നിലമ്പൂർ രാധ കൊലക്കേസ്
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫീസിൽ കൊല്ലപ്പെട്ടു. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗവുമായ നിലമ്പൂർ എൽ.ഐ.സി. റോഡിലെ ബിജിന വീട്ടിൽ ബിജു നായർ, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സി.ഐ എ.പി. ചന്ദ്രൻ അറസ്റ്റുചെയ്തത്. [1]
രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി. ഉണ്ണിക്കുളത്തെ കുളത്തെക്കുറിച്ച് ബിജുവിന് പറഞ്ഞുകൊടുത്തത് ഷംസുദ്ദീനാണ്.[1]
രാധയുടെ ആഭരണങ്ങൾ ഷംസുദ്ദീനിൽനിന്ന് കണ്ടെത്തി. രാധയുടെ വസ്ത്രങ്ങൾ കത്തിച്ചുകളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും, മൊബൈൽഫോൺ സിം ഊരിയശേഷം പല ഭാഗങ്ങളാക്കി വലിച്ചെറിയുകയും ചെയ്തു. ടവർ ലൊക്കേഷൻ തിരിച്ചറിയാതിരിക്കാൻ മൊബൈൽ ഫോൺ അങ്ങാടിപ്പുറം വരെ കൊണ്ട് പോയതിനു ശേഷമാണു കളഞ്ഞത്.[1]
പ്രതികളും ആരോപണവിധേയരും
തിരുത്തുകനിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗവുമായ നിലമ്പൂർ എൽ.ഐ.സി. റോഡിലെ ബിജിന വീട്ടിൽ ബിജു നായർ, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവർ 2014 ഫെബ്രുവരി 10 ൻ അറസ്റ്റിലായി. ബിജു നായറിൻ 38 വയസ്സും ഷംസുദ്ദീൻ 29 വയസ്സും ആൺ പ്രായം.[1]
അന്വേഷണം
തിരുത്തുകപ്രതികളായ ബിജു നായർ, ഷംസുദ്ദീൻ എന്നിവരെ അറസ്റ്റ് ചെയ്തത് സി.ഐ എ.പി. ചന്ദ്രൻ ആൺ.[1] ഐ. ജി. എസ് ഗോപീനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പ്രഖ്യാപിച്ചു.[2]
ജനനേന്ദ്രിയത്തിൽ മുറിവുള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നും കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്നും ഫെബ്രുവരി 11ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.[2] എന്നാൽ ബലാത്സംഗം നടന്നതായി തെളിവില്ലെന്ന് ഐ ജി എസ് ഗോപിനാഥ് ഫെബ്രുവരി 16ൻ വ്യക്തമാക്കി.[3] ജനനേന്ത്രിയത്തിലെ മുറിവിൻ കാരണം ചൂൽ കുത്തി കയറ്റിയതാണെന്നും പോലീസ് അറിയിച്ചു. [4] കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. [2]
ഉദ്ദേശ്യം
തിരുത്തുകപ്രതി ബിജു നായർക്ക് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം അറിയാമായിരുന്ന രാധ, ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയിട്ടുണ്ട്, ഭീഷണി തുടർന്നപ്പോൾ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം.[1]
വിവാദങ്ങൾ
തിരുത്തുകകൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐ(എം)നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഫെബ്രുവരി 12 ന് ഹർത്താൽ ആചരിച്ചു [2]
കൊലപാതകത്തിൽ ബിജു നായർ മാത്രമല്ല, മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്നും മറ്റാർക്കൊക്കെയൊ വേണ്ടി ബിജു കുറ്റം ഏറ്റെടുക്കുകയാണെന്നും ഇതിനു മുമ്പും രണ്ട് വട്ടം വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും രാധയുടെ സഹോദരൻ ഭാസ്കരൻ ഫെബ്രുവരി 11ന് ആരോപിച്ചു. [5]
ഫെബ്രുവരി 15 ന് രാധയുടെ വീട് സന്ദർശിക്കാൻ എത്തിയ മന്ത്രി ആര്യാടൻ മുഹമ്മദിനെ സി.പി.എം പ്രവർത്തകർ കരിങ്കൊടി കാട്ടി. [6]
വിചാരണ
തിരുത്തുകവിധി
തിരുത്തുക2015 ഫെബ്രുവരി 12-ന് നിലമ്പൂർ കോൺഗ്രസ് ഓഫീസിൽ തുപ്പുജോലിക്കാരിയായ രാധയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ബിജു നായർക്കും ഷംസുദ്ദീനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. [7]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 "കോൺഗ്രസ് ഓഫീസിൽ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രി ആര്യാടന്റെ സ്റ്റാഫും സുഹൃത്തും അറസ്റ്റിൽ". Mathrubhumi. 11 February 2014. Archived from the original on 2014-02-10. Retrieved 17 February 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "കോൺഗ്രസ് ഓഫീസിൽ സ്ത്രീ കൊല്ലപ്പെട്ടു; മന്ത്രി ആര്യാടന്റെ സ്റ്റാഫും സുഹൃത്തും അറസ്റ്റിൽ" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.0 2.1 2.2 2.3 "നിലമ്പൂരിൽ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ". ഇന്ത്യാവിഷൻ. 2014 ഫെബ്രുവരി 11. Retrieved 2014 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "നിലമ്പൂർ കൊലപാതകം: ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന് ഐ ജി". Mathrubhumi. 2014 ഫെബ്രുവരി 16. Retrieved 2014 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "നിലമ്പൂർ കൊലപാതകം: മാനഭംഗം നടന്നിട്ടില്ലെന്ന് ഐജി". മെട്രൊ വാർത്ത. 2014 ഫെബ്രുവരി 16. Retrieved 2014 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "നിലമ്പൂർ കൊലപാതകം: ദുരൂഹതയുണ്ടെന്ന് സഹോദരൻ". ഇന്ത്യാവിഷൻ. 2014 ഫെബ്രുവരി 11. Retrieved 2014 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആര്യാടൻ മുഹമ്മദ് രാധയുടെ വീട്ടിലെത്തി; സി.പി.എം കരിങ്കൊടി കാട്ടി". Mathrubhum. 2014 ഫെബ്രുവരി 16. Archived from the original on 2014-02-16. Retrieved 2014 ഫെബ്രുവരി 17.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-13. Retrieved 2015-02-12.