നീംറാണ ഹോട്ടൽസ്
തകർന്ന് കിടക്കുന്ന കെട്ടിടങ്ങളെ പുതുക്കിപണിത് അവയെ പൈതൃക ഹോട്ടലാക്കുന്നതിൽ പ്രശസ്തരാണ് നീംറാണ ഹോട്ടൽസ്. [1][2][3] ഗംഗയുടെ തീരത്തുള്ള നീംറാണ ഗ്ലാസ്ഹൗസ് ഇതിനൊരു ഉദാഹരണമാണ്. [4]
Private | |
വ്യവസായം | Hospitality |
സ്ഥാപിതം | 1991 |
സ്ഥാപകൻ | Aman Nath and Francis Wacziarg |
ആസ്ഥാനം | A20, Feroze Gandhiji Rd, Block A, Lajpat Nagar II, Lajpat Nagar, New Delhi, Delhi 110024, New Delhi , |
ലൊക്കേഷനുകളുടെ എണ്ണം | 13 |
സേവന മേഖല(കൾ) | India |
പ്രധാന വ്യക്തി | Sonavi Kaicker (CEO) |
വരുമാനം | 50 Cr |
45 Cr | |
5 Cr | |
ഉടമസ്ഥൻ | Aman Nath |
ജീവനക്കാരുടെ എണ്ണം | 751 |
വെബ്സൈറ്റ് | Official site |
1991-ൽ അമൻ നാഥും ഫ്രാൻസിസ് വാക്സിയർഗുമാണ് നീംറാണ ഹോട്ടൽസ് ആരംഭിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ മിഡീവൽ ഇന്ത്യൻ ചരിത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു അമൻ, ഫ്രെഞ്ചുകാരനായ വാക്സിയർഗ് 1969 മുതൽ ഇന്ത്യയിലാണ് ജീവിക്കുന്നത്. [5] ദി പെയിന്റ്റെഡ് ഫ്രെസ്കോസ് ഓഫ് ശെഖാവതിക്ക് വേണ്ടി ചുവർ ഫ്രെസ്കോകൾ വീക്ഷിച്ചുകൊണ്ടിരുന്ന സമയത്ത് പതിനഞ്ചാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ ആരവല്ലി നിരകളിലുള്ള നീംറാണ കോട്ട കാണാനിടയായി.[6] പ്രാദേശിക മൂപ്പനായ നിമോല മിയോ ആണ് ഈ കോട്ട പണിതത്, കഴിഞ്ഞ 40 വർഷമായി തകർന്നു കിടക്കുകയായിരുന്നു. 1986-ൽ 700,000 രൂപയ്ക്ക് അവർ ഈ കോട്ട വാങ്ങി പുതുക്കിപണിതു, 1991-ൽ 12 മുറികളുള്ള ഹോട്ടലായി തുറന്നു. ഈ നവീകരണത്തിനു ശേഷം 2002-ൽ ഇന്ത്യൻ സാഹിത്യത്തെ കുറിച്ചുള്ള അന്താരാഷ്‌ട്ര ഉത്സവത്തിനും, മാസ്റ്റർമൈൻഡ് ഇന്ത്യ, വിവിധ ഇന്ത്യൻ വിവാഹങ്ങൾ എന്നിവയ്ക്കും ഹോട്ടൽ വേദിയായി.
പുനർനിർമ്മാണം
തിരുത്തുകതകർന്ന കെട്ടിടങ്ങളിൽ നവീകരണങ്ങൾ നടത്തി പ്ലംബിംഗ്, എ.സി മുതലായ സൗകര്യങ്ങൾ ചേർക്കുകയും ചെയ്തെങ്കിലും, ഇവയെല്ലാം പഴയകാല രൂപകൽപ്പനയെ കോട്ടം വരുത്താതെയാണ് ചെയ്തിരിക്കുന്നത്. [7] രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകാനായി തങ്ങളുടെ ഹോട്ടലുകളെ നോൺ - ഹോട്ടൽ എന്നാണ് നീംറാണ ഹോട്ടൽസ് വിശേഷിപ്പിക്കുന്നത്. [8] ഘട്ടം ഘട്ടമായാണ് കെട്ടിടങ്ങളുടെ നവീകരണം നടത്തുന്നത്, നവീകരിച്ച ഭാഗത്ത് ലഭിക്കുന്ന വരുമാനംകൊണ്ടാണ് മറ്റു ഭാഗങ്ങൾ നവീകരിക്കുന്നത്. [9] മാത്രമല്ല പ്രാദേശികമായി ലഭിക്കുന്ന നിർമ്മാണ സാമഗ്രികളും തൊഴിലാളികളുമാണ് അവർ ഉപയോഗിക്കുന്നത്, അതുവഴി ചെലവ് കുറയുന്നു. കേവലം 2 – 3 വർഷം കൊണ്ട് നീംറാണ ഹോട്ടൽസ് ബ്രേക്ക് ഈവനിൽ എത്തുന്നു, മറ്റു ഹോട്ടലുകൾ 7 മുതൽ 8 വർഷം വരെ എടുക്കുന്ന സമയത്താനിത്. 2011-ൽ നീംറാണ ഹോട്ടൽസിന് 17 സ്ഥലങ്ങളിലായി 25 കെട്ടിടങ്ങളുണ്ട്, മാത്രമല്ല അവരുടെ വരുമാനം 300 മില്യൺ ഇന്ത്യൻ രൂപ (4.5 മില്യൺ യുഎസ് ഡോളർ) കടന്നു.
ഉദാഹരങ്ങൾ
തിരുത്തുകനവീകരിക്കപ്പെട്ട തകർന്ന് കിടന്ന കെട്ടിടങ്ങളിലും കോട്ടകളിലും ഇവയും ഉൾപ്പെടുന്നു:
- പതിനാലാം നൂറ്റാണ്ട്, ഹിൽ ഫോർട്ട് കെസ്രോളി (അൽവാർ, രാജസ്ഥാൻ)
- പതിനഞ്ചാം നൂറ്റാണ്ട്, നീംറാണ ഫോർട്ട്-പാലസ് (ഡൽഹി-ജയ്പൂർ ഹൈവേ, ശെഖാവതി, രാജസ്ഥാൻ)
- പതിനാറാം നൂറ്റാണ്ട്, ലെ കൊളോണിയൽ (കൊച്ചി, കേരള)
- പതിനേഴാം നൂറ്റാണ്ട്, ദി ടവർ ഹൗസ് (കൊച്ചി, കേരള)
- പതിനേഴാം നൂറ്റാണ്ട്, ബീച്ച് ബംഗ്ലാവ് (തരങ്കമ്പാടി, തമിഴ്നാട്)
- പതിനേഴാം നൂറ്റാണ്ട്, ദി ഗേറ്റ് ഹൗസ് (തരങ്കമ്പാടി, തമിഴ്നാട്)
- പതിനെട്ടാം നൂറ്റാണ്ട്, ഹോട്ടൽ ഡി ഐ’ഓറിയന്റ്, പുതുച്ചേരി
- പത്തൊൻപതാം നൂറ്റാണ്ട്, ദി വരാന്ത ഇൻ ദി ഫോറസ്റ്റ് (മതെരൻ, മുംബൈയ്ക്ക് സമീപം)
- പത്തൊൻപതാം നൂറ്റാണ്ട്, ദർബാർഗദ് പാലസ് (മോർവി, ഗുജറാത്ത്)
- പത്തൊൻപതാം നൂറ്റാണ്ട്, വില്ല പോട്ടിപടി (മല്ലേശ്വരം, ബാംഗ്ലൂർ, കർണാടക)
- പത്തൊൻപതാം നൂറ്റാണ്ട്, ദി വാൾവുഡ് ഗാർഡൻ (കൂനൂർ, തമിഴ്നാട്)
- പത്തൊൻപതാം നൂറ്റാണ്ട്, ഗ്രീൻ ഹിൽസ് എസ്റ്റേറ്റ് (കുടഗ്, കർണാകട)
- പത്തൊൻപതാം നൂറ്റാണ്ട്, ദി ബരാദരി പാലസ് (പട്യാല, പഞ്ചാബ്)
- പത്തൊൻപതാം നൂറ്റാണ്ട്, ദി രാംഗർ ബംഗ്ലാവ് (രാംഗർ കുമാവ് ഹിൽസ്, ഉത്തരാഖണ്ഡ്)
- ഇരുപതാം നൂറ്റാണ്ട്, പിരാമൽ ഹവേലി (ബഗർ, ശെഖാവതി, രാജസ്ഥാൻ)
- ടിജാര കോട്ട, അൽവാർ ജില്ല, രാജസ്ഥാൻ
അവലംബം
തിരുത്തുക- ↑ Mentions (some detailed) in about 72 books and 8 papers and 43 news sources
- ↑ Pramila N. Phatarphekar, Accidental Hoteliers, Open Magazine, 24 April 2010
- ↑ "The heritage tourism specialists". The Financial Express (India). 31 October 2010.
- ↑ "Info Neemrana The Glasshouse On The Ganges". cleartrip.com. Retrieved 8 Oct 2016.
- ↑ Alka Pande, A new lease of life Archived 2011-06-07 at the Wayback Machine., The Hindu, 1 August 1999
- ↑ Savita Gautam, Ruins revisited Archived 2011-07-23 at the Wayback Machine., The Hindu, 29 July 2004
- ↑ Malini Suryanarayan, "An interview with Mr. Aman Nath, architect, interior designer and art restorer" Archived 2011-06-07 at the Wayback Machine., The Hindu, Wednesday, 20 December 2000
- ↑ Arundhati Basu, Article in The Telegraph, Saturday , 13 September 2008
- ↑ Malini Goyal , Forbes India, Hotel kings bring back the fine life to palaces Archived 2011-06-19 at the Wayback Machine., IBN Live, 24 August 2009
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- Official site
- Talk by Aman Nath at TED (conference)|TEDx