അമൽപ്പൊരി&oldid=4120114" എന്ന താളിൽനിന്ന് ശേഖരിച്ചത്