ദക്ഷിണ കാനഡയിലെ പ്രവിശ്യയായ ഒന്റേറിയോയിലെ ടൊറാന്റോ നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ ഒരു കനേഡിയൻ ചലച്ചിത്ര നിർമ്മാതാവാണ് നിഷ പഹുജ (ജനനം 1967).[1][2]

നിഷ പഹുജ
നിഷ പഹുജ, 2012
ജനനം
നിഷ പഹുജ

(1967-06-03) 3 ജൂൺ 1967  (56 വയസ്സ്)
ഡെൽഹി, ഇന്ത്യ
തൊഴിൽഎഴുത്തുകാരി, സംവിധായിക, ചിത്രകാരി

ആദ്യകാല ജീവിതം തിരുത്തുക

1970-കളുടെ തുടക്കത്തിൽ തന്റെ കുട്ടിക്കാലത്ത് തന്നെ നിഷ കുടുംബത്തോടൊപ്പം ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് താമസം മാറി.[3] പുതിയ "പാശ്ചാത്യ ജീവിതശൈലി"യിലേക്കുള്ള മാറ്റം കുട്ടിക്കാലത്ത് നിഷക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ബോളിവുഡ് സിനിമകൾ നിഷയെ ശക്തമായി സ്വാധീനിച്ചുവെങ്കിലും സർഗ്ഗാത്മകമായ അഭിരുചി സാഹിത്യത്തിലായിരുന്നു.[4]

ചലച്ചിത്രരംഗത്ത് തിരുത്തുക

നിഷയുടെ പഠനവിഷയം ഇംഗ്ലീഷ് സാഹിത്യം ആയിരുന്നു. ഫിക്ഷൻ എഴുതുക എന്ന ഉദ്ദേശത്തോടെ പഹുജ ടൊറന്റൊ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. സാമൂഹ്യസേവനരംഗത്തു പ്രവർത്തിച്ചു കൊണ്ട് ഡോക്യുമെന്ററി ഗവേഷക എന്ന നിലയിലാണ് ചലച്ചിത്ര രംഗത്തേക്കുള്ള പ്രവേശനം. കനേഡിയൻ നിർമ്മാതാവ് ഗീതാ സോന്ധിയുമായുള്ള ഒരു യാദൃശ്ചിക കൂടിക്കാഴ്ചയിലൂടെ "സം കൈൻഡ് ഓഫ് അറേഞ്ച്മെൻ്റ്" സിബിസി ഡോക്യുമെൻ്ററിയിൽ ഗവേഷകയായി പ്രവർത്തിക്കാൻ അവസരമുണ്ടായി.ഇതിലൂടെയാണ് ഡോക്യുമെൻ്ററി ചലച്ചിത്രനിർമ്മാണത്തിലേക്ക് നിഷ കടന്നുവന്നത്. സാമൂഹിക പ്രശ്‌നങ്ങളിൽ ഊന്നിയ യഥാർത്ഥ കഥകളുള്ള, യഥാർത്ഥ വ്യക്തികളെ അന്വേഷിക്കാനായിരുന്നു നിഷയുടെ താൽപ്പര്യം. അതിനാൽ ഡോക്യുമെൻ്ററി ഫിലിം മേക്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ തീരുമാനിച്ചു.

തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ, പഹുജ കനേഡിയൻ ചലച്ചിത്ര നിർമ്മാതാക്കളായ ജോൺ വാക്കർ, അലി കാസിമി എന്നിവരോടൊപ്പം ഗവേഷകയായി പ്രവർത്തിച്ചു. താമസിയാതെ, പഹുജ സ്വന്തം സിനിമാ നിർമ്മാണ ജീവിതം ആരംഭിച്ചു.

നിഷ നിർമ്മിച്ച സിനിമകൾ വടക്കേ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ വിജയിച്ചിട്ടുണ്ട്.'ദി വേൾഡ് ബിഫോർ ഹെർ' എന്ന ചിത്രം മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെയും വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗ വാഹിനിയിൽ പരിശീലനം നേടുന്ന പെൺകുട്ടികളെയും പിന്തുടർന്ന് ഇന്ത്യയിലെ പെൺകുട്ടികളുടെ സങ്കീർണ്ണവും വൈരുദ്ധ്യാത്മകവുമായ അന്തരീക്ഷം പര്യവേക്ഷണം ചെയ്തു.[5] "ദി വേൾഡ് ബിഫോർ ഹെർ" ട്രൈബെക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടുകയും ചെയ്തു. തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച കനേഡിയൻ ഡോക്യുമെന്ററി ഹോട്ട് ഡോക്‌സ് അവാർഡ്, വാൻകൂവർ ഫിലിം ക്രിട്ടിക്‌സിന്റെ മികച്ച കനേഡിയൻ ഡോക്യുമെന്ററി അവാർഡ് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.

2012-ലെ ഡൽഹി കൂട്ടബലാത്സംഗക്കേസിന് ശേഷം, സ്ത്രീകളുടെ അവകാശങ്ങൾ പെൺഭ്രൂണഹത്യ, ശിശുഹത്യ തുടങ്ങിയ വിഷയങ്ങളിൽ സ്വാധീനം ചെലുത്തുന്നതിനായി തന്റെ ചിത്രം ദി വേൾഡ് ബിഫോർ ഹെർ ഇന്ത്യയിലുടനീളം പ്രദർശിപ്പിക്കാൻ നിഷ തീരുമാനിച്ചു. തന്റെ ടീമിനൊപ്പം പ്രവർത്തിച്ചുകൊണ്ട് അവർ ഫൗണ്ടേഷനുകളിലൂടെയും മറ്റും ഇതിനായി ഫണ്ട് സ്വരൂപിച്ചു.

2014-ൽ ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപിന്റെ സഹായത്തോടെ 'ദി വേൾഡ് ബിഫോർ ഹെർ' നിഷയുടെ ഇന്ത്യയിലെ ആദ്യത്തെ തിയറ്റർ റിലീസുകളിലൊന്നായി മാറി. പിന്നീട്, നിഷയും സംഘവും നാല് സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു. അവർ പിന്നാക്കസമൂഹങ്ങളിൽ സിനിമ പ്രദർശിപ്പിക്കുകയും വിവിധ പ്രേക്ഷകരുമായി സംഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഈ ഇംപാക്ട് കാമ്പെയ്‌നിന്റെ വിജയം വിവിധ തലങ്ങളിൽ സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിൽ ഡോക്യുമെന്ററികളുടെ പ്രാധാന്യത്തെക്കുറിച്ച് നിഷയെ ബോധ്യപ്പെടുത്തി.[6]

എമ്മി അവാർഡിന് നാമനിർദ്ദേശം ലഭിച്ച ദി വേൾഡ് ബിഫോർ ഹെർ (2012), ബോളിവുഡ് ബൗണ്ട് എന്നീ ഫീച്ചർ ഡോക്യുമെന്ററികൾ, ഡയമണ്ട് റോഡ് എന്ന മൂന്ന് ഭാഗങ്ങളുള്ള പരമ്പര എന്നിവയാണ് പഹുജയുടെ ആദ്യകാലചിത്രങ്ങൾ. 2014-ൽ പഹുജയെ റോക്ക്ഫെല്ലർ ഫൗണ്ടേഷൻ ബെല്ലാജിയോ സെന്റർ അവിടത്തെ റസിഡന്റ് ഫെലോ ആകാൻ ക്ഷണിക്കുകയും തുടർന്ന് 2016 മുതൽ 2020 വരെ അവരുടെ ആർട്സ് സെലക്ഷൻ പാനലിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു.[7]

ടൊറന്റൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, പാം സ്പ്രിംഗ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഡോക് അവീവ്, കനേഡിയൻ സ്‌ക്രീൻ അവാർഡുകൾ എന്നിവയുൾപ്പെടെയുള്ള ഫെസ്റ്റിവലുകളിൽ നിന്ന് 19 അവാർഡുകൾ നേടിയ ടു കിൽ എ ടൈഗർ എന്ന ഡോക്യുമെന്ററിയിലൂടെ നിഷ പഹൂജ അന്താരാഷ്ട്ര പ്രശസ്തി നേടി. 2023 ലാണ് ഈ ചിത്രം യുഎസിൽ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ന്യൂയോർക്ക് ടൈംസ് അവരുടെ "ഏറ്റവും പ്രതീക്ഷിക്കപ്പെട്ട ശരത്കാല റിലീസുകളുടെ" ലിസ്റ്റിൽ ഈ ചിത്രത്തെ ഉൾപ്പെടുത്തിയിരുന്നു. 2024 മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്കാർ പുരസ്ക്കാരത്തിനായി ഈ ചിത്രത്തിന് നാമനിർദ്ദേശം ലഭിച്ചു. ആൻഡി കോഹൻ, അനിത ലീ, അതുൽ ഗവാൻഡെ, ആൻഡ്രൂ ഡ്രാഗൗമിസ് എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി മിൻഡി കെയ്‌ലിങ്, ദേവ് പട്ടേൽ എന്നിവരും ഈ ഡോക്യുമെന്ററിയിൽ പ്രവർത്തിച്ചു.[2]

അവലംബം തിരുത്തുക

  1. Indiewire. "Meet the 2012 Tribeca Filmmakers #5: 'The World Before Her' Director Nisha Pahuja. Indiewire, 2012
  2. 2.0 2.1 Pahuja, Nisha. "To Kill A Tiger". Media Space. National Film Board of Canada. Retrieved 2023-10-09.
  3. "Cincinnati World Cinema "The World Before Her"". Archived from the original on 2018-02-04. Retrieved 2024-02-07.
  4. Ali, Firdaus, "Bollywood Calling" Rediff Movies, 2002
  5. Pahuja, Nisha (10 June 2014). "Help Comes in Small Measures". The Hindu. Retrieved 20 August 2018.
  6. "World Before Her: Filmmaker Nisha Pahuja talks about violence and stories that will bring change". Firstpost (in ഇംഗ്ലീഷ്). 2015-06-16. Retrieved 2023-10-09.
  7. "The Rockefeller Foundation, 2015". Archived from the original on 2014-06-28. Retrieved 2024-02-07.
"https://ml.wikipedia.org/w/index.php?title=നിഷ_പഹുജ&oldid=4072352" എന്ന താളിൽനിന്ന് ശേഖരിച്ചത്