നീമച്ച്[1] അല്ലെങ്കിൽ നിമാച്ച് മാൾവ മേഖലയിലുള്ള ഇന്ത്യൻ സംസ്ഥാനമായ മദ്ധ്യപ്രദേശിലെ ഒരു പട്ടണമാണ്. പട്ടണത്തിൻറെ വടക്കു കിഴക്കേ അതിരിലാണ് രാജസ്ഥാൻ സംസ്ഥാനം. പട്ടണം നീമച്ച് ജില്ലയുടെ ഭരണസിരാകേന്ദ്രം കൂടിയാണ്. 1939-ൽ സ്ഥാപിതമായ സെൻട്രൽ റിസർവ്വ് പോലീസ് ഫോഴ്സ് (CRPF) രൂപംകൊണ്ടത് ഇവിടെയാണ്. നീമച്ച് അറിയപ്പെടുന്നത് ഇന്ത്യയുടെ ഐ ഡൊണേഷൻ ക്യാപ്പിറ്റൽ എന്നാണ്. രാജ്യത്ത് നേത്രദാനം ഏറ്റവും കൂടുതലായി നടക്കുന്നത് ഇവിടം കേന്ദ്രീകരിച്ചാണ്. നീമച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലിയ[2] ഒപ്പിയം ആൽക്കലോയിഡ് പ്രൊസസിംഗ് പ്ലാൻറ് സ്ഥിതി ചെയ്യുന്നത്. ഇത് ഒപ്പിയം ആന്റ് ആൽക്കലോയിഡ് വർക്ക്സ് എന്ന പേരിലുള്ള സർക്കാർ സ്ഥാപനമാണ്. കൈത്തറി നെയത്ത് ഇവിടത്തെ ഒരു പ്രധാന വ്യവസായമാണ്. കാർഷിക വിളകളുടെ ഒരു വിതരണ കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

നീമച്ച്

नीमच
Nimach
Skyline of നീമച്ച്
Country India
StateMadhya Pradesh
DistrictNeemuch
ഭരണസമ്പ്രദായം
 • ഭരണസമിതിNagar Palika Parishad
 • MayorMr. Rakesh Jain
വിസ്തീർണ്ണം
 • ആകെ40 ച.കി.മീ.(20 ച മൈ)
ഉയരം
452 മീ(1,483 അടി)
ജനസംഖ്യ
 (2011)
 • ആകെ128,095
 • ജനസാന്ദ്രത170/ച.കി.മീ.(400/ച മൈ)
Languages
 • OfficialHindi
സമയമേഖലUTC+5:30 (IST)
PIN
458441
Telephone code07423
വാഹന റെജിസ്ട്രേഷൻMP-44
വെബ്സൈറ്റ്www.neemuch.nic.in
  1. "Offical Website of District Neemuch".
  2. "Digital eyes to watch over Asia's biggest opium processing plant in Neemuch". Archived from the original on 2015-08-24. Retrieved 2016-11-08.
"https://ml.wikipedia.org/w/index.php?title=നീമച്ച്&oldid=3635537" എന്ന താളിൽനിന്ന് ശേഖരിച്ചത്