കരിങ്കൂവളം

ചെടിയുടെ ഇനം
(നീലോല്പലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചതുപ്പ് പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കരിങ്കൂവളം. കുവലയം എന്നാണ് ഇതിന്‌ സംസ്കൃതത്തിൽ അറിയപ്പെടുന്നത്. Monochoria vaginalis എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം Pontederiaceae[1] എന്ന സസ്യകുടുംബത്തിൽപ്പെടുന്നു.

കരിങ്കൂവളം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. vaginalis
Binomial name
Monochoria vaginalis

മറ്റു പേരുകൾ

തിരുത്തുക

ഇന്ദീവര, നീലോല്പല എന്നിങ്ങനെ സംസ്കൃതത്തിലും നീലോല്പൽ എന്ന് ഹിന്ദിയിലും ഈ ചെടി അറിയപ്പെടുന്നു. [2]

സവിശേഷതകൾ

തിരുത്തുക

നീളമുള്ള തണ്ടിൽ ഒരു ഇലയായിരിക്കും ഉണ്ടാകുക. ഇലകൾ ചെറുതും അറ്റം കൂർത്തതുമായിരിക്കും. ഇളം നീലകലർന്ന നിറമുള്ള മൂന്നോ നാലോ പൂക്കൾ നീളമുള്ള തണ്ടിൽ ഒരുസമയം ഉണ്ടാകാറുണ്ട്. വിത്തുകൾ ഒരു ഫലത്തിനുള്ളിൽ ഒന്നിലധികം കാണപ്പെടുന്നു.

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം: മധുരം
  • ഗുണം: ഗുരു, സ്നിഗ്ധം
  • വീര്യം: ശീതം
  • വിപാകം: മധുരം[3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

പുഷ്പം, ഇല, തണ്ട് [3]

ഔഷധമൂല്യം

തിരുത്തുക
 
നീലോല്പലം രേഖാചിത്രം

ചെടിക്ക് മധുര രസവും ഗുരുവും സ്നിഗ്ദ്ധവുമായ ഗുണവും ശീതവീര്യവും മധുര വിപാകവുമാണുള്ളത്. ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം വേരും ഇലകളുമാണ്‌. പിത്തം, പൊള്ളൽ, പനി, സ്കർവി തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-24. Retrieved 2010-02-01.
  2. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=10[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=കരിങ്കൂവളം&oldid=3838992" എന്ന താളിൽനിന്ന് ശേഖരിച്ചത്