ഒഡീഷയിലെ(ഒറീസ്സ) സിനിമാ സംവിധായകനാണ് .നിരാദ് .എൻ. മഹാപത്ര (ജന:1947, നവംബർ 12). ബി.ഏ (ഓണേഴ്സ്) ഉന്നതനിലയിൽ പൂർത്തിയാക്കിയ ശേഷം മഹാപത്ര ഉപരിപഠനത്തിനായി ഉത്കൽ സർവ്വകലാശാലയിൽ ചേർന്നെങ്കിലും പഠനം മുഴുമിപ്പിയ്ക്കാതെ 1968-ൽ പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്.ടി.ഐ.ഐ.) സംവിധാനപഠന കോഴ്സിനു ചേരുകയാണുണ്ടായത്. 1971-ൽ സിനിമാ സംവിധാനത്തിൽ മഹാപത്ര ഒന്നാം ക്ളാസ്സോടെ വിജയം നേടുകയും ചെയ്തു.തുടർന്ന് അവിടെത്തന്നെ അദ്ധ്യാപകനായി തുടർന്നു. ഗിരീഷ് കാസറവള്ളി, കേതൻ മേത്ത, മന്മോഹൻ മഹാപത്ര, ജാനു ബറുവ എന്നിവർ അക്കാലത്ത് എഫ്.ടി.ഐ.ഐ. ലെ പ്രധാന വിദ്യാർത്ഥികളായിരുന്നു. 1984-ൽ ആണ് അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ ഫിലിം 'മായാ മിറിഗ' പുറത്തുവരുന്നത്.ആ വർഷത്തെ രണ്ടാമത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ബഹുമതി മായാ മിറിഗ നേടുകയുണ്ടായി.ഇതു കൂടാതെ ഒട്ടേറെ അന്താരാഷ്ട്ര ബഹുമതികളും ഈ സിനിമാ കരസ്ഥമാക്കുകയുണ്ടായി.[2],[3]

നിരാദ് മഹാപത്ര
ജനനം
Nirad Narayan Mohapatra

(1947-11-12)12 നവംബർ 1947
മരണം19 ഫെബ്രുവരി 2015(2015-02-19) (പ്രായം 67)[1]
ദേശീയതIndian
തൊഴിൽDirector, Writer
ജീവിതപങ്കാളി(കൾ)Sabita Mohanty
വെബ്സൈറ്റ്Nirad Mohapatra Website

അവലംബം തിരുത്തുക

  1. "Odia filmmaker Nirad Mohapatra passes away at 67". New Indian Express. Indo-Asian News Service. Retrieved 20 February 2015.
  2. International Film Festival Mannheim-Heidelberg
  3. Hawaii International Film Festival
"https://ml.wikipedia.org/w/index.php?title=നിരാദ്_മഹാപത്ര&oldid=3114830" എന്ന താളിൽനിന്ന് ശേഖരിച്ചത്