കർമ്മലീത്താ നിഷ്പാദുക സമൂഹം

റോമൻ കത്തോലിക്കാ സന്യാസ ക്രമം
(നിഷ്പാദുക കർമ്മലീത്താസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കത്തോലിക്കാ സഭയിലെ ധർമ്മയാചക സന്യാസ സമൂഹങ്ങളിൽ ഒന്നാണ് കാർമ്മൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ നിഷ്പാദുക സന്യസ്തസഹോദരന്മാരുടെ ക്രമം അഥവാ കർമ്മലീത്താ നിഷ്പാദുക സമൂഹം. 16ാം നൂറ്റാണ്ടിൽ കർമ്മലീത്താ സമൂഹത്തിൽ സ്പാനിഷ് പുണ്യവാന്മാരായ ആവിലായിലെ തെരേസയും കുരിശിന്റെ യോഹന്നാനും തുടങ്ങിവെച്ച പരിഷ്കരണ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്യാസ ക്രമം രൂപപ്പെട്ടത്.

കാർമ്മൽ മലയിലെ അനുഗ്രഹീതയായ കന്യകാമറിയത്തിന്റെ നിഷ്പാദുക സന്യസ്തസഹോദരന്മാരുടെ ക്രമം
Ordo Fratrum Carmelitarum Discalceatorum Beatae Mariae Virginis de Monte Carmelo
സന്യാസ ക്രമത്തിന്റെ ഔദ്യോഗിക മുദ്ര
ചുരുക്കപ്പേര്ക. നി. സ.
ഇംഗ്ലീഷ്: O. C. D.
രൂപീകരണം1562
സ്ഥാപകർആവിലായിലെ തെരേസ,
കുരിശിന്റെ യോഹന്നാൻ
തരംപൊന്തിഫിക്കൽ അവകാശങ്ങളോടുകൂടിയ ധർമ്മയാചക സന്യാസ ക്രമം
പദവിസമർപ്പിത ജീവിത സ്ഥാപനം
ആസ്ഥാനംകാസ ജനറലിസിയ ദേയ് കാർമെലിറ്റാനി സ്കാൽസി, കോർസോ ദ് ഇറ്റാലിയ 38, 00198 റോം, ഇറ്റലി
അംഗത്വം (2022)
3,978 അംഗങ്ങൾ (2,897 വൈദികർ ഉൾപ്പെടെ)[1]
സുപ്പീരിയർ ജനറൽ
മിഗ്വൽ മാർക്വേസ്
മാതൃസംഘടനകർമ്മലീത്താ സമൂഹം
പുത്രികാസംഘടനകൾപരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം (സി. എം. ഐ.)
ബന്ധങ്ങൾകത്തോലിക്കാ സഭ
വെബ്സൈറ്റ്carmelitaniscalzi.com

കാൽപാദങ്ങൾ മറയ്ക്കുന്ന ചെരുപ്പുകൾ അല്ലെങ്കിൽ ഷൂകൾ ഉപേക്ഷിച്ച് നിഷ്പാദുകരായോ ലളിതമായ ചെരുപ്പുകൾ മാത്രം ധരിച്ചുകൊണ്ടോ പ്രവർത്തിക്കുന്നവരാണ് ഇവർ. ഈ സന്യാസ ക്രമത്തിൽ നിന്ന് വേർതിരിച്ചറിയാൻ ആദ്യത്തെ കർമ്മലീത്താ സമൂഹത്തെ പഴയ ആചരണരീതിക്കാരായ കർമ്മലീത്താക്കാർ എന്നോ സപാദുക കർമ്മലീത്താക്കാർ എന്നോ വിളിക്കാറുണ്ട്. കർമ്മലീത്താ നിഷ്പ്ദുക മൂന്നാം സഭ (ക. നി. മൂ. സ.) എന്ന പേരിൽ അത്മായർക്കുവേണ്ടിയുള്ള ഒരു മൂന്നാം സന്യാസക്രമം കൂടി നിഷ്പാദുക കർമ്മലീത്താക്കാരുമായി ബന്ധപ്പെട് നിലവിലുണ്ട്.

  1. Annuario Pontificio per l'Anno 2022. Citta del Vaticano: Libreria Editrice Vaticana. 2022. p. 1388.