കാലകേയവധം (ആട്ടക്കഥ)
കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം അഥവാ നിവാതകവചകാലകേയവധം. പ്രമാണലക്ഷണങ്ങൾ ഒത്തു് രചനാസൗഭാഗ്യവും രംഗചേതനയും തികഞ്ഞ അപൂർവ്വം ആട്ടക്കഥകളിലൊന്നാണു് ഇക്കഥ. പഴയ തെക്കൻ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം പരമപ്രാധാന്യമർഹിക്കുന്ന കഥകളിയായി തുടർന്നുപോരുന്നു. രംഗപരിചരണത്തെ മനസ്സിൽ കണ്ടെന്നവണ്ണം രചിയ്ക്കപ്പെട്ട കണക്കൊത്ത പദങ്ങൾ, പ്രൗഢവും ഗഹനഭാവമാർന്നതുമായ കാവ്യബിംബങ്ങൾ എന്നിവ കാലകേയവധത്തിനെ ആട്ടക്കഥാസാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിയ്ക്കുന്നു. കോട്ടയം കഥകൾ രംഗപ്രചാരം നേടിയതുമുതൽ ഇന്നോളം കാലകേയവധം കളിയരങ്ങിൽ കൊണ്ടാടപ്പെട്ട കഥകളിയാണ്. പാത്രാവിഷ്കരണത്തിൽ മൂലകഥയിൽ നിന്നു വരുത്തിയ മാറ്റങ്ങൾ കാലകേയവധത്തിന്റെ കളിയരങ്ങിനും തൗര്യത്രികശോഭയ്ക്കും മാറ്റുകൂട്ടുന്നതേയുള്ളൂ. ആദ്യവസാനപുരുഷവേഷക്കാർക്കു മുന്നിൽ കാലകേയവധം ഒന്നാം അർജ്ജുനനും, ആദ്യവസാസ്ത്രീവേഷക്കാർക്കു മുന്നിൽ ഉർവ്വശിയും എന്നും വെല്ലുവിളിയായി നിന്ന വേഷങ്ങളാണ്. ഭാവവൈചിത്ര്യം, വിവിധരസാവിഷ്കരണസാദ്ധ്യതകൾ എന്നിവ കാലകേയവധത്തിൽ കലാത്മകമയി സമ്മേളിച്ചിരിക്കുന്നു.[1]
കഥകളിയിലെ ചിട്ടപ്രാധാന്യമേറിയ ഒരു ആട്ടക്കഥയാണ് കാലകേയവധം. കോട്ടയം തമ്പുരാനാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. [2]മഹാഭാരതത്തിലെ ആരണ്യപർവ്വത്തിൽ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.
കഥാസന്ദർഭം
തിരുത്തുകമഹാഭാരതത്തെ സംബന്ധിച്ച് nanma parathuka
ഇന്ദ്രൻ തന്റെ പുത്രനായ അർജ്ജുനൻ ശിവനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്ത് പാശുപതാസ്ത്രം നേടി എന്നറിഞ്ഞ് സന്തോഷവാനാവുകയും സാരഥിയായ മാതലിയെ അയച്ച് അർജ്ജുനനെ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
രംഗത്ത്
തിരുത്തുകഅർജ്ജുനൻ സ്വർഗ്ഗത്തിലെത്തി ഇന്ദ്രനേയും ഇന്ദ്രാണിയേയും കാണുന്ന രംഗം അഷ്ടകലശത്തോടുകൂടിയാണ് രംഗത്ത് അവതരിപ്പിക്കുന്നത്.തുടർന്ന് വജ്രകേതു,വജ്രബാഹു എന്നിവരുടെ സ്വർഗ്ഗാക്രമണവും അർജ്ജുനനാൽ ഇവരുടെ വധവും നടക്കുന്നു. തുടർന്ന് കാലകേയവധവും നടക്കുന്നു
വജ്രകേതു,കാലകേയർ-ചുവന്ന താടി
വജ്രബാഹു,നിവാതകവചർ-കത്തി
നന്ദികേശ്വരൻ-വെള്ളത്താടി
ഇന്ദ്രാണി,ഉർവ്വശി,മാതലി-മിനുക്ക്
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-10. Retrieved 2012-05-09.
- ↑ http://www.keralatourism.org/malayalam/song-stories-for-kathakali/[പ്രവർത്തിക്കാത്ത കണ്ണി]