ചൂട്, തീ, വികിരണം, സൂര്യപ്രകാശം, വൈദ്യുതി, രാസപദാർത്ഥങ്ങൾ, ചൂടൂള്ളതോ തിളച്ചതോ ആയ വെള്ളം എന്നിവകൊണ്ട് പൊള്ളൽ ഉണ്ടാകാം.

  • ഒന്നാം ഡിഗ്രി പൊള്ളൽ : ഇവ ചുവന്നതും വേദനൗള്ളതും ആയിരിക്കുംചെറിയ പോളപ്പ് ഉണ്ടാവാം. ഒന്ന് അമർത്തിയാൽ വെള്ള നിറമാവും.പൊള്ളിയ ഭാഗത്തെ തൊലി ഒന്നോരണ്ടോ ദിവസം കൊണ്ട് പൊളിഞ്ഞുപോകാം. ഇത്3-6 ദിവസത്തിനകം ഭേദമാകും.
  • രണ്ടാം ഡിഗ്രി പൊള്ളൽ : ഇത് കനം കൂടീയ പൊള്ളലാണ്. വളരെ വേദന ഉണ്ടായിരിക്കും. ത്വക്ക് വളരെ ചുവന്നതും ചിലപ്പോൾ കുഴിഞ്ഞുമിരിയ്ക്കും. 2-3 ആഴ്ചകൾകൊണ്ട് ഭേദമാകും.
  • മൂന്നാം ഡിഗ്രി പൊള്ളൽ : ത്വക്കിന്റെ എല്ലാ പാളികൾക്കും കേട് സംഭവിച്ചിരിയ്ക്കും. ത്വക്ക് വെള്ളയോ കരിഞ്ഞോ ഇരിയ്ക്കും. ത്വക്കും നാഡികളും നശിച്ച കാരണം ചെറിയ വേദന ഉണ്ടാവാം. അല്ലെങ്കിൽ വേദന ഇല്ലാതിരിക്കാം ഇത് ഭേദമാകാൻ വളരെ സമയം വേണ്ടി വരും.
പൊള്ളൽ
സ്പെഷ്യാലിറ്റിEmergency medicine Edit this on Wikidata

ചികിൽസ തിരുത്തുക

  • ഒന്നും രണ്ടും ഡിഗ്രി പൊള്ളലുകളിൽ, പൊള്ളൽ 2-3 ഇഞ്ച് വ്യാസത്തിലും കൂടുതൽ ഉള്ളതാണെങ്കിൽ,
  • പൊള്ളൽ മുഖത്തോ മുട്ടുകളിലോ ആണെങ്കിൽ
  • ജനനേന്ദ്രിയങ്ങളിൽ ആണെങ്കിൽ
  • മൂന്നാം ഡിഗ്രി പൊള്ളൽ ആണെങ്കിൽ

ഉടനെ വൈദ്യ സഹായം തേടണം.

ഒന്നാം ഡിഗ്രി പൊള്ളൽ ആണെങ്കിൽ തിരുത്തുക

പൊള്ളിയഭാഗം 5 മിനിട്ട് തണുത്ത വെള്ളത്തിൽ മുക്കി വെക്കണം. തീപ്പൊള്ളലിനുള്ള ലേപനങ്ങൾ പുരട്ടി,നന വില്ലാത്ത ഗോസ് ബാൻഡേജ് കൊണ്ട്ആതിനു മുകളിൽ അയച്ചു ചുറ്റണം.ഡോക്ടറുടെ നിർദ്ദേശപ്രകാരം വേദന സംഹാരികളുംനീരുപോകാനുള്ള മരുന്നും കഴിക്കാം.

രണ്ടാം ഡിഗ്രി പൊള്ളൽ തിരുത്തുക

വെള്ളത്തിൽ 15 മിനിട്ട് മുക്കി വെക്കണം.പൊള്ളൽ ചെറുതാണെങ്കില്വൃത്തിയുള്ള തണുത്ത തുണികൊണ്ട് ദിവസവും കുറച്ചു നേരം മൂടീ വെക്കണം.ആന്റിബയോട്ടിക് ലേപനങ്ങളൊഡോക്ടർ നിർദ്ദേശിച്ച ലേപനങ്ങളൊ തേച്ച ശേഷം പൊള്ളൽ വൃത്തിയുള്ള ഒട്ടിപ്പിടിക്കാത്തബാൻഡേജ് കൊണ്ട് മൂടീയിരിക്കണം.

എല്ലാദിവസവും ഡ്രെസ്സിങ്ങ് മാറ്റണം.കൈ നന്നായി സോപ്പീട്ടു കഴുകിയ ശേഷം, പൊള്ളിയഭഗം കഴുകി ആന്റി സെപ്റ്റിക് ലേപനങ്ങൾ പുരട്ടണം. പൊഌഅൽ ചെറുതാണെങ്കില്പകൽ സമയത്ത് മൂടി വയ്ക്കണ മെന്നില്ല.പൊള്ളിയ ഭാഗം ദി വസവും പരിശോധിച്ച് കൂടുതൽ ചുവപ്പ്,കൂടുതൽ വേദന, വീർത്തുവരൽ, പഴുപ്പ് എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തണം.ഇവ ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യ സഹായം തേടണം.

പൊള്ളിയ തൊലി ഉണങ്ങി തുടങ്ങുമ്പോൾ ചൊറിച്ചിലുണ്ടാക്കും. പൊള്ളിയ ഭാഗം ഭേദമായി ഒരു വർഷം വരെ സൂര്യപ്രകാശത്തിനോട് സംവേദനം കൂടിയിരിയ്ക്കും.

മൂന്നാം ഡിഗ്രി പൊള്ളൽ തിരുത്തുക

അതിവേഗം വൈദ്യ സഹായം തേടണം.വെള്ളത്തിൽ മുക്കുകയോ ലേപനങ്ഗൾ പുരട്ടുകയൊ ചെയ്യരുത്. പൊഌഇയഭാഗത്ത് പറ്റിപിടിഛിടുള്ള വസ്ത്രം നീക്കാൻ ശ്രമിക്കരുത്.പ്റ്റുമെങ്കിൽ പൊള്ളിയ ഭാഗം ഹൃദയത്തിനേക്കാൾ ഉയർത്തിവെക്കണം.പൊഌഇയഭാഗം തണുത്ത, നൻസ്ഞ്ഞ അണുവിമുക്തമായ ബാൻഡേജുകൊണ്ടുമൂടാം.

ചെയ്യരുതാത്തത് തിരുത്തുക

വെണ്ണ പുരട്ടരുത്. രണ്ടും മൂന്നും ഡിഗ്രി പൊള്ളൽകളിൽ തണുത്ത വെഌഅവും ഐസും ഉപയോഗിക്കരുത്. കുമിളകൾ ഉണ്ടെങ്കിൽ പൊട്ടീക്കരുത്.

വൈദ്യുതികൊണ്ടുണ്ടുള്ള പൊള്ളൽ. തിരുത്തുക

ഉടൻ വൈദ്യ സഹായം തേടണം.അത് ആന്തര അവയവങ്നൾക്ക് കേടു വരുത്തിയിരിക്കാം

രാസവസ്തുക്കൾ കൊണ്ടുള്ള പൊള്ളൽ തിരുത്തുക

ധാരാളം വെള്ളം ഉപയോഗിച്ച് കഴുകണം. വസ്ത്രങ്ങളും ആഭരണങ്ങളും രസവസ്തുക്കൾ പറ്റിയറ്റ്ഃണെങ്കിൽ മാറ്റണം.ലേപനങ്ങൾ ഉപയോഗിക്കരുത്.അവ രസപ്രവർത്തനം ഉണ്ടാക്ക്ക്കിയേക്കാം.ഉണങ്ങിയ അണുവിമുക്തമാക്കിയ ബാൻഡേജ് കൊണ്ടുമൂടാം.

അവലംബങ്ങൾ തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊള്ളൽ&oldid=3806296" എന്ന താളിൽനിന്ന് ശേഖരിച്ചത്