ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ മലപ്പുുറം ജില്ലയിലെ നിലമ്പൂരിൽ ഉള്ള [തേക്ക്|തേക്കുകാടുകൾ] ലോകത്തിലെ ആദ്യത്തെ തേക്കുവളർത്തൽ കേന്ദ്രമാണ്.[1] മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽ‌പ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്. പ്രാചീനകാലം മുതൽ ലോകപ്രശസ്തിയുള്ളതാണ് ഈ തേക്ക്കാടുകൾ.ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന മരങ്ങളാണിവ. നിലമ്പൂർ മേഖലയിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. മലബാർ തേക്ക് എന്ന പേരിലും അറിയപ്പെടുന്നുണ്ട് . ഇവയുടെ വാർഷിക വളയങ്ങളും ഗന്ധവും പേരുകേട്ടതാണ്.[2]

ഭൂമിശാസ്ത്ര സൂചിക പദവി

തിരുത്തുക

ഒരു പ്രത്യേക ഉത്പന്നത്തിന്റെ ഗുണ മേൻമ അത് ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യകതകളോടും സംസ്‌കരണ രീതികളോടും ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അവയെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഭൂമിശാസ്ത്ര സൂചികകൾ.[3] നിലമ്പൂർ തേക്കിന് ഭൂമിശാസ്ത്ര സൂചിക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവ്വകലാശാല ശ്രമം നടത്തിയിട്ടുണ്ട്.[2]

പേരിനു പിന്നിൽ

തിരുത്തുക

മലയാളത്തിൽ തേക്ക് എന്നത് തെക്ക് നിന്നു വന്ന മരം എന്നർത്ഥത്തിലാണ്.

തേക്ക് മ്യൂസിയം

തിരുത്തുക

നിലമ്പൂർ തേക്കിനു മാത്രമായി നിർമ്മിക്കപ്പെട്ട മ്യൂസിയമാണ് നിലമ്പൂർ തേക്ക് മ്യൂസിയം. 1995 മേയിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കേരള വന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചതാണിത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ ടൗണിൽ നിന്നും ഊട്ടി റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. 160 വർഷം മുൻപ് ഈ തേക്ക് മരങ്ങൾ വളർത്താനുള്ള ശ്രമം ആരംഭിച്ച സ്ഥലത്തു തന്നെയാണ് ഈ പ്രദർശനാലയവും സ്ഥാപിച്ചിട്ടുള്ളത്. ഇതിനു വളരെ അടുത്തായാണ് ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള തേക്ക് മരവും (കന്നോലിസ് പ്ലോട്ട്) സ്ഥിതി ചെയ്യുന്നത്. ഇത്തരത്തിൽപ്പെട്ട ലോകത്തിലെതന്നെ ആദ്യത്തെ മ്യൂസിയമാണിത്. തേക്കിനെക്കുറിച്ചും, അതിന്റെ ചരിത്രം, തേക്ക് വളർത്തലും പരിപാലനവും അതിന്റെ വിവിധ ഉപയോഗങ്ങളും സാമൂഹിക വാണിജ്യപ്രാധാന്യങ്ങളും മ്യൂസിയത്തിൽ വിവരിക്കുന്നു.[1]

ചരിത്രം

തിരുത്തുക
 
സിൽക് റൗട്ട് എന്നറിയപ്പെടുന്ന പുരാതന വാണിജ്യ പാതയുടെ രേഖചിത്രം. ചീനയിലെയും റോമിലെയും പുരാതന സംസ്കാരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന കരമാർഗ്ഗവും കടൽമാർഗ്ഗവുമുള്ള പാതകകളിൽ കേരളത്തിനു പ്രത്യേക പ്രാധാന്യം ഉണ്ട്

പുരാതനകാലത്ത് കേരളത്തിൽ വന്ന വ്യാപാരികൾ കുരുമുളകിനേക്കാൾ മുന്നേ തന്നെ തേക്കും വീട്ടിയുമാണ് വാങ്ങ്നിയിരുന്നതെന്ന് വിശ്വസിക്കുന്നു.[4] റോമിൽ നിന്നും നിലമ്പൂർ കാടുകളിൽ മാത്രം കാണപ്പെടുന്ന വീട്ടി മരത്തിൽ നിർമ്മിച്ച മേശ കണ്ടെത്തിയിട്ടുണ്ട്. മൂത്ത പ്ലീനിയുടെ ഏരിത്രിയൻ രേഖകളിൽ കേരളത്തിലെ പ്രത്യേകതേക്കുമരങ്ങളെകുറിച്ച് വിവരണം ഉണ്ട്. സുലൈമാൻ നബിയുടെ കാലത്ത് നിലമ്പൂർ കാടുകളിൽ നിന്ന് തേക്ക് കൊണ്ടുപോയതായി പരാമർശമുണ്ട്. എന്നാൽ 1840 ൽ ബ്രിട്ടീഷുകാർ ലോകത്തു തന്നെ ആദ്യമായി ശാസ്ത്രീയമായി നിലമ്പൂരിൽ കനോലി പ്ലോട്ട് എന്ന പേരിൽ തേക്ക് പ്ലാന്റേഷൻ ആരംഭിച്ചു.നിലമ്പൂർ തേക്ക് തടികളുടെ പ്രധാന വിൽപ്പന കേന്ദ്രങ്ങളാണ് അരുവാക്കോട്, നെടുങ്കയം എന്നിവിടങ്ങളിലുള്ളത്[5].

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2006-09-28. Retrieved 2006-09-28.
  2. 2.0 2.1 http://malayalam.oneindia.com/news/kerala/nilambur-teak-to-get-geographical-indication-tag-soon-113208.htm[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.deepika.com/ucod/latestnews.asp?ncode=129894&rnd=0joieqfd[പ്രവർത്തിക്കാത്ത കണ്ണി]
  4. Steven E. Sidebotham. Berenike and the Ancient Maritime Spice Route, pp 191. University of California Press 201
  5. "നിലമ്പൂർ തേക്കിനും കഷ്‌ടകാലം തുടങ്ങി". Asianet News.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://www.keralatourism.org/malayalam/destination/destination.php?id=84
  2. http://www.mathrubhumi.com/travel/travel-blog/travel-scetch-book-nilambur-malayalam-news-1.749432 Archived 2016-01-24 at the Wayback Machine.
  3. http://ranji-travelogues.blogspot.ae/2010/07/2.html
"https://ml.wikipedia.org/w/index.php?title=നിലമ്പൂർ_തേക്ക്&oldid=3805632" എന്ന താളിൽനിന്ന് ശേഖരിച്ചത്