നാഡീകോശത്തിൽ കാണപ്പെടുന്ന കോശദ്രവ്യ വസ്തുക്കളാണ് നിസ്സൽ വസ്തുക്കൾ (Nissl bodies) അഥവാ ടൈഗ്രോയ്ഡ് വസ്തുക്കൾ.[1] കോശത്തിന്റെ അന്തർജാലികയും, റൈബോസോമുകളും ചേർന്നതിനെയാണ് നിസ്സൽ വസ്തുക്കൾ എന്ന് വിളിക്കുന്നത്. ഫ്രാങ്ക് നിസ്സൽ എന്ന ജർമൻ നാഡീശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ് ഈ വസ്തുവിന് ഈ പേര് കിട്ടിയത്.[2] ഇദ്ദേഹം വികസിപ്പിച്ചെടുത്ത, അനിലീൻ നിറം കൊണ്ട് കോശമർമ്മത്തിനു പുറമെയുള്ള ഡി.എൻ.എ-യെ നിറം കൊടുക്കുന്ന രീതികൊണ്ടാണ് ആദ്യമായി നിസ്സിൽ വസ്തുക്കളെ നിരീക്ഷിക്കാനായത്. ആർ.എൻ.എയുടെ ക്ഷാരാഭിമുഖ്യ ഗുണം കൊണ്ടാണ് ഇവയെ നിസ്സൽ വർണ്ണത്തിൽ നിറം നൽകാനാവുന്നത്. നാഡീകോശത്തിൽ ഇവയുടെ ധർമ്മമെന്താണെന്നത് ഇതുവരെ അറിവായിട്ടില്ല. അസിറ്റൈൽകോളിൻ പോലുള്ള ന്യൂറോട്രാൻസ്മിറ്ററുകളുടെ നിർമ്മാണത്തിൽ ഇവയ്ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

എലിയുടെ ഹിപ്പോകാമ്പസ് നിസ്സൽ വർണ്ണത്തിൽ.
  1. "നിസ്സൽ വസ്തു". Archived from the original on 2011-10-24. Retrieved 30 സെപ്റ്റംബർ 2012.
  2. [synd/2902 at Who Named It? "Nissl's substance"]. Retrieved 2009-02-25. {{cite web}}: Check |url= value (help)
"https://ml.wikipedia.org/w/index.php?title=നിസ്സൽ_വസ്തു&oldid=3798169" എന്ന താളിൽനിന്ന് ശേഖരിച്ചത്