എന്നത് നിർമ്മാണപ്രവർത്തനങ്ങളാലോ വ്യവസായങ്ങളാലോ നേരിട്ടോ യാദൃച്ഛികമായോ ഉൽപ്പാദിപ്പിക്കപ്പെടുന്ന ആവശ്യമില്ലാത്ത വസ്തുക്കൾ നിർമ്മാണ മാലിന്യത്തിൽ ഉൾപ്പെടുന്നു. [1] നിർമ്മാണത്തിനുപയോഗിക്കുന്ന ഇൻസുലേഷനുകൾ, ആണികൾ, വൈദ്യുത വയറുകൾ, ഓടുകളുടെയും പലകകളുടെയും അവശിഷ്ടങ്ങൾ, മേൽക്കൂരയുടെ ഭാഗങ്ങൾ അതുപോലെ, ഇതിന്റെകൂടെ സ്ഥലമൊരുക്കുമ്പോൾ കുഴിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന വസ്തുക്കൾ, മരങ്ങളുടെ കുറ്റികൾ, ഇടിച്ചുനിരത്തപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങളായ കല്ലും ചരലും എന്നിവയും നിർമ്മാണമാലിന്യത്തിൽപ്പെടുന്നു. നിർമ്മാണമാലിന്യങ്ങളിൽ ഈയം, ആസ്‌ബസ്റ്റോസ്, അല്ലെങ്കിൽ അതുപോലുള്ള മാരകവസ്തുക്കൾ എന്നിവയും പെടും. [2]

Polyurethane insulator material marked for removal of the construction site (of a residential building).

നിർമ്മാണസമയത്ത് പല കാരണങ്ങളാലും കേടായതും ഉപയോഗശൂന്യമായതുമായ ഇഷ്ടികകൾ, കോൺക്രീറ്റ്, തടി തുടങ്ങിയ വസ്തുക്കൾ നിർമ്മാണമാലിന്യങ്ങളിൽ കൂടുതലായി കാണാനാവും. നിരീക്ഷിതമായ ഗവേഷണങ്ങൾ കാണിക്കുന്നത്, സാധാരണ ഇത്തരം അളവുകളെപ്പറ്റി കണക്കാക്കുന്നവരുടെയും നിർമ്മാണമേഖലയിലെയും കണക്കുപ്രകാരമുള്ള 2.5-5% നിർമ്മാണമാലിന്യപരിമാണത്തേക്കാൾ 10 to 15% കൂടുതൽ ഇത്തരം മാലിന്യങ്ങൾ ഒരു കെട്ടിടത്തിലേയ്ക്കു പോകപ്പെടുന്നു എന്നാണ്. വിവിധ നിർമ്മാണപ്രദേശങ്ങൾതമ്മിൽ ഇത്തരം മാലിന്യങ്ങൾ ഉണ്ടാകുന്നതിനു കാര്യമായ വ്യത്യാസമുണ്ട്. ഈ മാലിന്യങ്ങൾ കുറയ്ക്കാൻ ആവശ്യത്തിന് അവസരങ്ങളുണ്ട്. [3]

A panorama of construction waste in Horten, Norway

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-03-10. Retrieved 2021-08-14.
  2. http://www.nsc.org/learn/safety-knowledge/Pages/safety-knowledge.aspx
  3. Skoyles ER. Skoyles JR. (1987) Waste Prevention on Site. Mitchell Publishing, London. ISBN 0-7134-5380-X
"https://ml.wikipedia.org/w/index.php?title=നിർമ്മാണ_മാലിന്യം&oldid=3635514" എന്ന താളിൽനിന്ന് ശേഖരിച്ചത്