നീര ദേശായ്
ഇന്ത്യയിലെ സ്ത്രീ പഠന രംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു നീര ദേശായ് (1925 — 25 ജൂൺ 2009). പ്രൊഫസർ, ഗവേഷക, അക്കാദമിഷ്യൻ, രാഷ്ട്രീയ പ്രവർത്തക, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ അവർ ശ്രദ്ധേയയായിരുന്നു.[1] 1974-ൽ അവർ ആദ്യത്തെ റിസർച്ച് സെന്റർ ഫോർ വിമൻസ് സ്റ്റഡീസും സെന്റർ ഫോർ റൂറൽ ഡെവലപ്‌മെന്റും സ്ഥാപിച്ചു. 1954-ൽ എസ്‌എൻഡിടി വനിതാ സർവകലാശാലയിൽ പ്രൊഫസറായും സോഷ്യോളജി വിഭാഗം മേധാവിയായും (ബിരുദാനന്തര ബിരുദം) സേവനം അനുഷ്ടിച്ച അവർ വിവിധ ഭരണസമിതികളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.[2]
നീര ദേശായ് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 1925 | ||||||||||||||
മരണം | 25 ജൂൺ 2009 | (പ്രായം 84)||||||||||||||
ദേശീയത | ഭാരതീയ | ||||||||||||||
തൊഴിൽ | Academic | ||||||||||||||
അറിയപ്പെടുന്നത് | Women's Studies frontrunner, academician, social activist. | ||||||||||||||
ജീവിതപങ്കാളി(കൾ) | |||||||||||||||
കുട്ടികൾ | Mihir Desai | ||||||||||||||
|
ആദ്യകാലജീവിതം
തിരുത്തുക1925-ൽ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ഒരു ഗുജറാത്തി കുടുംബത്തിലാണ് ദേശായി ജനിച്ചത്. ഇന്ദിരാഗാന്ധി സ്ഥാപിച്ച വാനർ സേനയുടെ ഭാഗമായി, രാഷ്ട്രീയ സന്ദേശങ്ങളും നിരോധിത പ്രസിദ്ധീകരണങ്ങളും പ്രചരിപ്പിക്കാൻ സഹായിച്ചുകൊണ്ട് നീര ദേശായി ചെറുപ്പത്തിൽ തന്നെ സ്വാതന്ത്ര്യ സമരത്തിൽ ചേർന്നു.[3] തിയോസഫിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ സ്ഥാപിതമായ ഒരു സഹവിദ്യാഭ്യാസ സ്ഥാപനമായ ഫെല്ലോഷിപ്പ് സ്കൂളിലാണ് നീര പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 1942-ൽ അവർ എൽഫിൻസ്റ്റൺ കോളേജിൽ ചേർന്നു, എന്നാൽ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനെത്തുടർന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി അവർ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. നീര 1947-ൽ സഹ സാമൂഹ്യശാസ്ത്രജ്ഞനായ അക്ഷയ് രാമൻലാൽ ദേശായിയെ വിവാഹം കഴിച്ചു.[4] തന്റെ പഠനം പൂർത്തിയാക്കിയ ദേശായി, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ ബിരുദാനന്തര പഠനം പൂർത്തിയാക്കി. അവരുടെ എംഎ തീസിസ് ആധുനിക ഇന്ത്യയിലെ സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു (ഭക്തി പ്രസ്ഥാനത്തിലെ സ്ത്രീകളുടെ വിശകലനം).[5] അത് 1957 ൽ പ്രസിദ്ധീകരിച്ചു.
2009 ജൂൺ 25 ന് മുംബൈയിൽ വച്ച് ദേശായി അന്തരിച്ചു.[6]
പ്രൊഫഷണൽ ടൈംലൈൻ
തിരുത്തുകദേശായിയുടെ പ്രൊഫഷണൽ കൃതികൾ ലിംഗ പഠനം മെച്ചപ്പെടുത്തുന്നതിലും, നിരവധി നയ ശുപാർശകളിലൂടെ അക്കാദമിക് ജീവിതത്തിലേക്ക് പ്രായോഗിക അനുഭവം കൊണ്ടുവരുന്നതിലും, സിവിൽ സമൂഹത്തിന്റെയും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെയും ബന്ധങ്ങൾ മനസ്സിലാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. താഴെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത് കരിയറിൽ അവർ വഹിച്ച ചില സ്ഥാനങ്ങളാണ്.[1]
- 1954 - എസ്എൻഡിടിയിൽ ചേർന്നു
- 1965 - സോഷ്യോളജിയിൽ പിഎച്ച്ഡി പൂർത്തിയാക്കി
- 1972 - ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ സംബന്ധിച്ച കമ്മിറ്റിയുടെ സോഷ്യൽ ടാസ്‌ക് ഫോഴ്‌സ് അംഗമായി നിയമിതയായി.
- 1975 - സ്ത്രീ പഠനത്തിനായി ഗവേഷണ യൂണിറ്റ് സ്ഥാപിച്ചു
- 1982 - ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസിന്റെ (IAWS) സ്ഥാപക അംഗങ്ങളിൽ ഒരാളായി
- 1987 - അനൗപചാരിക മേഖലയിലെ സ്ത്രീകൾക്കും സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും വേണ്ടിയുള്ള ദേശീയ കമ്മീഷനിൽ അംഗമായി
- 1988 - സ്പാരോയുടെ (സ്ത്രീകളെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള ശബ്ദ-ചിത്ര ആർക്കൈവ്സ്) സ്ഥാപക അംഗങ്ങളിൽ ഒരാളായി
ശ്രദ്ധേയമായ കൃതികൾ
തിരുത്തുകസോഷ്യോളജി, ഹിസ്റ്ററി, വുമൺ സ്റ്റഡീസ് എന്നിവയിലായി ഇംഗ്ലീഷിലും ഗുജറാത്തിയിലും ദേശായി എഴുതിയിട്ടുണ്ട്. [4] അവരുടെ പുസ്തകങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- നീര ദേശായി, വുമൺ ഇൻ മോഡേൺ ഇന്ത്യ (ആധുനിക ഇന്ത്യയിലെ സ്ത്രീ) (1957; ബോംബെ: വോറ & കോ, 1977)
- നീര ദേശായി, ദ മേക്കിംഗ് ഓഫ് എ ഫെമിനിസ്റ്റ്, ഇന്ത്യൻ ജേണൽ ഓഫ് ജെൻഡർ സ്റ്റഡീസ് 2 (1995)
- നീര ദേശായി, ത്രാവേർസിങ് ത്രൂ ജെന്റേഡ് സ്പേസസ്:ഇന്സൈറ്റ്സ് ഫ്രം വുമൺസ് നറേറ്റീവ്സ് (ലിംഗാധിഷ്ഠിത ഇടങ്ങളിലൂടെ സഞ്ചരിക്കുന്നു: സ്ത്രീകളുടെ ആഖ്യാനങ്ങളിൽ നിന്നുള്ള ഉൾക്കാഴ്ചകൾ), സുജാത പട്ടേലും കൃഷ്ണ രാജും (എഡിറ്റർമാർ), തിങ്കിംഗ് സോഷ്യൽ സയൻസ് ഇൻ ഇന്ത്യ: എസ്സേസ് ഇൻ ഹോണർ ഓഫ് ആലിസ് തോർണർ (ന്യൂ ഡൽഹി: സേജ്, 2002). മറ്റൊരു പതിപ്പ് 1997-ൽ ഗുജറാത്തിയിൽ പ്രസിദ്ധീകരിച്ചു.
- എൻ. ദേശായിയും എസ്. ഗോഗട്ടെയും, 'ടീച്ചിങ് ഓഫ് സോഷ്യോളജി ത്രൂ ദ റീജ്യണൽ ലാംഗ്വേജ്' (പ്രാദേശിക ഭാഷയിലൂടെ സോഷ്യോളജി പഠിപ്പിക്കൽ)
- നീര ദേശായി, വുമൺ ആൻഡ് ഭക്തി മൂവ്മെന്റ് (സ്ത്രീകളും ഭക്തി പ്രസ്ഥാനവും), കുംകും സംഗരി, സുധേഷ് വൈദ് (eds), വുമൺ ആൻഡ് കൾച്ചർ (സ്ത്രീകളും സംസ്കാരവും ) (ബോംബെ: റിസർച്ച് സെന്റർ ഫോർ വിമൻസ് സ്റ്റഡീസ്, SNDT വിമൻസ് യൂണിവേഴ്സിറ്റി, 1994).
അവലംബം
തിരുത്തുക- ↑ 1.0 1.1 "Neera Desai (1925 – 2009)". Indian Association for Women's Studies. Retrieved 15 November 2018.
- ↑ "Neera Desai (1925-2009): Pioneer of Women's Studies in India". Economic and Political Weekly. 50 (23). 5 June 2015.
- ↑ "Indira Gandhi: Biography, Family, Early days in Politics, Criticisms & Awards". www.mapsofindia.com.
- ↑ 4.0 4.1 Forbes, Geraldine; Thakkar, Usha (1 August 2005). "Foremothers: Neera Desai (b. 1925)". Gender & History (in ഇംഗ്ലീഷ്). 17 (2): 492–501. doi:10.1111/j.0953-5233.2006.00390.x. ISSN 1468-0424.
- ↑ "Indian Association for Women's Studies (IAWS) • Special Issue • December 2009, Volume II, No.5".
{{cite web}}
: Missing or empty|url=
(help) - ↑ Patel, Vibhuti (11 July 2009). "Neera Desai (1925-2009): Pioneer of Women's Studies in India". Economic and Political Weekly. 44 (28): 11. ISSN 0012-9976.(subscription required)