തെക്കെ ഇന്ത്യയിൽ നനവുള്ളയിടങ്ങളിൽ പാറപ്രദേശങ്ങളിൽ കാണുന്ന ഒരു ചെറിയ സസ്യമാണ് നിലംപുല്ല്[1].(ശാസ്ത്രീയനാമം: Murdannia semiteres). ആഫ്രിക്കയിലും ഇറാനിലും ഇന്ത്യയിലും എല്ലാം കാണാറുണ്ട് ഈ ചെടി. ഗൃഹനിർമ്മാണത്തിനും വ്യവസായത്തിനും ഖനിനിർമ്മാണത്തിനുമെല്ലാം ചെങ്കല്ലുകൾ അമിതമായി ഖനനം ചെയ്യുന്നത് ഈ സസ്യത്തിന്റെ ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.[2]

നിലംപുല്ല്
പൂവ്, മാടായിപ്പാറയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
M. semiteres
Binomial name
Murdannia semiteres
(Dalzell) Santapau
Synonyms
  • Aneilema paniculatum Wall. ex C.B.Clarke [Illegitimate]
  • Aneilema semiteres Dalzell
  • Commelina bulbosa B.Heyne ex Steud. [Invalid]
  • Commelina nimmoniana J.Graham ex C.B.Clarke
  • Dichaespermum juncoides Wight
  • Dichaespermum paniculatum Hassk. ex C.B.Clarke [Invalid]
  • Dichaespermum semiteres (Dalzell) Hassk.
  • Murdannia juncoides (Wight) R.S.Rao & Kammathy
  • Murdannia nimmoniana (J.Graham ex C.B.Clarke) Bole & M.R.Almeida
  • Murdannia paniculata (Wall. ex C.B.Clarke) G.Brückn.
  • Phaeneilema paniculatum (Wall. ex C.B.Clarke) G.Brückn.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

10 സെൻ്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷായുവായ ഓഷധിയാണ് നിലംപുല്ല്. ഇലകൾ നീണ്ട് വീതി കുറഞ്ഞവയാണ്. ഇലകളെക്കാൾ നീളം കൂടിയ തണ്ടുകളിലാണ് പൂക്കൾ വിരിയുന്നത്. മൂന്ന് ഇതളുകളുള്ള പൂക്കൾക്ക് നീല-പർപ്പിൾ നിറമാണ്.[3]

  1. http://www.flowersofindia.net/catalog/slides/Panicled%20Dewflower.html
  2. http://www.iucnredlist.org/details/176950/0
  3. "Murdannia semiteres - Panicled Dewflower". Retrieved 2024-12-07.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [indiabiodiversity.org/species/show/230434 കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും]
"https://ml.wikipedia.org/w/index.php?title=നിലംപുല്ല്&oldid=4143527" എന്ന താളിൽനിന്ന് ശേഖരിച്ചത്