നിവേദിത ജെയിൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

സൗന്ദര്യമൽസരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു കന്നഡ സിനിമ നടിയായിരുന്നു നിവേദിത ജെയിൻ. മിസ്സ് ബങ്കളൂരു 1994 ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]. വയനാട് കൽപ്പറ്റ സ്വദേശികളായ ഇവരുടെ മാതാപിതാക്കൾ ബാംഗ്ലൂരിൽ താമസിച്ചു വരികയായിരുന്നു.

നിവേദിത ജെയിൻ
ജനനം(1979-06-09)9 ജൂൺ 1979
മരണം10 ജൂൺ 1998(1998-06-10) (പ്രായം 19)
Bangalore, Karnataka, India
ദേശീയതഭാരതീയ
മറ്റ് പേരുകൾനിവേദിത റിങ്കി
തൊഴിൽഅഭിനേത്രി, മോഡൽ
മാതാപിതാക്ക(ൾ)ക്യാപ്റ്റൻ രാജേന്ദ്ര ജെയിൻ
ഗൗരിപ്രിയ

1994 ൽ മിസ് ബാംഗ്ലൂർ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിവേദിത ശ്രദ്ധിക്കപ്പെടുന്നത്. മോഡലിങ് രംഗത്ത് തിളങ്ങിയ അവർ 1996ൽ പുറത്തിറങ്ങിയ ശിവഞ്ജിനി എന്ന കന്നഡ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. അതേ വർഷം തന്നെ സൂപ്പർ താരമായ ശിവരാജ് കുമാറിന്റെ ഹിറ്റ് ചിത്രമായ ശിവസൈന്യ എന്ന ചിത്രത്തിൽ നായികയായി. രണ്ട് വർഷങ്ങൾക്കുള്ളിൽ പത്തോളം കന്നഡ ചിത്രങ്ങളിലും ഒരു തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അക്കാലത്തെ സൂപ്പർ താരങ്ങളായിരുന്ന ശിവരാജ് കുമാർ,രമേഷ് അരവിന്ദ്, അർജുൻ എന്നിവരുടെ ജോഡിയായി തിളങ്ങിയ അവർ 1998ലെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിനായി തയ്യാറെടുക്കുന്നതിനായി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരുന്നു.

1998 മെയ് 17ന് ബാംഗ്ലൂർ രാജാജി നഗറിലുള്ള വസതിയിൽ നിന്നും ക്യാറ്റ് വാക് പരിശീലനത്തിനിടെ ടെറസിൽ നിന്ന് താഴെ വീണ് തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അവരെ മല്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരികയായിരുന്നു. തന്റെ പത്തൊൻപതാം ജന്മദിനത്തിന്റെ അടുത്ത ദിവസം (1998 ജൂൺ 10) അവർ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.

  1. "Miss Bangalore Hall Of Fame: Nivedita Jain – Miss Bangalore '94". missbangalore.in. Retrieved 17 September 2011.
"https://ml.wikipedia.org/w/index.php?title=നിവേദിത_ജെയിൻ&oldid=3745984" എന്ന താളിൽനിന്ന് ശേഖരിച്ചത്